Home
News

1500 രൂപയിൽ താഴെ വിലയുള്ള എയർടെൽ എക്സ്ട്രീം, ജിയോ ഫൈബർ പ്ലാനുകൾ

ഇന്ത്യയിലെ ബ്രോഡ്ബാന്റ് വ്യവസായത്തിൽ ശക്തമായ സാന്നിധ്യമാകുന്ന രണ്ട് സേവനദാതാക്കളാണ് ജിയോ ഫൈബറും എയർടെൽ എക്സ്ട്രീം ഫൈബറും. ഇരു കമ്പനികളും മികച്ച പ്ലാനുകൾ തന്നെ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. വർക്ക് ഫ്രം ഹോം, വീഡിയോ സ്ട്രീമിങ്, ഓൺലൈൻ ഗെയിമിങ് എന്നിവയെല്ലാം വർധിച്ച് വരുന്ന കാലത്ത് ബ്രോഡ്ബാന്റ് വ്യവസായവും വികസിക്കുന്നുണ്ട്. ബിഎസ്എൻഎല്ലിന്റെ കുത്തക നിലനിൽക്കുന്ന വയേർഡ് ബ്രോഡ്ബാന്റ് വിപണി ഈ രണ്ട് കമ്പനികളുമാണ് ഇപ്പോൾ പിടിച്ചടക്കുന്നത്.

ബ്രോഡ്ബാന്റ്

കഴിഞ്ഞ വർഷം 399 രൂപയ്ക്ക് പുതിയ ബ്രോഡ്ബാന്റ് പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ട് ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് വിപണിയെ തന്നെ ഞെട്ടിച്ചപ്പോൾ പിന്നാലെ എയർടെൽ എക്സ്ട്രീം ഫൈബറും വില കുറഞ്ഞ പ്ലാൻ അവതരിപ്പിച്ചു. 499 രൂപയായിരുന്നു എയർടെൽ പ്ലാനിന്റെ വില. അൺലിമിറ്റഡ് ഇന്റർനെറ്റാണ് ഈ പ്ലാനിലൂടെ എയർടെൽ എക്സ്ട്രീം ഫൈബർ നൽകിയത്. എയർടെൽ, ജിയോ ഫൈബർ എന്നിവയുടെ 1500 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ജിയോ ഫൈബർ 699 രൂപ പ്ലാൻ

ജിയോ ഫൈബർ 699 രൂപ പ്ലാൻ

ജിയോ ഫൈബർ 699 രൂപയ്ക്ക് നൽകുന്ന ബ്രോഡ്‌ബാൻഡ് പ്ലാൻ 60 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് നൽകുന്നു. ജിയോ ആപ്പുകൾ ഒഴികെ മറ്റ് ഒടിടി സബ്സ്ക്രിപ്ഷനുകളൊന്നും ഈ പ്ലാൻ നൽകുന്നില്ല. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഈ പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാൻ നൽകുന്ന വേഗത സാധാരണ നിലയിലുള്ള വർക്ക് ഫ്രം ഹോം, സ്ട്രീമിങ് ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുന്നത് തന്നെയാണ്.

എയർടെൽ എക്സ്ട്രീം 799 രൂപ പ്ലാൻ

എയർടെൽ എക്സ്ട്രീം 799 രൂപ പ്ലാൻ

എയർടെൽ എക്സ്ട്രീമിന്റെ 799 രൂപ ബ്രോഡ്ബാൻഡ് പ്ലാൻ 70 എംബിപിഎസ് വരെ വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് നൽകുന്നു. എയർടെൽ എക്സ്സ്ട്രീം, വിങ്ക് മ്യൂസിക്, ഷാ അക്കാദമി എന്നിവയിലേക്കുള്ള സബ്സ്ക്രിപ്ഷനും എയർടെൽ ഈ പ്ലാനിനൊപ്പം നൽകുന്നുണ്ട്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും എയർടെൽ തങ്ങളുടെ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് നൽകുന്നു.

