Home
News

പോക്കറ്റ് കാലിയാകാതെ തന്നെ നമ്മുക്ക് സ്മാർട്ട് ആകാം; 10,000 രൂപ വിലയിൽ ലഭിക്കുന്ന മികച്ച 5 ഫോണുകൾ

ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിലെ ബഹുഭൂരിപക്ഷം ഉപയോക്താക്കളും സാധാരണക്കാരാണ്. നിരവധി ആളുകൾ പ്രീമിയം ഫോണുകൾക്ക് പിന്നാലെ പായുമ്പോൾ കൂടുതൽ ഉപയോക്താക്കളും ആശ്രയിക്കുന്നത് ബഡ്ജറ്റ് ഫ്രണ്ട്ലി, മിഡ് ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ആണ്. മധ്യവയസ്കരും പ്രായമായവരും ആണ് പ്രധാനമായും ഇത്തരം ഫോണുകൾ സ്വന്തമാക്കുന്നത്.

സാംസങ്, ഷവോമി പോലുള്ള കമ്പനികൾക്ക് ഇന്ത്യൻ വിപണയിൽ മുൻനിരയിൽ എത്താൻ സാധിച്ചതും ഇത്തരം മിഡ്ബ‍‍ഡ്ജറ്റ് ഫോണുകൾ വിപണിയിൽ എത്തിച്ചതു കൊണ്ടാണ് 2023ലെ അവസാന പാദത്തിലെ കണക്ക് അനുസരിച്ച് ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കമ്പനിയാണ് സാംസങ്. രണ്ടാം സ്ഥാനം ഷവോമിയ്ക്ക് ആണ്. നേരത്തെ സൂചിപ്പിച്ചത് പോലെ ഇവരുടെ ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ ആണ് ഏറ്റവും കൂടുതലായും വിറ്റുപോയിരിക്കുന്നത്.

10,000 രൂപ വിലയിൽ ലഭിക്കുന്ന മികച്ച 5 ഫോണുകൾ

MOST READ: വിവോ വൈ28 ഇന്ത്യയിൽ എത്തി; 13,999 രൂപയ്ക്ക് 50 എംപി ക്യാമറ മുതൽ നിരവധി ഫീച്ചറുകൾ, ശരിക്കും ബഡ്ജറ്റ് ഫ്രണ്ട്ലി

നിരവധി ഫോണുകൾ ഈ സെ​ഗ്മെന്റിൽ ലഭിക്കും എങ്കിലും ഇതിൽ മികച്ചത് ഏതെന്ന് കണ്ടുപിടിക്കൽ പ്രയാസമാണ്. എന്നിരുന്നാലും ഇവർ വാ​ഗ്ദാനം ചെയ്യുന്ന ഫീച്ചറുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ മാർക്കറ്റിൽ 10,000 രൂപയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച 5 സ്മാർട്ട് ഫോണുകൾ ഏതെല്ലാമാണെന്ന് പരിജയപ്പെടാം. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത് പോക്കോയുടെ എം6 പ്രോ എന്ന ഫോൺ ആണ്. 6.79 ഇഞ്ച് ഫുൾ എച്ച്ഡ് പ്ലസ് ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്.

ഗൊറില്ല ഗ്ലാസ് 3 പരിരക്ഷയും ഈ സ്ക്രീനിന് ഉണ്ട്. സ്‌നാപ്ഡ്രാഗൺ 4 Gen 2 SoC ആണ് ഈ ഫോണിനായി പോക്കോ നൽകിയിരിക്കുന്നത്. Android 13 അടിസ്ഥാനമാക്കിയുള്ള MIUI 14-ൽ ആണ് പോക്കോ എം6 പ്രവർത്തിക്കുന്നത്. 50 എംപി എഐ മെയിൻ സെൻസറും 2 എംപി ഡെപ്ത് സെൻസറും ഈ ഫോണിന് അവകാശപ്പെടാനുണ്ട്. 8 എംപിയാണ് സെൽഫി ക്യാമറ. റിയൽമി 13സി ആണ് ഈ ലിസ്റ്റിലെ രണ്ടാമത്തെ ഫോൺ.

