Home
News

അബദ്ധം പറ്റരുത്, ഏറ്റവും മികച്ചത് തന്നെ തിരഞ്ഞെടുക്കൂ; 50,000 രൂപയ്ക്ക് താഴെ വില വരുന്ന ഏറ്റവും മികച്ച ഫോണുകൾ

ഇന്ന് ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ എല്ലാത്തരത്തിലുള്ള ഫോണുകളും ലഭ്യമാണ്. ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ, മിഡ് ബഡ്ജറ്റ് ഫോണുകൾ, പ്രീമിയം ഫോണുകൾ എന്നിവയെല്ലാം ഇവിടെ സുലഭമാണ്. ഉപയോക്താക്കളുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള ഫോണുകൾ തിരഞ്ഞെടുക്കാൻ ഇത് സഹായിക്കുന്നു. എന്നാൽ നമ്മുടെ പക്കലുള്ള ബഡ്ജറ്റിൽ ഏറ്റവും മികച്ച ഫോൺ എങ്ങനെ കണ്ടെത്തും?

ദിനംപ്രതി പുതിയ അപ്ഡേറ്റുകളും ഫീച്ചറുകളും ഉൾക്കൊള്ളിച്ചാണ് ഓരോ ഫോണും പുതിയതായി പുറത്തിറങ്ങുന്നത്. നമ്മൾ പുതിയ ഫോൺ സ്വന്തമാക്കിയതിന് ശേഷം ആയിരിക്കും ഇതേ ബഡ്ജറ്റിൽ ഇതിൽ കൂടുതൽ ഫീച്ചറുകൾ ഉള്ള ഫോൺ ഉണ്ടെന്നറിയുന്നത്. എന്നാൽ ഇനി ഈ അബദ്ധം ഉണ്ടാകില്ല. നിങ്ങളുടെ കൈയ്യിലുള്ള ബഡ്ജറ്റിന് അനുസരിച്ച് ഏറ്റവും മികച്ച ഫോണുകൾ തന്നെ സ്വന്തമാക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം. ഉദാഹരണത്തിന് നിങ്ങളുടെ പക്കൽ 50,000 രൂപയാണ് ബഡ്ജറ്റ് ഉള്ളത് എന്ന് കരുതുക.

50,000 രൂപയ്ക്ക് താഴെ വില വരുന്ന ഏറ്റവും മികച്ച ഫോണുകൾ

MOST READ: പോക്കറ്റ് കാലിയാകാതെ തന്നെ നമ്മുക്ക് സ്മാർട്ട് ആകാം; 10,000 രൂപ വിലയിൽ ലഭിക്കുന്ന മികച്ച 5 ഫോണുകൾ

ഈ ബഡ്ജറ്റിൽ 2024ൽ ജനുവരി മാസത്തിൽ സ്വന്തമാക്കാൻ സാധിക്കുന്ന ഏറ്റവും മികച്ച ഫോണുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. ഐക്യൂവിന്റെ 12 5ജിയാണ് ഈ സെ​ഗ്മെന്റിൽ ഞങ്ങൾ പരിജയപ്പെടുത്തുന്ന ആദ്യത്തെ ഫോൺ. കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു ഈ ഫോൺ ഐക്യൂ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഐക്യൂ 11 5ജിയുടെ പിൻ​ഗാമി എന്ന നിലയ്ക്കാണ് ഈ ഫോണിനെ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. മികച്ച അഭിപ്രായം ലഭിച്ച ഐക്യൂവിന്റോ ഫോണുകളിൽ ഒന്നായിരുന്നു 11 5ജി.

52,999 രൂപയാണ് ആമസോണിൽ ഐക്യൂ 12ന്റെ വില. എന്നാൽ ബാങ്ക് ഓഫറകുൾ ഉള്ളതിനാൽ 50,000 രൂപയിലും കുറഞ്ഞ വിലയ്ക്ക് ഈ ഫോൺ ഉപയോക്താക്കൾക്ക് ഇപ്പോൾ സ്വന്തമാക്കാം. ഫോണിന്റെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് പതിപ്പിനാണ് ഈ വില. സ്‌നാപ്ഡ്രാഗൺ 8 Gen 3 പ്രൊസസർ ആണ് ഈ ഫോണിനായി കമ്പനി നൽകിയിരിക്കുന്നത്. മികച്ച പെർഫോമൻസ് കാഴ്ച വെയ്ക്കാൻ ഐക്യൂ 12ന് സാധിക്കുന്നുണ്ട്.

