ആമസോൺ സിഇഒയുടെ സ്മാർട്ട്ഫോൺ ഹാക്ക് ചെയ്തത് സൌദി കിരീടാവകാശി

|

2018ലാണ് ആമസോൺ സിഇഒയും വാഷിംഗ്ടൺ പോസ്റ്റ് എന്ന പത്രത്തിന്റെ ഉടമയുമായ ജെഫ് ബെസോസിന്റെ സ്മാർട്ട്ഫോൺ ഹാക്ക് ചെയ്യപ്പെടുന്നത്. ഒരു പേഴ്സണൽ അക്കൌണ്ടിൽ നിന്ന് ലഭിച്ച വാട്സ്ആപ്പ് മെസേജിലൂടെയാണ് ഹാക്കർമാർ ബെസോസിന്റെ സ്മാർട്ട്ഫോൺ ഹാക്ക് ചെയ്തത് എന്ന് അപ്പോൾ തന്നെ വ്യക്തമായിരുന്നുവെങ്കിലും ഇപ്പോഴിതാ ആ പേഴ്സണൽ മെസേജ് അയച്ച വ്യക്തി ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗാർഡിയൻ. റിപ്പോർട്ട് അനുസരിച്ച് സൗദി അറേബ്യയിലെ കിരീടാവകാശിയുടെ അക്കൌണ്ടിൽ നിന്നാണ് ഹാക്കിങിന് കാരണമായ മെസേജ് വന്നത്.

 

രണ്ട് വർഷം മുമ്പ്

രണ്ട് വർഷം മുമ്പ് ബെസോസിന്റെ സ്മാർട്ട്ഫോൺ ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഡിജിറ്റൽ ഫോറൻസിക്ക് പരിശോധനയും നടത്തിയിരുന്നു. ഇതിൽ നിന്നാണ് സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉപയോഗിക്കുന്ന വാട്സ്ആപ്പ് നമ്പറിൽ നിന്നാണ് ബെസോസിന്റെ ഫോണിലേക്ക് ഹാക്കിങിന് സഹായിച്ച മെസേജ് വന്നതെന്നാണ് റിപ്പോർട്ട്. മുഹമ്മദ് ബിൻ സൽമാൻ അയച്ച എൻക്രിപ്റ്റഡ് മെസേജിൽ മാൽവെയർ ഫയൽ ഉണ്ടായിരുന്നു. ഈ മാൽവെയർ ഫയലുകളാണ് ലോകത്തിലെ ഏറ്റവും വലിയ ധനികന്റെ സ്മാർട്ട്ഫോൺ ചോർത്തിയത്.

ഹാക്ക്

സ്മാർട്ട്ഫോണുകളും മറ്റും ഹാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന മാൽവെയറുകൾ ജനപ്രിയ സോഷ്യൽ ആപ്ലിക്കേഷനുകൾ വഴി ഡിവൈസുകളിലേക്ക് എത്തിക്കുന്ന അപകടകരമായ അവസ്ഥ തങ്ങൾ മുൻകൂട്ടി കണ്ടതും ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടതുമായ കാര്യമാണ് എന്ന് സുരക്ഷാ സ്ഥാപനമായ ചെക്ക് പോയിന്റിലെ പ്രൊഡക്റ്റ്സ് വൾനറബിലിറ്റീസ് ഹെഡ് ഓഡെഡ് വാനുനു ഗിസ്‌ബോട്ടിനോട് പറഞ്ഞു.

