കൊലപാതക കേസിൽ സാക്ഷി ആമസോൺ അലക്സ

|

ആമസോൺ അലക്സ ഒരു കൊലപാതക കേസിലെ മുഖ്യ സാക്ഷിയായാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ. എന്നാൽ വിശ്വസിച്ചേ മതിയാകു. അമേരിക്കയിൽ നടന്നൊരു കൊലപാതകത്തിൻറെ കേസിൽ സാക്ഷിയാണ് ആമസോൺ അലക്സ. അമേരിക്കയിലെ ഫ്ലോറിഡയിൽ കഴിഞ്ഞ ജൂലൈയിലാണ് സിൽവിയ ഗാൽവ എന്ന സ്ത്രീ കൊല്ലപ്പെടുന്നത്. നെഞ്ചിൽ കുത്തേറ്റാണ് സിൽവിയ കൊല്ലപ്പെട്ടത്. സംഭവത്തിൽ സിൽവിയയുടെ കാമുകനായ റീചാർഡ് ക്രെസ്പോ (43)യെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

കൊലപാതകത്തിന് സാക്ഷി
 

ഈ കൊലപാതകത്തിന് സാക്ഷികളൊന്നും ഇല്ലാതിരുന്നതനാൽ പൊലിസ് കേസ് തെളിയിക്കാൻ വലഞ്ഞ അവസരത്തിലാണ് ആമസോണിൻറെ അലക്സ വോയിസ് അസിസ്റ്റൻസ് സംവിധാനം കൊലപാതകം നടന്ന വീട്ടിൽ ഉണ്ടായിരുന്ന കാര്യം പൊലീസിൻറെ ശ്രദ്ധയിൽപ്പെട്ടത്. ആമസോൺ എക്കോയിലെ റെക്കോഡിങ്ങുകളിൽ നിന്നും കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. സിൽവിയയും കാമുകനും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് റിപ്പോർട്ടിൽ വ്യക്തമക്കുന്നത്.

അലക്സാ

ആമസോൺ വോയ്‌സ്-ആക്റ്റിവേറ്റഡ് പേഴ്‌സണലിലേക്ക് കണക്റ്റുചെയ്യുന്ന സ്മാർട്ട് സ്പീക്കർ ക്രെസ്പോയുടെ എക്കോ റെക്കോർഡ് ചെയ്ത ശബ്ദങ്ങളിലൂടെ കൊലപാതകത്തിന് കൂടുതൽ ശക്തമായ തെളിവ് ലഭിക്കുമെന്ന് ബ്രോവാർഡ് കൗണ്ടി പൊലീസ് വിശ്വസിക്കുന്നു. അസിസ്റ്റന്റ് അലക്സാ കുറ്റകൃത്യത്തിന്റെ സാക്ഷിയായിട്ടുണ്ടാകാം എന്ന അനുമാനത്തിൽ ഉപകരണത്തിന്റെ എല്ലാ റെക്കോർഡിംഗുകളും ലഭ്യമാകുന്നതിന് പൊലിസ് പ്രത്യേക സെർച്ച് വാറൻറ് സ്വന്തമാക്കിയിട്ടുണ്ടെന്ന് ഹല്ലാണ്ടേൽ ബീച്ച് പോലീസ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പെഡ്രോ അബുത് അന്താരാഷ്ട്ര മാധ്യമങ്ങളോട് വ്യക്തമാക്കി.

കൂടുതൽ വായിക്കുക : ഇന്ത്യയിൽ വൻ പദ്ധതികളുമായി ആമസോൺ; നിക്ഷേപിച്ചത് 4472 കോടി രൂപ

റെക്കോർഡിംഗുകളും മറ്റ് വിവരങ്ങളും

റെക്കോർഡിംഗുകളും മറ്റ് വിവരങ്ങളും പൊലിസിന് വിശകലനം ചെയ്യാനായി ആവശ്യമാണ്. എന്നാൽ അതേ സമയം ഈ റെക്കോഡിങ്ങുകൾ തന്റെ ക്ലയന്റിനെ കുറ്റവിമുക്തനാക്കുമെന്ന് വിശ്വസിക്കുന്നതായി ക്രെസ്പോയുടെ അഭിഭാഷകൻ ക്രിസ്റ്റഫർ ഒ ടൂൾ പറഞ്ഞു. ക്രെസ്പോയുടെ നിരപരാധിത്വം തെളിയിക്കാൻ ഈ റെക്കോർഡിങ്ങുകൾ സഹായിക്കുമെന്ന് സർക്കാർ ആവശ്യപ്പെട്ടാൽ കമ്പനി ഉപഭോക്തൃ വിവരങ്ങൾ വെളിപ്പെടുത്തുകയില്ലെന്ന് ആമസോൺ വക്താവ് നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ആമസോൺ
 

നിയമപരമായി സാധുതയുള്ളതും നിർബന്ധിതവുമായ ഒരു ഓർഡർ പാലിക്കുന്നതിന് കമ്പനി തയ്യാറാണെന്നും ആമസോൺ വക്താവ് വ്യക്തമാക്കി. ആമസോണിൻറെ അഭിപ്രായത്തിൽ അലക്സ റെക്കോഡിങ് ആരംഭിക്കണമെങ്കിൽ ഉപകരണത്തെ ഉണർത്തുന്ന വേക്ക് വേർഡ് പറയണം. അലക്സ എന്നാണ് സാധാരണ ഉണ്ടാകാറുള്ള വേക്ക് വേർഡ്. ഇതിനെ ആമസോൺ, കമ്പ്യൂട്ടർ, എക്കോ എന്നീ വേക്ക് വേർഡിലേക്കും മാറ്റി പ്രവർത്തിപ്പിക്കാൻ സാധിക്കും.

