Home
News

വൺപ്ലസിന്റെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നിന് ആമസോണിൽ വൻ ഓഫർ; വാങ്ങും മുമ്പ് ഇക്കാര്യം ശ്രദ്ധിക്കണം

വൺപ്ലസിന്റെ ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നാണ് വൺപ്ലസ് 11ന് വലിയ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ. 56,998 രൂപ മുതലായിരുന്നു ഈ ഫോൺ വൺപ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. എല്ലാ കിഴിവുകളും കഴിഞ്ഞ് ഇപ്പോൾ ഈ ഫോൺ 50,748 രൂപയ്ക്ക് ലഭിക്കും എന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്.

വിവിധ ബാങ്കുകളുടെ കാർഡ് സ്വന്തമായി ഉള്ളവർക്ക് വിവധ തരത്തിലാണ് ഡിസ്കൗണ്ട് ലഭിക്കുന്നത്. ഫോണിന്റെ അടിസ്ഥാന വേരിയന്റായ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിനാണ് ഈ വില പ്രഖ്യാപിച്ചിരിക്കുന്നത്. കിഴിവ് വിൽപനയുടെ ഭാ​ഗമായി ആമസോൺ 4,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ട് കൂപ്പൺ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ ഫോൺ വാങ്ങാൻ താൽപര്യപ്പെടുന്നവർ ആമസോണിന്റെ ഫ്ലാറ്റ് ഡിസ്കൗണ്ട് കൂപ്പൺ ഓപ്ഷനിൽ ടിക്ക് ചെയ്തതിന് ശേഷമേ ഉത്പന്നം വാങ്ങാവു.

വൺപ്ലസിന്റെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നിന് ആമസോണിൽ വൻ ഓഫർ

MOST READ: ഗൂ​ഗിൾ പേ കൊണ്ട് ഇങ്ങനെയും ഉപയോ​ഗങ്ങളോ? സിബിൽ സ്കോർ അറിയാം, ട്രൂക്കോളർ ആക്കാം ഉപയോ​ഗം നിരവധി

ഈ ഓപ്ഷൻ ടിക്ക് ചെയ്യുമ്പോൾ ഡിസ്കൗണ്ട് കാണാൻ സാധിക്കില്ലെങ്കിലും പേയ്മെന്റ് ഓപ്ഷനായുള്ള പേജിൽ എത്തുമ്പോൾ നിങ്ങൾക്ക് ഈ ഡിസ്കൗണ്ട് കാണാൻ സാധിക്കുന്നതായിരിക്കും. ഇതിന് പുറമെ ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ചാണ് നിങ്ങൾ ഈ വൺപ്ലസ് 11 സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നത് എങ്കിൽ 2,250 രൂപയുടെ അധിക ഡിസ്കൗണ്ടും നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. ഈ രണ്ട് കിഴിവുകൾ ചേർന്നപ്പോൾ ഫോണിന്റെ വില 50,748 രൂപയായി കുറഞ്ഞു.

അതായത് മൊത്തത്തിൽ 6,250 രൂപയുടെ ഡിസ്കൗണ്ടാണ് വൺപ്ലസ് 11നായി ആമസോൺ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ വൺപ്ലസിന്റെ ഏറ്റവും മികച്ച ജനപ്രിയ ഫോണുകളിൽ ഒന്നാണ് വൺപ്ലസ് 11 ഇവയുടെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. മികച്ച പ്രകടനം തന്നെയാണ് ഫോൺ ഉപഭോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നത്. സ്‌നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റാണ് ഫോണിനായി കമ്പനി ഒരുക്കിയിരിക്കുന്നത്.

