റോഡുകളിൽ മഞ്ഞ്, ആമസോൺ ഡെലിവറി എക്സിക്യൂട്ടീവ് സാധനങ്ങൾ എത്തിക്കുന്നത് കുതിരയിൽ

|

ഏറ്റവും പ്രതികൂല സാഹചര്യങ്ങളിൽപ്പോലും ഉപഭോക്താക്കൾക്കുള്ള സേവനത്തിൽ ഒരു തരിപോലും പിന്നോട്ട് പോകാതെ ആമസോൺ, കൊറോണ വൈറസ് വ്യാപനം ആരംഭിച്ച സന്ദർഭത്തിൽ ഉണ്ടായിരുന്ന നിയന്ത്രണം ആമസോൺ സേവനങ്ങളെ ബാധിച്ചിരുന്നുവെങ്കിലും ഇത് പൂർവാധികം ശക്തിയോടെ തിരിച്ചെത്തി. ഇപ്പോഴിതാ കശ്മീരിലെ കടുത്ത കാലാവസ്ഥയെയും ഈ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന്റെ തൊഴിലാളികൾ അതിജീവിക്കുകയാണ്.

 

ആമസോൺ എക്സിക്യൂട്ടീവ്

സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്ന ഒരു വീഡിയോയിൽ കശ്മീരിലെ ആമസോൺ എക്സിക്യൂട്ടീവ് കുതിരപ്പുറത്താണ് സാധനങ്ങൾ എത്തിക്കുന്നത്. ട്വിറ്ററിൽ ഉമർ ഗാനി എന്ന അക്കൌണ്ടിലൂടെ ഷെയർ ചെയ്ത വീഡിയോയിലാണ് ആമസോൺ ഡെലിവറി എക്സിക്യൂട്ടീവ് കുതിരപ്പുറത്ത് ഉപയോക്താക്കൾക്ക് സാധനങ്ങൾ എത്തിക്കുന്നത്. റോഡുകളിൽ കനത്ത മഞ്ഞ് വീഴ്ച്ച ഉണ്ടായതോടെ ഇരുചക്ര വാഹനം ഓടിക്കാൻ സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഡെലിവറി എക്സിക്യൂട്ടീവ് കുതിരപ്പുറത്ത് സാധനങ്ങൾ എത്തിക്കുന്നത്.

കൂടുതൽ വായിക്കുക: റെഡ്മി, എംഐ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ ഷവോമി ബിഗ് മെമ്മറി ഡെയ്‌സ് സെയിൽ 2021 കൂടുതൽ വായിക്കുക: റെഡ്മി, എംഐ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ ഷവോമി ബിഗ് മെമ്മറി ഡെയ്‌സ് സെയിൽ 2021

സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ കശ്മീരിലെ ഡെലിവറി എക്സിക്യൂട്ടീവിന്റേത് ആണെന്ന് ആമസോൺ സ്ഥിരീകരിച്ചിട്ടുണ്ട്. വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തതോടെ അത് വൈറലായി. പ്രതിസന്ധി ഘട്ടത്തിൽ പോലും തന്റെ ഉത്തരവാദിത്വം നിർവഹിക്കുകയും ഉപഭോക്താക്കളെ സേവിക്കുകയും ചെയ്തതിന് ആമസോൺ ഇന്ത്യയെയും എക്സിക്യൂട്ടിവിനെയും പ്രശംസിച്ചുകൊണ്ട് ട്വീറ്റുകൾ വന്നിട്ടുണ്ട്. കൃത്യ സമയത്ത് ഉത്പന്നങ്ങൾ ഉപയോക്താക്കൾക്ക് ഡെലിവറി ചെയ്യാനുള്ള ഉത്തരവാദിത്വം നിറവേറ്റിയ എക്സിക്യൂട്ടിവിനെ ധാരാളം ആളുകൾ പ്രശംസിച്ചിട്ടുണ്ട്.

ആമസോൺ
 

ചില ഉപയോക്താക്കൾ ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോയ്ക്ക് താഴെ ആമസോൺ സിഇഒ ജെഫ് ബെസോസിനെ ടാഗുചെയ്യുകയും ഇന്ത്യയിലെ തന്റെ ടീമിനെക്കുറിച്ച് അഭിമാനിക്കണമെന്ന് പറയുകയും ചെയ്യുന്നു. ഗാനി ഷെയർ ചെയ്ത മറ്റൊരു വീഡിയോയിൽ, മഞ്ഞുവീഴ്ച കാരണം കശ്മീരിലെ റോഡുകൾ വഴിയുള്ള യാത്ര എത്രത്തോളം ബുദ്ധിമുട്ടുള്ളതാണെന്ന് വ്യക്തമാകും. ആംബുലൻസുകൾക്ക് പോലും പോകാൻ പറ്റാത്ത രീതിയിൽ പല റോഡുകളും അടങ്ങു കിടക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ആമസോൺ ഡെലിവറി എക്സിക്യുട്ടിവ് കുതിരയിൽ സാധനങ്ങൾ എത്തിച്ചത്.

കൂടുതൽ വായിക്കുക: അൺലിമിറ്റഡ് ഡാറ്റയടക്കം മികച്ച ആനുകൂല്യങ്ങളുമായി എയർടെല്ലിന്റെ 1,599 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻകൂടുതൽ വായിക്കുക: അൺലിമിറ്റഡ് ഡാറ്റയടക്കം മികച്ച ആനുകൂല്യങ്ങളുമായി എയർടെല്ലിന്റെ 1,599 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

കാശ്മീർ

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കാശ്മീർ താഴ്‌വരയുടെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ച ശക്തമായിരുന്നു. താഴ്‌വരയിൽ കനത്ത മഞ്ഞുവീഴ്ച കാരണം കശ്മീരിനോട് ചേർന്നുള്ള വിവിധ ദേശീയപാതകളിലെ വാഹന ഗതാഗതം അധികൃതർ നിർത്തിവച്ചു. റോഡിലെ ഗതാഗതം മാത്രമല്ല, റൺ‌വേയിൽ കനത്ത മഞ്ഞ് അടിഞ്ഞുകൂടിയത് കാരണം വിമാനങ്ങൾ റദ്ദാക്കി. ഇത്തരമൊരു സാഹചര്യത്തിലാണ് ഉപയോക്താവ് ഓർഡർ ചെയ്ത സാധനങ്ങൾ എത്തിക്കാൻ ഡെലിവറി എക്സിക്യുട്ടീവ് കുതിരയിൽ പോയിരിക്കുന്നത്.

Best Mobiles in India

English summary
Goods are delivered on horseback by the Amazon executive in Kashmir. The delivery executive used the horse because of the heavy snowfall.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X