കൂടുതൽ വായിക്കുക: സർക്കാർ പിന്തുണയുള്ള ഹാക്കർമാർ സജീവം, ഗൂഗിൾ 12,000 ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകികൂടുതൽ വായിക്കുക: സർക്കാർ പിന്തുണയുള്ള ഹാക്കർമാർ സജീവം, ഗൂഗിൾ 12,000 ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി

മാലിഷ്യസ് ലിങ്കുകൾ
 

2018 ഓഗസ്റ്റ് മുതൽ കഴിഞ്ഞ ഡിസംബർ വരെ ചെക്ക്പോയിന്റ് നടത്തിയ വാട്സ്ആപ്പുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ മാലിഷ്യസ് ലിങ്കുകൾ പ്ലാറ്റ്ഫോമിലൂടെ അയക്കാൻ സാധിക്കുന്ന വിധത്തിലൊരു സുരക്ഷാ വീഴ്ച്ച കണ്ടെത്തിയിരുന്നു. ഇത് വാട്സ്ആപ്പ് ഉടമസ്ഥരായ ഫേസ്ബുക്കിനെ അറിയിക്കുകയും അവർ ഈ സുരക്ഷാ പ്രശ്നം പരിഹരിക്കുകയും ചെയ്തുവെന്നും ഓഡെഡ് വാനുനു വ്യക്തമാക്കി.

സൗദി കിരീടാവകാശി

സൗദി കിരീടാവകാശിയുടെ വാട്സ്ആപ്പ് നമ്പരിൽ നിന്ന് ബെസോസിന് ലഭിച്ച മാൽവെയറുള്ള വീഡിയോ ഫയൽ വഴി ഫോൺ ഹാക്ക് ചെയ്യാൻ ഉയർന്ന സാധ്യതയുണ്ടെന്ന് വിശകലനത്തിൽ കണ്ടെത്തിയതായി ഗാർഡിയൻ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇരുവരും വളരെക്കാലമായി വാട്സ്ആപ്പിൽ ബന്ധപ്പെടുകയും സൗഹൃദ സന്ദേശങ്ങൾ കൈമാറുകയും ചെയ്യുന്നുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സൌദി രാജകുമാരനെതിരായ ആരോപണം അമേരിക്കയിലെ സൌദി എംബസി നിഷേധിച്ചു.

ഗാർഡിയൻ റിപ്പോർട്ട്

ഗാർഡിയൻ റിപ്പോർട്ട് അനുസരിച്ച് മെയ് 1നാണ് സൌദി കിരീടാവകാശിയുടെ വാട്സ്ആപ്പ് നമ്പറിൽ നിന്ന് മാൽവെയറുള്ള വീഡിയോ ബെസോസിന്റെ ഫോണിലക്ക് അയച്ചത്. ഈ വാട്സ്ആപ്പ് മെസേജ് ലഭിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ബെസോസിന്റെ ഫോണിൽ നിന്ന് ധാരാളം ഡാറ്റ എക്‌സ്‌ട്രാക്റ്റുചെയ്‌തുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ബെസോസിന്റെ ഫോണിൽ നിന്ന് എന്ത് തരം ഡാറ്റയാണ് ചോർന്നത് എന്നകാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

കൂടുതൽ വായിക്കുക: ട്വിറ്റർ സിഇഒയുടെ അക്കൌണ്ട് ഹാക്ക് ചെയ്തത് ആര്?കൂടുതൽ വായിക്കുക: ട്വിറ്റർ സിഇഒയുടെ അക്കൌണ്ട് ഹാക്ക് ചെയ്തത് ആര്?

ജമാൽ ഖഷോഗി

കഴിഞ്ഞ വർഷം സൌദി പത്രപ്രവർത്തകനും കോളമിസ്റ്റുമായിരുന്ന ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വാർത്തകൾ വാഷിംഗ്ടൺ പോസ്റ്റിൽ വന്നത് മുതൽ ജെഫ് ബെസോസും സൗദി സർക്കാരും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബെസോസിന്റെ സ്മാർട്ട്ഫോൺ ഹാക്ക് ചെയ്തത് സൗദി അറേബ്യയാണ് എന്ന് ബെസോസിന്റെ സുരക്ഷാ മേധാവി തന്നെ വ്യക്തമാക്കിയിരുന്നു.

Best Mobiles in India

English summary
Jeff Bezos, CEO of Amazon and owner of Washington Post, fell prey to hackers in 2018 which was initiated via an infected WhatsApp message sent from a personal account. Now, as per the Guardian report, it has been reported that the message was sent from the account of Saudi Arabia's crown prince.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X