Home
News

ഇനി ദിവസങ്ങൾ മാത്രം, ഐഫോണിന് അടക്കം വൻ ഡിസ്കൗണ്ടുമായി ആമസോണിന്റെ റിപ്പബ്ലിക്ക് ഡേ സെയിൽ

രാജ്യത്തിന്റെ റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ ഇന്ത്യൻ‌ ഉപയോക്താക്കൾക്കായി അവതരിപ്പിക്കുന്ന ഓഫർ വിൽപനയാണ് ആമസോൺ ​ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2024. ജനുവരി 26ന് ആണ് രാജ്യം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നത്. ഇതിന് ഒരാഴ്ച മുമ്പ് തന്നെ ആമസോണിൽ ഓഫർ വിൽപന ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വർഷം ജനുവരി 15ന് ആയിരുന്നു ആമസോണിന്റെ റിപ്പബ്ലിക്ക് ദിന ഓഫർ വിൽപന ആരംഭിച്ചത്. ഈ വർഷവും ഇത്തരത്തിൽ തന്നെ 15ആം തിയതി ഓഫർ വിൽപന ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രൈം മെമ്പർഷിപ്പ് ഉള്ള ഉപയോക്താക്കൾക്ക് ഒരു ദിവസം മുമ്പ് തന്നെ ഈ ഓഫർ വിൽപനയിൽ പങ്കെടുക്കാൻ സാധിക്കുന്നതായിരിക്കും. ഇനി വെറും ദിവസങ്ങൾ മാത്രമാണ് ഇതിനായി ഉള്ളത്.

ഐഫോണിന് അടക്കം വൻ ഡിസ്കൗണ്ടുമായി ആമസോണിന്റെ റിപ്പബ്ലിക്ക് ഡേ സെയിൽ

MOST READ: മാലിദ്വീപ് വിവാദം; ലക്ഷദ്വീപ് ടിക്കറ്റിന് ഡിസ്കൗണ്ടുമായി പേടിഎം, ഇന്റർനെറ്റിൽ തിരഞ്ഞതും കോടിക്കണക്കിന് ആളുകൾ

അതേ സമയം ഈ ഓഫർ വിൽപനയിൽ ആമസോൺ മുന്നോട്ട് വെയ്ക്കുന്ന ഓഫറുകൾ എന്തെല്ലാമായിരിക്കും എന്ന തരത്തിലുള്ള സൂചനകളും പ്ലാറ്റ്ഫോം തന്നെ പുറത്ത് വിട്ടിട്ടുണ്ട്. ആമസോൺ ​ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2024ന്റെ ഭാ​ഗമായ പരസ്യങ്ങളിലൂടെയാണ് ഈ സൂചന ആമസോൺ നൽകിയിരിക്കുന്നത്. ഈ പരസ്യങ്ങൾ ഇപ്പോൾ ആമസോണിൽ കാണാൻ സാധിക്കുന്നതാണ്. ഐഫോൺ 13, വൺപ്ലസ് 11 തുടങ്ങിയ ഫോണുകൾക്ക് ലഭിക്കുന്ന ഓഫറുകൾ എന്തെല്ലാം ആയിരിക്കും എന്നും ഈ പരസ്യങ്ങളിൽ പറയുന്നുണ്ട്.

ഈ ഓഫർ വിൽപനയിലൂടെ ഐഫോൺ 13 59,900 രൂപയ്ക്ക് ഉപയോക്താക്കൾ‌ക്ക് സ്വന്തമാക്കാൻ സാധിക്കും എന്നാണ് ആമസോൺ പറയുന്നത്. വൺപ്ലസ് 11ന് ആകട്ടെ 56,999 രൂപ മാത്രം നൽകിയാൽ മതിയാകും. ഇതിന് പുറമെ ബാങ്ക് ഓഫറുകൾ കൂടി വരുമ്പോൾ വില ഇനിയും കുറയാൻ സാധ്യതയുണ്ട്. വൺപ്ലസ് നോർഡ് സിഇ3 ലൈറ്റ്, റെഡ്മി 12, ​ഗാലക്സി എസ്23, ഐക്യൂ ഇസഡ്7 പ്രോ എന്നീ ഫോണുകൾക്കും ഈ ഓഫർ വിൽപനയിൽ ഡിസ്കൗണ്ട് ലഭിക്കുന്നതായിരിക്കും.

