Home
News

ആമസോൺ സിഇഒ ജെഫ് ബെസോസ് സ്ഥാനമൊഴിയുന്നു, പിൻഗാമി ആര്

ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് റീട്ടെയിലറാണ് ആമസോൺ. അതിശയിപ്പിക്കുന്ന വളർച്ച നേടിയ ഈ കമ്പനിയുടെ അമരത്തുള്ള കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് തന്റെ സ്ഥാനമൊഴിയാനുള്ള ഒരുക്കത്തിലാണ്. ആമസോണിന്റെ സിഇഒ സ്ഥാനം ഒഴിഞ്ഞ് എക്സിക്യൂട്ടീവ് ചെയർമാനായി തുടരാനാണ് ബെസോസ് തീരുമാനിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബെസോസ് സ്ഥാനമൊഴിയുന്നതോടെ സിഇഒ സ്ഥാനം ആൻ‌ഡി ജാസ്സി ഏറ്റെടുക്കും.

ജെഫ് ബെസോസ് സ്ഥാനമൊഴിയുന്നത് എന്തുകൊണ്ട്?

ജെഫ് ബെസോസ് സ്ഥാനമൊഴിയുന്നത് എന്തുകൊണ്ട്?

ബെസോസ് വിരമിക്കുന്നുവെന്ന് വെളിപ്പെടുത്തി ആമസോൺ വെബ്സൈറ്റിൽ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്റെ ജീവനക്കാർക്ക് വേണ്ടിയാണ് ഇത്തരമൊരു കുറപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. "എനിക്ക് ഒരിക്കലും ഇത്രയും ഊർജ്ജം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇത് വിരമിക്കുന്നതിനെക്കുറിച്ചല്ല. എക്സെക് ചെയർ എന്ന നിലയിൽ ഞാൻ പ്രധാനപ്പെട്ട ആമസോൺ സംരംഭങ്ങൾക്കൊപ്പം ഉണ്ടാകും. മാത്രമല്ല ഡേ 1 ഫണ്ട്, ബെസോസ് എർത്ത് ഫണ്ട്, ബ്ലൂ ഒറിജിൻ, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങിയ മറ്റ് സംരംഭങ്ങളിൽ കൂടി ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്ന് ബെസേസ് അറിയിച്ചു.

ജെഫ് ബെസോസ്

ജെഫ് ബെസോസ് ഏകദേശം 27 വർഷം മുമ്പാണ് ഒരു ഇന്റർനെറ്റ് ബുക്ക്സ്റ്റോർ ആയി ആമസോൺ ആരംഭിച്ചത്. ഇന്ന് കമ്പനി അതിന്റെ എല്ലാ അതിർത്തികളെയും മറികടന്ന് ഏറ്റവും വലിയ ഇന്റർനെറ്റ് റീട്ടെയിലർമാരിൽ ഒരാളായി മാറി. ക്ലൗഡ് സേവനങ്ങളിലേക്കുംം ആമസോൺ വ്യാപിച്ചു. 2020 അവസാനത്തോടെ ആമസോണിന്റെ അറ്റവിൽപ്പന 125.56 ബില്യൺ യുഎസ് ഡോളറായി ഉയർന്നു. ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ഉയർന്ന അറ്റവിൽപ്പനയാണ് ഇത്.

ആരാണ് ആൻഡി ജാസ്സി?

ആരാണ് ആൻഡി ജാസ്സി?

ബെസോസ് പടിയിറങ്ങുന്നതോടെ ആമസോണിന്റെ സിഇഒ സ്ഥാനത്ത് എത്തുന്നത് ആരായിരിക്കും എന്ന സംശയം പലർക്കും ഉണ്ടായിരുന്നു. ആമസോൺ വെബ് സേവനങ്ങളുടെ തലവനായ ആൻഡി ജാസ്സിയായിരിക്കും അടുത്ത സിഇഒ. കമ്പനിയെ അതിന്റെ പ്രധാന ബിസിനസിന് പുറത്തേക്ക് കടക്കാൻ സഹായിച്ച പ്രധാന ആളുകളിൽ ഒരാളായ ആമസോണിലെ ഊർജ്ജസ്വലനായ വ്യക്തിയാണ് ജാസ്സി. ലോകമെമ്പാടുമുള്ള ടെക് കമ്പനികൾക്കുള്ള ക്ലൗഡ് അധിഷ്ഠിത സേവനങ്ങൾ പുതുക്കുന്നതിലും ജാസ്സി പ്രധാന പങ്ക് വഹിക്കുന്നു.

റീഇൻവെന്റ്

ജാസ്സി ഇപ്പോൾ ആമസോണിൽ ദീർഘകാലം മുന്നിൽ കണ്ടുകൊണ്ടുള്ള മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. "നിങ്ങൾ ആരോഗ്യവാനായിരിക്കുമ്പോൾ റീഇൻവെന്റ് ചെയ്യാൻ താൽ‌പ്പര്യപ്പെടുന്നുണ്ടെങ്കിൽ എല്ലായ്‌പ്പോഴും റീഇൻവെന്റ് ചെയ്യാൻ നിങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു എന്നാണ് അർത്ഥമെന്ന് 2020ൽ ജാസ്സിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

സി‌ഇ‌ഒ മാറ്റം ആമസോണിനെ എങ്ങനെ ബാധിക്കും?

സി‌ഇ‌ഒ മാറ്റം ആമസോണിനെ എങ്ങനെ ബാധിക്കും?

വലിയ കമ്പനികളിലെ നേതൃത്വത്തിലുള്ള മാറ്റം വിപണിയിലും ഷെയറുകളിലും നേരിട്ട് സ്വാധീനം ചെലുത്തുന്നു. അതുകൊണ്ട് തന്നെ ബെസോസിന്റെ പ്രഖ്യാപനത്തോടും വിപണി നന്നായി പ്രതികരിച്ചു. ആമസോൺ ഓഹരികൾ ഇപ്പോഴും കുതിച്ചുയരുകയാണ്. പുതിയ നേതൃ മാറ്റത്തിനിടയിലും ആമസോണിൽ ബിസിനസ് പതിവുപോലെ തന്നെ തുടരുകയാണ്. ടെക് മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ വ്യക്തികളിലൊരാളായ ബെസേസിന്റെ ആമസോൺ സിഇഒ സ്ഥാനം ഒഴിയൽ ടെക് മേഖലയിൽ ഏറ്റവും പ്രധാന വാർത്തയാകുന്നത് ആമസോണിൽ വരാൻ പോകുന്ന മാറ്റങ്ങളെ കുറിച്ചുള്ള ആലോചനകൾ കൂടി കണക്കിലെടുക്കുമ്പോഴാണ്.

Best Mobiles in India

English summary
Amazon founder and CEO Jeff Bezos is preparing to step down. Jeff Bezos has decided to step down as CEO and continue as executive chairman.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X