50,000 രൂപയ്ക്ക് താഴെ വില വരുന്ന ഏറ്റവും മികച്ച ഫോണുകൾ

MOST READ: വിവോ വൈ28 ഇന്ത്യയിൽ എത്തി; 13,999 രൂപയ്ക്ക് 50 എംപി ക്യാമറ മുതൽ നിരവധി ഫീച്ചറുകൾ, ശരിക്കും ബഡ്ജറ്റ് ഫ്രണ്ട്ലി

5,000 എംഎഎച്ച് ആണ് ഫോണിന്റെ ബാറ്ററി. മനോഹരമായ AMOLED ഡിസ്‌പ്ലേയും ഫോണിന് നിർമ്മാതാക്കൾ നൽകിയിരിക്കുന്നു. 50,000 രൂപയ്ക്ക് ഉള്ളിൽ വാങ്ങാൻ സാധിക്കുന്ന മറ്റൊരു ഫോൺ ആണ് വൺപ്ലസിന്റെ 11 ആർ. നിലവിൽ 39,999 രൂപ മുതൽ 44,999 രൂപ വരെയാണ് ഈ ഫോണിന്റെ വില. പുതിയ 12 ആർ ഈ മാസം തന്നെ ഇറങ്ങും എന്ന് വൺപ്ലസ് അറിയിച്ചിരിക്കുന്ന സാഹചര്യത്തിൽ ഫോണിന്റെ വില ഇനിയും കുറയാൻ ആണ് സാധ്യത.

സ്‌നാപ്ഡ്രാഗൺ 8+ Gen 1 ചിപ്പ് ആണ് 11 ആറിനായി വൺപ്ലസ് നൽകിയിരിക്കുന്നത്. 5,000 mAh ബാറ്ററി ഫോണിന് ഭേദപ്പെട്ട ബാറ്ററി ലൈഫ് നൽകുന്നു. ഫോണിന്റെ അടിസ്ഥാന വേരിയന്റായ 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് 39,999 രൂപ. ഫോണിന്റെ 16 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന് 44,999 രൂപയാണ് വില.

നത്തിങ് ഫോൺ2 ആണ് ഈ സെ​ഗ്മെന്റിലെ മറ്റൊരു മികച്ച ഫോൺ. നത്തിങ് എന്ന കമ്പനി ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിച്ച രണ്ടാമത്തെ ഫോൺ ആണ് നത്തിങ് ഫോൺ2. ഫോണിന്റെ ഡിസൈൻ തന്നെയാണ് ഏറ്റവും ശ്രദ്ധേയം. മറ്റ് ഫോണിൽ നിന്ന് വ്യത്യസ്തമായ ഡിസൈൻ ആണ് ഈ ഫോണിനായി കമ്പനി നൽകിയിരിക്കുന്നത്. പിൻവശത്തുള്ള ഫാൻസി ലൈറ്റ് ഈ ഫോണിന്റെ ആകർഷണീയത വർധിപ്പിക്കുന്നു. ഇവ ഉപയോ​ഗിച്ച് ഫോണിലെ പല സെറ്റിങ്ങ്സുകളിലും മാറ്റം വരുത്താം.

സ്‌നാപ്ഡ്രാഗൺ 8+ Gen 1 ചിപ്പാണ് ഈ ഫോണിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. 50 എംപിയാണ് ഫോണിന്റെ മെയിൻ സെൻസർ. നിലവിൽ ഈ ഫോൺ 39,999 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ലഭിക്കുന്നതാണ്. ബഡ്ജറ്റിന് അനുസരിച്ച് മികച്ച പെർഫോമൻസ് കാഴ്ച വെയ്ക്കുന്ന ഫോണുകളിൽ ഒന്നാണ് നത്തിങ് ഫോൺ2. നിലവിൽ ഈ മൂന്ന് ഫോണുകൾ ആണ് ഇപ്പോൾ 50,000 രൂപയ്ക്ക് താഴെ ലഭിക്കുന്നതിൽ ഏറ്റവും മികച്ചത്.

More from GizBot

Best Mobiles in India

English summary
Every phone is released with new updates and features daily. It is only after we get the new phone that we come to know that there is a phone with more features in the same budget. But this mistake will not happen again. We can help you get the best phones according to your budget.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X