ഐഫോണിന് അടക്കം വൻ ഡിസ്കൗണ്ടുമായി ആമസോണിന്റെ റിപ്പബ്ലിക്ക് ഡേ സെയിൽ

MOST READ: ഡിഎസ്എൽആർ വേണ്ട, വിവോ എക്സ് 100പ്രോ മതി; പ്രൊഫഷണൽ ഫോട്ടോ​ഗ്രാഫറാകാൻ സഹായിക്കുന്ന നിരവധി ഫീച്ചറുകൾ

എന്നാൽ ഈ ഫോണുകളുടെ ഓഫർ എന്താണെന്ന് പ്ലാറ്റ്ഫോം വെളിപ്പെടുത്തിയിട്ടില്ല. ഓഫർ വിൽപന അടുത്തിരിക്കുന്ന സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ തന്നെ ഈ ഫോണുകളുടെ ഓഫർ വിവരങ്ങൾ ആമസോൺ അറിയിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട് ഫോണുകൾക്ക് പുറമെ ഫോണുകളുടെ കെയ്സുകൾ, ചാർജറുകൾ, പവർ ബാങ്കുകൾ, ഹെഡ്‌സെറ്റുകൾ, മൊബൈൽ പ്രൊജക്‌ടറുകൾ എന്നീ ആക്സസറികൾക്കും ഈ വിൽപനയിൽ ഓഫർ ലഭിക്കുന്നതായിരിക്കും. ഇതിന് പുറമെ മറ്റ് ​ഗാഡ്ജറ്റുകൾക്കും ഓഫറുകൾ ഉണ്ടായിരിക്കുന്നതായിരിക്കും.

അതേ സമയം ബാങ്ക് ഓഫറുകളെക്കുറിച്ച് വിശദമായി വിവരങ്ങൾ പുറത്ത് വന്നിട്ടില്ലെങ്കിലും എസ്ബിഐ ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ഡിസ്കൗണ്ട് ലഭിക്കും എന്നാണ് സൂചന. എസ്ബിഐയ്ക്ക് പുറമെ മറ്റ് ബാങ്കുകളുടെ കാർഡുകൾക്കും ഓഫർ ഉണ്ടാകാൻ സാധ്യതയുണ്ട്. മാത്രമല്ല ആകർഷകമായ എക്സേഞ്ച് ഓഫറകളും ഈ ഓഫർ വിൽപനയുടെ ഭാ​ഗമായി ആമസോൺ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ പഴയ ഉപകരണത്തിന്റെ ​ഗുണനിലവാരം അനുസരിച്ചായിരിക്കും ഇതിൽ വില നിശ്ചയിക്കുക.

ഫോണുകൾക്ക് പുറമെ ലാപ്ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങിയവയ്ക്കും 75 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും എന്നും സൂചനയുണ്ട്. സ്മാർട്ട് ടിവികളും മറ്റ് വീട്ടുപകരണങ്ങളും ആകട്ടെ 65 ശതമാനത്തോളം വിലക്കിഴിവ് ആണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ആമസോണിലെ ​ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2024ന് സമാനമായി ഫ്ലിപ്പ്കാർട്ടിലും റിപ്പബ്ലിക്ക് ഡേ അനുബന്ധിച്ച് ഓഫർ വിൽപന നടക്കുന്നതായിരിക്കും. ജനുവരി 14ന് ആണ് ഫ്ലിപ്പ്കാർട്ടിലെ ഓഫർ സെയിൽ ആരംഭിക്കുന്നത്.

ഫ്ലിപ്പ്കാർട്ടിന്റെ പേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ടീസറിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ജനുവരി 19 വരെ ആയിരിക്കും ഫ്ലിപ്പാകാർട്ടിൽ റിപ്പബ്ലിക്ക് ഡേ ഓഫർ സെയിൽ നടക്കുക. ആമസോണിന് സമാനമായി ഫ്ലിപ്പ്കാർട്ട് പ്ലസ് അം​ഗങ്ങൾക്കും ഒരു ദിവസം മുൻപ് തന്നെ ഓഫർ വിൽപനയിൽ പങ്കെടുക്കാൻ സാധിക്കുന്നതായിരിക്കും. അതേ സമയം ഓഫറുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും രണ്ട് പ്ലാറ്റ്ഫോമുകളും പുറത്ത് വിട്ടിട്ടില്ല.

More from GizBot

Best Mobiles in India

English summary
Amazon's Republic Day sale started on January 15 last year. This year too, it is expected that the sale of the offer will start on the 15th. Users with Prime membership will be able to participate in this offer sale a day earlier. There are only days left for this.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X