എയർടെൽ എക്സ്ട്രീം 999 രൂപ പ്ലാൻ

999 രൂപ വിലയുള്ള എയർടെൽ എന്റർടൈൻമെന്റ് ബ്രോഡ്‌ബാൻഡ് പ്ലാൻ അൺലിമിറ്റഡ് ഇന്റർനെറ്റും 200 എംബിപിഎസ് വേഗതയും നൽകുന്നുണ്ട്. സൌജന്യ കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. സീ5, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാറിലേക്കുള്ള വിഐപി സബ്സ്ക്രിപ്ഷൻ, എയർടെൽ എക്സ്സ്ട്രീം ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. അധിക ചെലവില്ലാതെ വിങ്ക് മ്യൂസിക്ക് ആക്സസും ഈ പ്ലാൻ നൽകുന്നുണ്ട്.

ജിയോ ഫൈബർ 999 രൂപ പ്ലാൻ

ജിയോ ഫൈബറിന്റെ 999 രൂപ വിലയുള്ള ബ്രോഡ്‌ബാൻഡ് പ്ലാനിലൂടെ 150 എംബിപിഎസ് വരെ ഡൗൺലോഡ്, അപ്‌ലോഡ് വേഗതയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് ഇന്റർനെറ്റ് നൽകുന്ന ഈ പ്ലാൻ ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ, സോണി എൽ‌ഐവി, സീ 5, ആൾട്ട് ബാലാജി എന്നിവയുൾപ്പെടെ 14 ഒടിടി ആപ്ലിക്കേഷനുകളിലേക്ക് ആക്സസ് നൽകുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങും ഈ പ്ലാൻ നൽകുന്നുണ്ട്.

എയർടെൽ എക്‌സ്ട്രീം 1499 രൂപ പ്ലാൻ

എയർടെൽ എക്‌സ്ട്രീം 1499 രൂപ പ്ലാൻ

1499 രൂപയിലുള്ള എയർടെൽ എക്‌സ്ട്രീം അൾട്രാ ബ്രോഡ്‌ബാൻഡ് പ്ലാൻ 300 എംബിപിഎസ് വരെ വേഗതയാണ് നൽകുന്നത്. അൺലിമിറ്റഡ് ഡാറ്റ നൽകുന്ന ഈ പ്ലാൻ സൌജന്യ കോളുകളും നൽകുന്നുണ്ട്. മികച്ചൊരു പ്ലാൻ തന്നെയാണ് ഇത്. ഈ പ്ലാനിലൂടെ ലഭിക്കുന്ന വേഗത എല്ലാതരം ജോലികൾക്കും അനുയോജ്യമായതാണ്.

ജിയോ ഫൈബർ 1499 രൂപ പ്ലാൻ

ജിയോ ഫൈബർ 1499 രൂപ പ്ലാൻ

ജിയോ ഫൈബർ 1499 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ ഒരു ടോപ്പ് ടയർ ബ്രോഡ്‌ബാൻഡ് പ്ലാനാണ്. ഇത് 300 എം‌ബി‌പി‌എസ് വരെ ഡൌൺ‌ലോഡ്, അപ്‌ലോഡ് വേഗത നൽകുന്നു. അൺലിമിറ്റഡ് ഇന്റർനെറ്റും കോളുകളും നൽകുന്ന ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അധിക ചെലവില്ലാതെ 15 ഒടിടി ആപ്പുകളിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും നൽകുന്നു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ, സോണി ലിവ്, ജിയോ സിനിമ, സീ5 എന്നിവയിലേക്കുള്ള സബ്ക്രിപ്ഷൻ ഇതിൽ ഉൾപ്പെടുന്നു.

Best Mobiles in India

English summary
Jio Fiber and Airtel Xstrem Fiber are two service providers that have a strong presence in the broadband industry in India. Both the companies are offering the best plans below Rs 1500.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X