10,000 രൂപ വിലയിൽ ലഭിക്കുന്ന മികച്ച 5 ഫോണുകൾ

MOST READ: ഇതാണ് ഐഫോൺ; 16,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിൽ നിന്ന് താഴെവീണു, ഒരു പോറൽ പോലും പറ്റാതെ ഐഫോൺ

6.74 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ ഫോണിന് ഉള്ളത്. ഒക്ടാ-കോർ മീഡിയടെക് ഹീലിയോ G85 ചിപ്‌സെറ്റും ഫോണിന് അവകാശപ്പെടനുണ്ട്. 8 ജിബി വരെ റാമും 8 ജിബി വെർച്വൽ റാമും റിയൽമി 13സി ഉപയോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നു. 256 ജിബി വരെ ഇന്റേർണൽ സ്റ്റോറേജും ഇവയ്ക്കായി റിയൽമി ഒരുക്കിയിരിക്കുന്നു. ട്രിപ്പിൾ റിയർ ക്യാമറയാണ് റിയൽമി 13സിയ്ക്ക് അവകാശപ്പെടാനുള്ളത്. ഇതിൽ പ്രൈമറി സെൻസർ 50 എംപിയാണ്.

2 എംപിയുടെ മാക്രോ ലെൻസും ഡെപ്ത് സെൻസറും കമ്പനി നൽകിയിട്ടുണ്ട്. 5 എംപിയുടെ ഫ്രണ്ട് ക്യാമറയും ഈ ഫോണിന്റെ സവിശേഷതയാണ്. റിയൽമിയുടെ തന്നെ സി53 എന്ന മോഡലും ഈ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. 6.74 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ഫോണിന് ഉള്ളത്. ഈ ഫോണിനും ട്രിപ്പിൾ റിയർ ക്യാമറ റിയൽമി നൽകിയിരിക്കുന്നു. 108 എംപി അൾട്രാ ക്ലിയർ ക്യാമറയാണ് ഇതിൽ ഏറ്റവും പ്രധാനം.

എഐ സവിശേഷതയോട് കൂടിയ 8 എംപി ഫ്രണ്ട് ക്യാമറയും റിയൽമി സി53-ന്റെ മാറ്റ് വർധിപ്പിക്കുന്നു. ഇന്ത്യൻ കമ്പനിയായ ലാവയുടെ ഫോണും ഈ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ലാവ ബ്ലേസ് 5ജിയാണ് ഈ ഫോൺ. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേയാണ് ഈ ഫോണിന് ഉള്ളത്. MediaTek Dimensity 700 SoC ആണ് ബ്ലേസ് 5ജിയ്ക്ക് കരുത്ത് നൽകുന്നത്. 1ടിബി വരെ മെമ്മറി വർദ്ധിപ്പിനും ഈ ഫോണിൽ സാധിക്കുന്നതാണ്.

ഈ ലിസ്റ്റിൽ അവസാനമായി ഇടം പിടിച്ചിരിക്കുന്നത് സാംസങ്ങിന്റെ ​ഗാലക്സി എം13 ആണ്. 6.6 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഇൻഫിനിറ്റി O ഡിസ്പ്ലേയാണ് ഫോണിന് കമ്പനി നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള വൺ യുഐയിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 50 എംപി മെയിൻ സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറയും ഫോണിലുണ്ട്. ഫോണിന്റെ ഫ്രണ്ട് ക്യാമറ 8 എംപിയാണ്.

More from GizBot

Best Mobiles in India

English summary
There are many phones available in this segment, but it is difficult to find the best one. However, on the basis of the features they offer, which are the 5 best smartphones under Rs 10,000 in the Indian market? Topping this list is Poco's M6 Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X