മാലിദ്വീപ് വിവാദം; ലക്ഷദ്വീപ് ടിക്കറ്റിന് ഡിസ്കൗണ്ടുമായി പേടിഎം, ഇന്റർനെറ്റിൽ തിരഞ്ഞതും കോടിക്കണക്കിന് ആളുകൾ
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി താൻ ലക്ഷദ്വീപ് സന്ദർശിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയകൾ വഴി പുറത്ത് വിട്ടത്. പോസ്റ്റ് ചെയ്ത് അധികം വൈകാതെ തന്നെ ഈ ചിത്രങ്ങൾ വൈയറലായി മാറുകയായിരുന്നു. സിനിമാ താരങ്ങൾ ഉൾപ്പെടെ നിരവധി സെലിബ്രറ്റികൾ ആണ് ഈ ചിത്രം ഷെയർ ചെയ്തത്.
പുതിയ ചിത്രങ്ങൾ വൈയറലായിരിക്കുന്ന പശ്ചാത്തലത്തിൽ ലക്ഷദ്വീപിൽ കൂടുതൽ നിക്ഷേപം എത്തും എന്ന തരത്തിലും വാർത്തകൾ പുറത്ത് വരുന്നുണ്ട്. ടാറ്റ ഗ്രൂപ്പ് രണ്ട് വലിയ പ്രോജക്ടുകൾ ലക്ഷദ്വീപിൽ പദ്ധതിയിടുന്നുണ്ട് എന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവിടെ രണ്ട് ആഢംബര ഹോട്ടലുകൾ നിർമ്മിക്കാനാണ് ടാറ്റ പദ്ധതിയിടുന്നത്. 2026ന് മുമ്പ് തന്നെ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും എന്നാണ് സൂചന. അതിടിനെ മാലിദ്വീപിലെ ചില മന്ത്രിമാരുടെ കമന്റുകൾ വിവാദത്തിന് വഴിതെളിച്ചു

ഡിഎസ്എൽആർ വേണ്ട, വിവോ എക്സ് 100പ്രോ മതി; പ്രൊഫഷണൽ ഫോട്ടോഗ്രാഫറാകാൻ സഹായിക്കുന്ന നിരവധി ഫീച്ചറുകൾ
ഇതിനെ തുടർന്ന് സോഷ്യൽ മീഡിയകളിൽ ലക്ഷദ്വീപ് ടൂറിസത്തിനെ ഉയർത്തിക്കാണിക്കുന്ന നിരവധി പോസ്റ്റുകൾ ആണ് പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യയിൽ നിന്ന് മാലിദ്വീപിലേക്ക് പോകാനിരുന്ന നിരവധി വിനോദ സഞ്ചാരികൾ തങ്ങളുടെ യാത്ര റദ്ദ് ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ട്. മോദി എക്സിൽ പോസ്റ്റ് ചെയ്ത ലക്ഷദ്വീപിലെ ചിത്രത്തിന് അടിയിൽ മാലിദ്വീപിലെ ചില മന്ത്രിമാർ പരിഹസിക്കുന്ന തരത്തിൽ കമന്റ് ചെയ്യുകയായിരുന്നു. ഇതേ തുടർന്നാണ് സംഭവം വിവാദമായത്. ഇസ്രായേലിന്റെ പാവയാണ് നരേന്ദ്രമോദി എന്ന് പറഞ്ഞായിരുന്നു പരിഹാസം.
ഹാഷ്ടാഗ് വിസിറ്റ് മാലിദ്വീപ് എന്നും ഈ കമന്റിൽ ഉണ്ടായിരുന്നു. സംഭവത്തെ തുടർന്ന് മൂന്ന് മന്ത്രിമാരെ സസ്പെന്റ് ചെയ്തതായി മാലിദ്വീപ് അറിയിച്ചു. വിഷയത്തിൽ ഇന്ത്യയും അതൃപ്തി അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും സോഷ്യൽ മീഡിയകളിലെ നിരവവധി ഇടങ്ങളിൽ ബോയ്ക്കോട്ട് മാലിദ്വീപ് എന്ന സന്ദേശവുമായി നിരവധി ഇന്ത്യൻ ഉപയോക്താക്കൾ എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലക്ഷദ്വീപിന്റെ ടൂറിസത്തെ ഉയർത്തിക്കൊണ്ട് നിരവധി പേര് രംഗത്ത് വരുന്നത്. ഇതേ തുടർന്നാണ് ടാറ്റയുടെ നിക്ഷേപം വാർത്തകളിൽ ഇടം പിടിയ്ക്കുന്നത്.

