ആമസോൺ, ഫ്ലിപ്കാർട്ട് അടക്കമുള്ള ഇ-കൊമേഴ്സ് സൈറ്റുകൾ ഏപ്രിൽ 20 മുതൽ സേവനം പുനരാരംഭിക്കും

|

ഏപ്രിൽ 20 മുതൽ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾക്ക് പൂർണമായും സേവനങ്ങൾ പുനരാരംഭിക്കാൻ സർക്കാരിന്റെ അനുമതി. നിലവിൽ അവശ്യ വസ്തുക്കൾ മാത്രം വിതരണം ചെയ്യാനാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് അനുവാദമുണ്ടായിരുന്നുള്ളു. ഇരുപതാം തിയ്യതി മുതൽ പഴയ രീതിയിൽ എല്ലാ സാധനങ്ങളും ഡെലിവറി ചെയ്യാൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് സാധിക്കും.

ആമസോൺ, ഫ്ലിപ്കാർട്ട്

ഇപ്പോൾ ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ അവശ്യസാധനങ്ങൾ മാത്രമാണ് ഡെലിവറി ചെയ്യുന്നത്. പലചരക്ക് സാധനങ്ങളും മരുന്നുകളും ഇപ്പോൾ ഇവ വിതരണം ചെയ്യുന്നുണ്ട്. അവശ്യസാധനങ്ങൾക്ക് ധാരാളം ഓർഡറുകൾ ലഭിക്കുന്നതിനാൽ ഇ-കൊമേഴ്‌സ് ഭീമന്മാർക്ക് ഉപയോക്താക്കളുടെ ആവശ്യങ്ങൾ പുർണമായും നിറവേറ്റാനാവുന്നില്ല. പുതിയ ഓർഡറുകൾ എടുക്കുന്നതിൽ നിന്ന് പല കമ്പനികളും ഇപ്പോൾ വിട്ടുനിൽക്കുകയാണ്.

സേവന മേഖല

സേവന മേഖലയെ സംബന്ധിച്ചിടത്തോളം ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ നിർണായകമാണ്, രാജ്യത്തിന്റെ വികസനത്തിന് ഇത് പ്രധാനവുമാണ്. അതുകൊണ്ട് തന്നെ ഇ-കൊമേഴ്‌സ് പ്രവർത്തനങ്ങൾ, ഐടി, ഐടി എനേബിൾഡ് സർവ്വീസുകളുടെ പ്രവർത്തനങ്ങൾ, സർക്കാർ പ്രവർത്തനങ്ങൾക്കായുള്ള ഡാറ്റ, കോൾ സെന്ററുകൾ, ഓൺലൈൻ ടീച്ചിങ്, വിദൂര പഠനം എന്നിവയെല്ലാം ഇനി മുതൽ അനുവദിക്കുന്നതാണെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

കൂടുതൽ വായിക്കുക: വീട്ടിൽ എങ്ങനെ മദ്യം ഉണ്ടാക്കാം; കൊറോണ കാലത്ത് ഇന്ത്യക്കാർ ഗൂഗിളിൽ തിരയുന്നത് ഇതാണ്കൂടുതൽ വായിക്കുക: വീട്ടിൽ എങ്ങനെ മദ്യം ഉണ്ടാക്കാം; കൊറോണ കാലത്ത് ഇന്ത്യക്കാർ ഗൂഗിളിൽ തിരയുന്നത് ഇതാണ്

ആഭ്യന്തര മന്ത്രാലയം

ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഇ-കൊമേഴ്‌സ് കമ്പനികൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പ്രത്യേക അനുമതി ലഭിക്കും. "ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാർ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ആവശ്യമായ അനുമതികൾ നൽകുന്നതിന് കമ്പനികൾക്ക് അവകാശമുണ്ടെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.

ഇ-കൊമേഴ്‌സ്

നേരത്തെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ നിന്ന് മൊബൈൽ, ലാപ്‌ടോപ്പ്, ടെലിവിഷൻ സെറ്റുകൾ, മറ്റ് പ്രധാന ഗാഡ്‌ജെറ്റുകൾ പോലുള്ളവ ഓർഡർ ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിച്ചിരുന്നില്ല. എന്നാൽ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് ഏപ്രിൽ 20 മുതൽ സേവനങ്ങൾ പുനരാരംഭിക്കാൻ കഴിയും.

ഫ്ലിപ്പ്കാർട്ട്

സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് ഏപ്രിൽ 20 മുതൽ ഫ്ലിപ്പ്കാർട്ട് എല്ലാ അനിവാര്യ വസ്തുക്കളുടെയും ഓർഡറുകൾ സ്വീകരിക്കാൻ തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി എല്ലാ സംസ്ഥാനങ്ങളിലെയും പ്രാദേശിക അധികാരികളുടെ സഹകരണത്തോടെ ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ ലഭ്യമാക്കുമെന്ന് ഫ്ലിപ്പ്കാർട്ട് അറിയിച്ചു.

കൂടുതൽ വായിക്കുക: ആരോഗ്യ സേതു ആപ്ലിക്കേഷൻ 13 ദിവസത്തിനിടെ നേടിയത് 50 ദശലക്ഷം ഉപയോക്താക്കളെകൂടുതൽ വായിക്കുക: ആരോഗ്യ സേതു ആപ്ലിക്കേഷൻ 13 ദിവസത്തിനിടെ നേടിയത് 50 ദശലക്ഷം ഉപയോക്താക്കളെ

ആമസോൺ

ഏപ്രിൽ 20 മുതൽ പ്രവർത്തനം പുനരാരംഭിക്കാം എന്ന സർക്കാർ നിർദേശം സ്വാഗതാർഹമാണ്. എന്നിരുന്നാലും രാജ്യമെമ്പാടുമുള്ള ആളുകൾക്ക് അവശ്യ ഉൽ‌പ്പന്നങ്ങൾ എത്തിക്കുന്നതിനും അവർക്ക് സുരക്ഷിതമായി വീട്ടിൽ തന്നെ തുടരാനാകുമെന്ന് ഉറപ്പാക്കുന്നതിനും തൊഴിലാളികളെ ലഭിക്കുമോ എന്ന കാര്യം പരിശോധിക്കുകയാണെന്നം പുറത്തിറക്കിയ പുതിയ മാർഗ നിർദ്ദേശങ്ങളിൽ ചില വിശദീകരണം ആവശ്യമാണെന്നും ആമസോൺ വക്താവ് അറിയിച്ചു.

Best Mobiles in India

Read more about:
English summary
Great news for customers as the government has now allowed the e-commerce websites to deliver non-essential items from April 20. The services were disrupted due to the lockdown imposed by the government to contain the spread of coronavirus but not any more.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X