വൺപ്ലസിന്റെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നിന് ആമസോണിൽ വൻ ഓഫർ

MOST READ: എല്ലാവർക്കും വേണ്ടത് ഇവിടെയുണ്ട്! ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ വരിക്കാർക്ക് യോജിച്ച വാർഷികപ്ലാൻ

ഒരു സമയം തന്നെ മൾട്ടി ടാസ്ക് പ്രവർത്തനങ്ങൾ നടത്താൻ ഈ ഫോൺ ഉപയോക്താക്കളെ അനുവദിക്കുന്നു. ഇതിന് പുറമെ ക്ലീൻ സോഫ്‌റ്റ്‌വെയറും ആൻഡ്രോയിഡ് ഒഎസും വൺപ്ലസ് വാ​ഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ വ്യക്തി​ഗത ഇഷ്ടങ്ങൾക്ക് അനുസരിച്ച് ഈ സോഫ്റ്റുവെയർ എക്സ്പീരിയൻസ് ചെയ്യാനുള്ള അവസരവും വൺപ്ലസ് ഒരുക്കിയിട്ടുണ്ട്. ഫോണിലെ ബാറ്റിയുടെ വിശേഷങ്ങൾ പരിശോധിക്കുകയാണെങ്കിൽ 5,000mAh ബാറ്ററിയാണ് ഇതിൽ ഇടം പിടിച്ചിരിക്കുന്നത്.

ഫുൾ ചാർജിൽ ഒരു ദിവസം മുഴുവൻ നീണ്ട് നിൽക്കുന്ന ബാറ്ററി ലൈഫ് ആണ് കമ്പനി വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. 100W ഫാസ്റ്റ് ചാർജിംഗ് സൗകര്യത്തോടെയാണ് ഇതിന്റെ ചാർജർ എത്തുന്നത്. നിലവിലെ ചില ഫോൺ മോഡലുകൾക്ക് വിപരീതമായി ചാർജർ ഫോണിനൊപ്പം തന്നെ സൗജന്യമായി ലഭിക്കുന്നു എന്നതും ഈ മോഡലിന്റെ ഒരു സവിശേഷതയാണ്. ഏകദേശം 30 മിനുറ്റിനുള്ളിൽ തന്നെ ഫോണിന്റെ ചാർജ് 0 ശതമാനത്തിൽ നിന്ന് 100 ശതമാനമാകുമെന്നും ഇവർ അവകാശപ്പെടുന്നു.

ഫോണിലെ ക്യാമറ വിശേഷങ്ങൾ പരിശോധിക്കുമ്പോൾ മുടക്കുന്ന വിലയ്ക്ക് മികച്ച ക്യാമറകൾ തന്നെ ഫോണിൽ പ്ലേസ് ചെയ്യാൻ വൺപ്ലസ് ശ്രമിച്ചിട്ടുണ്ട്. 50 മെഗാപിക്സൽ ആണ് ഫോണിലെ പ്രധാന സെൻസർ. ഇതിന് പുറമെ 48 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, 32 മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ എന്നിവയും ഫോണിന്റെ പിൻവശത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. വിവിധ ലൈറ്റുകൾക്ക് അനുസരിച്ച് ഫോട്ടോ, വീഡിയോ എടുക്കാനുള്ള സംവിധാനവും ഈ ക്യാമറകളിൽ ഉണ്ടായിരിക്കുന്നതാണ്.

4കെ വീഡിയോ വരെ ഈ ക്യാമറയിലൂടെ ഷൂട്ട് ചെയ്യാൻ സാധിക്കും. അതേ സമയം 16 മെ​ഗാപിക്സലാണ് ഫോണിന്റെ ഫ്രണ്ട് ക്യാമറ. എന്നാൽ 1080p വീഡിയോകൾ വരെ ഷൂട്ട് ചെയ്യാനുള്ള സൗകര്യം മാത്രമാണ് ഈ ഫ്രണ്ട് ക്യാമറ അനുവദിക്കു എന്നത് ഈ ഫോണിന്റെ ഒരു പോരായ്മ. ഈ ഒരു പോരായ്മ ഒഴിച്ചുകഴിഞ്ഞാൽ ഒരു സാധാരണ ഉപഭോക്താവിനെ സംതൃപ്തിപ്പെടുത്താനുള്ള ഫീച്ചറുകളെല്ലാം വൺപ്ലസ് 11ൽ ഉണ്ടായിരിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
Card holders of different banks get different discounts. This price has been announced for the base variant of the phone, which is 8 GB of RAM and 128 GB of storage. As part of the discount sale, Amazon has offered a flat discount coupon of Rs 4,000. Those who are interested in buying this phone should check out the flat discount coupon option on Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X