കഴിഞ്ഞ വർഷം ജനുവരിയിൽ ആയിരുന്ന ലക്ഷദ്വീപിൽ ആഢംബര ഹോട്ടലുകൾ തുടങ്ങും എന്ന് ടാറ്റ അറിയിച്ചത്. എന്നിരുന്നാലും ഇപ്പോൾ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈ വാർത്തയ്ക്ക് പ്രാധാന്യം വർധിക്കുകയാണ്. സുഹേലിയിൽ ആയിരിക്കും ടാറ്റാ ഗ്രൂപ്പ് ഹോട്ടൽ നിർമ്മിക്കുക. ഈ ഹോട്ടലിന് 110 മുറികളും 60 ബീച്ച് വില്ലകളും 50 വാട്ടര്‍ വില്ലകളും ഉണ്ടായിരിക്കുന്നതാണ്. ലക്ഷദ്വീപിലെ ടൂറിസത്തിന് ഇത് വലിയ വളർച്ചയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം മാലിദ്വീപിൽ ഏറ്റവും കൂടുതൽ യാത്രക്കാർ എത്തുന്നത് ഇന്ത്യയിൽ നിന്നാണ്. പുതിയ വിവാദം തലപൊക്കിയ സാഹചര്യത്തിൽ മാലിദ്വീപിന് വൻ ഭീഷണിയാണ് ഇപ്പോൾ ലക്ഷദ്വീപ് ഉയർത്തുന്നത്. ലക്ഷദ്വീപിലെ ടൂറിസത്തെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞെവരുടെ എണ്ണത്തിൽ 50 മടങ്ങ് വർധനവ് ഉണ്ടായി എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ സാഹചര്യത്തിൽ ലക്ഷദ്വീപിലേക്കുള്ള വിമാനടിക്കറ്റിന്റെ നിരക്കിൽ 10 ശതമാനം ഡിസ്കൗണ്ട് നൽകാൻ പേടിഎം തീരുമാനിച്ചു.
പേടിഎമിലെ സർച്ചുകളിലും ലക്ഷദ്വീപിനെക്കുറിച്ച് അന്വേഷിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ജനുവരി നാലാം തിയതിയാണ് ലക്ഷദ്വീപിലെ ചിത്രങ്ങൾ മോദി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. തുടർന്ന് ജനുവരി നാലിനും അഞ്ചിനും ഇന്ത്യയിലെ ഗൂഗിൾ സർച്ചുകളിൽ ഒന്നാമത് എത്തിയത് ലക്ഷദ്വീപ് ആയിരുന്നു. മാത്രമല്ല ആഗോള സർച്ചിൽ തന്നെ ലക്ഷദ്വീപ് കഴിഞ്ഞ രണ്ട് ദശകത്തിലെ ഏറ്റവും ഉയർന്ന സ്ഥാനത്തും എത്തി.
അടുത്തിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ വളർച്ച ആയിരുന്നു ഈ ദിവസങ്ങളിലെ സർച്ചുകളിൽ ലക്ഷദ്വീപിന് ഉണ്ടായത്. വരും ദിവസങ്ങളിൽ ടൂറിസത്തിന് സഹായകമാകുന്ന നിരവധി വികസന പ്രവർത്തനങ്ങൾ ലക്ഷദ്വീപിൽ നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ലക്ഷദ്വീപിലെ ടൂറിസം മേഖല ഉയർന്നാൽ മാലിദ്വീപിന് ഇത് വലിയ ദോഷം ആയിരിക്കും. നേരത്തെ സൂചിപ്പിച്ചത് പോലെ ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൽ മാലിദ്വീപിൽ എത്തുന്നത്. ഇവർക്കെതിരെയുള്ള ബോയ്ക്കോട്ട് ക്യാമ്പെയ്ൻ ഇപ്പോഴും സജീവമാണ്.


Click it and Unblock the Notifications