വേക്ക് വേർഡ്

ഇത്തരത്തിൽ വേക്ക് വേർഡ് ഉപയോഗിച്ച് ഉപകരണത്തെ ഉണർത്തിയാൽ മാത്രമേ ആമസോണിൻറെ സെക്യൂരിറ്റി ക്ലൗഡിലേക്ക് റെക്കോർഡുചെയ്യാനും അയയ്‌ക്കാനും ഡിവൈസ് ആരംഭിക്കുകയുള്ളു. എന്നും ആമസോൺ വെബ്സൈറ്റിൽ പറയുന്നു. ഉപയോക്താക്കൾ അലക്സയോട് കമാൻറ് ചെയ്യുമ്പോഴോ അത് സെക്യൂരിറ്റി ക്ലൌഡിലേക്ക് വോയിസ് സേവ് ചെയ്യുമ്പോഴു ഉപകരണത്തിലെ നീല ഇൻഡിക്കേറ്റർ പ്രവർത്തിക്കും. അതുമല്ലെങ്കിൽ ഡിവൈസിൽ നിന്നും ഒരു ഓഡിയോ ടൂൺ കേൾക്കാം. ഇത് കൂടാതെ റക്കോഡിങ്ങുകൾ ഇല്ലാതാക്കാനുള്ള സംവിധാനവും അലക്സയിൽ ഉപയോക്താവിന് ലഭിക്കുന്നുണ്ട്.

കൂടുതൽ വായിക്കുക : ലോകത്തിലെ ഏറ്റവും വലിയ ധനികൻ പദവി നഷ്ട്ടപ്പെട്ട് ജെഫ് ബെസോസ്

കൊലപാതകം

ജൂലൈ 12 ന് ഹല്ലാൻഡേൽ ബീച്ചിലെ തന്റെ വീടിന്റെ കിടപ്പുമുറിയിൽ ഇരുവരും മദ്യപിച്ച ശേഷം വച്ച് താനും ഗാൽവയും തമ്മിൽ തർക്കമുണ്ടായതായി ക്രെസ്പോ പോലീസിനോട് പറഞ്ഞു. വഴക്കിനിടെ ക്രെസ്പോ ഗാൽവേയെ കണങ്കാലിൽ പിടിച്ചു വലിച്ചു. കട്ടിലിന്റെ ചുവട്ടിൽ 12 ഇഞ്ച് ഇരുവശങ്ങളിലും മൂർച്ചയുള്ള മെറ്റൽ ബ്ലേഡുള്ള ഒരു കുന്തമുണ്ടായിരുന്നു. കാൽ വിട്ട് പിന്തിരിച്ച താൻ കണ്ടത് തിരിച്ച് കട്ടിലിലേക്ക് ഇഴയുകയായിരുന്ന ഗാൽവയുടെ നെഞ്ചിലേക്ക് മൂർച്ചയുള്ള ബ്ലേഡ് തുളച്ചു കയറുന്നതാണ്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്നും അയാൾ പൊലീസിനോട് പറഞ്ഞു.

മുമ്പും സമാന സംഭവങ്ങൾ

കൊലപാതക അന്വേഷണത്തിനായി അലക്സാ റെക്കോർഡിംഗുകൾ തേടുന്നത് ഇതാദ്യമല്ല. 2015 ൽ വിക്ടർ കോളിൻസ് എന്നയാളുടെ മരണത്തിൽ കുറ്റാരോപിതനായ ജെയിംസ് ബേറ്റ്സിന്റെ വീട്ടിലെ എക്കോ ഉപകരണത്തിൽ നിന്നുള്ള റെക്കോർഡിംഗുകൾ നൽകാൻ പ്രോസിക്യൂട്ടർമാർ ആമസോണിനോട് ആവശ്യപ്പെട്ടിരുന്നു. ഡെമോക്രാറ്റ്-ഗസറ്റ് പ്രകാരം ബേറ്റ്സിന്റെ നിയമസംഘം സമ്മതിച്ചതിന് ശേഷമാണ് ആമസോൺ റെക്കോർഡിംഗുകൾ കൈമാറിയത്. ഈ സംഭവത്തിൽ എക്കോയിൽ നിന്ന് തെളിവുകളൊന്നും കണ്ടെടുക്കാൻ സാധിച്ചിരുന്നില്ല.

Most Read Articles
Best Mobiles in India

Read more about:
English summary
Police in Florida believe recordings from a murder suspect's Amazon Echo may contain crucial information as they investigate an alleged argument at the man's home that ended in his girlfriend's death.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X