വമ്പിച്ച ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ വീണ്ടും വരുന്നു
ആമസോണിന്റെ അടുത്ത ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഉടൻ ആരംഭിക്കും. ഇക്കാര്യം സ്ഥിരീകരിച്ച് കമ്പനി ടീസർ പുറത്ത് വിട്ടിട്ടുണ്ട്. സെയിൽ ഉടൻ വരുന്നു എന്ന് അറിയിച്ചെങ്കിലും ആമസോൺ ഇതുവരെ കൃത്യമായ തീയതികൾ പ്രഖ്യാപിച്ചിട്ടില്ല. ഇഎംഐ ഇടപാടുകൾ ഉൾപ്പെടെ എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്കും 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് നൽകാനായി ആമസോൺ എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിക്കുന്നുവെന്നാണ് വിവരം.

പതിവ് പോലെ ഇത്തവണയും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലെ വിൽപ്പന ആമസോൺ പ്രൈം അംഗങ്ങൾക്കായി നേരത്തെ ആരംഭിക്കും. പ്രൈം സബ്‌സ്‌ക്രിപ്‌ഷന് ഒരു വർഷത്തേക്ക് 999 രൂപയും ഒരു മാസത്തേക്ക് 129 രൂപയുമാണ് വില. ഗ്രേറ്റ് ഇന്ത്യൻ സെയിൽ ആരംഭിക്കാൻ പോകുന്നുവെന്ന് അറിയിക്കാൻ ആമസോൺ ഒരു പ്രത്യേക പേജ് ഉണ്ടാക്കിയിട്ടുണ്ട്. നോകോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട്, ടോട്ടൽ ഡാമേജ് പ്രോട്ടക്ഷൻ എന്നിവ പോലുള്ള ഓഫറുകളിലാണ് സ്മാർട്ട്ഫോൺ അടക്കമുള്ളവ വിൽപ്പനയ്ക്ക് എത്തുന്നത്.

മൊബൈലുകളും ആക്‌സസറികളും വമ്പിച്ച വിലക്കിഴിവിലായിരിക്കും വിറ്റഴിക്കുക എന്ന സൂചനകളും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ പേജിൽ നിന്നും സൂചന ലഭിക്കുന്നു. മറ്റ് ഇലക്ട്രോണിക് ആക്സസറികൾക്കും വില കുറവായിരിക്കും. എക്സ്ചേഞ്ച് ഡിസ്കൌണ്ട് ഓഫറുകളും ഇതിനൊപ്പം നൽകും. ഇലക്ട്രോണിക്സ്, ആക്സസറീസ് വിഭാഗത്തിൽ 70 ശതമാനം വരെ വിലകിഴിവും ആമസോൺ ലഭ്യമാകും. നിരവധി ഇലക്ട്രോണിക്ക് ഡിവൈസുകളുടെ ലോഞ്ചും ഈ സെയിലിനൊപ്പം നടക്കുമെന്നാണ് സൂചനകൾ.

ടിവികളും വലിയ വീട്ടുപകരണങ്ങളും വാങ്ങുമ്പോൾ എക്സ്റ്റന്റഡ് വാറന്റി, നോ-കോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകൾ എന്നിവ പോലുള്ള ഓഫറുകളും ആമസോൺ നൽകും. എല്ലാ വലിയ പ്രൊഡക്ടുകൾക്കും ഷെഡ്യൂൾ ചെയ്ത ഡെലിവറിയും ഇൻസ്റ്റാളേഷനും ആമസോൺ നൽകും. പഴയ സാധനങ്ങൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 13,500 രൂപ വരെ കിഴിവും ഉപയോക്താക്കൾക്ക് ലഭിക്കും. ബജാജ് ഫിൻസെർവ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് നോ-കോസ്റ്റ് ഇഎംഐ ലഭിക്കും. ബജാജ് ഫിൻസെർവ് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് ലിമിറ്റും നൽകും.

ആമസോണിന്റെ എക്കോ സ്മാർട്ട് സ്പീക്കർ റേഞ്ച്, ഫയർ ടിവി സ്റ്റിക്ക്, കിൻഡിൽ റേഞ്ച് എന്നിവയിലും വില കിഴിവുകൾ ഉണ്ടാകും. ആമസോൺ അതിന്റെ പ്രൊഡക്ടുകൾക്കായി കോംബോ ഓഫറുകളും അവതരിപ്പിക്കും. ഇവയ്‌ക്കെല്ലാം പുറമേ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഹോം, കിച്ചൻ ഉൽപ്പന്നങ്ങൾക്ക് 60 ശതമാനം വരെ കിഴിവാണ് നൽകുക. വസ്ത്രങ്ങൾക്കും അനുബന്ധ പ്രൊഡക്ടുകൾക്കും 70 ശതമാനം വരെ കിഴിവും ലഭിക്കും

ആമസോൺ പേ വാലറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കമ്പനി പ്രത്യേക ഓഫറുകൾ നൽകും.വിൽപ്പന കാലയളവിൽ ആമസോൺ പേ ഉപയോഗിക്കുന്ന ആളുകൾക്ക് 500 രൂപ ദിവസവും റീവാർഡ് ലഭിക്കും. സെയിലിന്റെ തിയ്യതികളും നൽകുന്ന ഓഫറുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ ആമസോൺ പുറത്ത് വിടും.


Click it and Unblock the Notifications