എയർടെൽ എക്സ്ട്രീം ഫൈബർ ഉപയോക്താക്കൾക്ക് സൌജന്യമായി 1000 ജിബി ഡാറ്റ നേടാം
എയർടെൽ അതിന്റെ എക്‌സ്ട്രീം ഫൈബർ ഹോം ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾക്കായി പുതിയൊരു ഓഫർ കൂടി പ്രഖ്യാപിച്ചു. ഈ ഓഫറിലൂടെ 1000 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് എയർടെൽ എക്സ്ട്രീം ഫൈബർ നൽകുന്നത്. സ്വാതന്ത്രദിനത്തോട് അനുബന്ധിച്ചാണ് ഇത്തരമൊരു പ്ലാൻ എയർടെൽ പുറത്തിറക്കിയിരിക്കുന്നത്. നിശ്ചിത കാലയളവിലേക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാവുക.

എയർടെൽ എക്സ്ട്രീം ഫൈബറിന്റെ സ്വാതന്ത്ര്യദിന ഓഫറിലൂടെ പുതിയ എക്‌സ്ട്രീം ഫൈബർ കണക്ഷൻ എടുക്കുന്ന ഉപയോക്താക്കൾക്ക് കമ്പനി 1000 ജിബി ഡാറ്റ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. എല്ലാ മുൻനിര നഗരങ്ങളിലുമുള്ള എയർടെൽ എക്സ്സ്ട്രീം ഉപയോക്താക്കൾക്കും ഈ ഓഫർ ലഭ്യമാണ്. എയർടെൽ എക്സ്ട്രീം ഫൈബർ 1 ജിബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് നൽകുന്നത്.

എയർടെൽ എക്സ്സ്ട്രീം ബ്രോഡ്ബാൻഡ് പ്ലാനുകൾ
രാജ്യത്ത് എയർടെൽ എക്സ്ട്രീം ബ്രോഡ്ബാൻഡ് നാല് പ്ലാനുകളാണ് ഉപയോക്താക്കൾക്കായി നൽകുന്നത്. 799 രൂപ, 999 രൂപ, 1,499 രൂപ, 1,999 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ. ഈ പ്ലാനുകളിലൂടെ യഥാക്രമം 150 ജിബി, 300 ജിബി, 500 ജിബി, അൺലിമിറ്റഡ് എന്നീ ഡാറ്റ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഈ പ്ലാനുകൾ 100 എംബിപിഎസ്, 200 എംബിപിഎസ്, 300 എംബിപിഎസ്, 1 ജിബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് ലഭിക്കുന്നത്. എയർടെൽ താങ്ക്സ് ആനുകൂല്യങ്ങൾ, ആമസോൺ പ്രൈം, എക്‌സ്ട്രീം ആപ്ലിക്കേഷൻ എന്നിവയിലേക്ക് സബ്ക്രിപ്ഷനും ഈ പ്ലാനുകൾ.

എയർടെൽ എക്സ്ട്രീം ഫൈബർ സേവനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ച ശേഷമാണ് പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. അജ്മീർ, ബുണ്ടി, ഗാസിപൂർ, കോട്ട, അജ്മീർ, റോഹ്തക് എന്നിവിടങ്ങളിലേക്കാണ് കമ്പനി പുതുതായി സേവനം ആരംഭിച്ചിരിക്കുന്നത്. ഇതിനുപുറമെ എയർടെല്ലിന്റെ സെറ്റ്-ടോപ്പ് ബോക്സ് 1500 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. അപ്‌ഗ്രേഡുചെയ്‌ത സെറ്റ്-ടോപ്പ് ബോക്‌സിനൊപ്പം 452 രൂപയുടെ പ്ലാനാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. അതായത് പുതിയ സെറ്റ്-ടോപ്പ് ബോക്സ് വാങ്ങാൻ പ്ലാൻ അടക്കം 1,952 രൂപയാണ് നൽകേണ്ടത്.

എയർടെൽ എക്‌സ്ട്രീം മെഷ് 25,000 രൂപയ്ക്ക് സ്വന്തമാക്കാം
അടുത്തിടെ എയർടെൽ ഇന്ത്യയിൽ മെഷ് ഡിവൈസിന്റെ ലോഞ്ച് പ്രഖ്യാപിച്ചു. ഡിവൈസും ഇന്റർനെറ്റ് പാക്കേജും പ്രതിവർഷം 25,000 രൂപയാണ് നൽകേണ്ടി വരിക. എയർടെൽ മെഷ് ഫൈബർ പ്ലാൻ 300 എംബിപിഎസ് വേഗതയിൽ 500 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. കൂടാതെ കമ്പനി ഒരു അപ്ഗ്രേഡേഷൻ പായ്ക്കും കമ്പനി പ്രഖ്യാപിച്ചു.

എക്സ്ട്രീം മെഷ് അപ്ഗ്രഡേഷൻ പായ്ക്കിനായി 299 രൂപയാണ് ഉപയോക്താവ് മുടക്കേണ്ടത്. ഈ അപ്ഗ്രഡേഷൻ 3.3 ടിബി ഡാറ്റയാണ് നൽകുന്നത്. ഈ എയർടെൽ എക്സ്സ്ട്രീം മെഷ് ഡിവൈസ് വിഐപി പ്ലാനിനൊപ്പവും ഉപയോഗിക്കാം. 1 ജിബിപിഎസ് വേഗതയിൽ 3,500 ചതുരശ്ര അടി വരെ കവറേജ് എന്നിവ നൽകാൻ മെഷ് ഡിവൈസിന് സാധിക്കും.


Click it and Unblock the Notifications








