Home
News

ഇതാണ് ഐഫോൺ; 16,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിൽ നിന്ന് താഴെവീണു, ഒരു പോറൽ പോലും പറ്റാതെ ഐഫോൺ

ഇന്ന് ഏറ്റവും ജനപ്രിയമായ ഫോണുകളിൽ ഒന്നാണ് ഐഫോണുകൾ. ബിൽഡ് ക്വാളിറ്റിയിലും ഈ ഫോണുകൾ ഏറെ മുന്നോക്കം നിൽക്കുന്നവയാണ്. മാത്രമല്ല നിരവധി സുരക്ഷാ ഫീച്ചറുകളും ഈ ഫോണുകൾ ഉപയോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഐഫോണുകൾ സ്വന്തമാക്കുക എന്നത് ഒരു സോഷ്യൽ സ്റ്റാറ്റസിന്റെ ഭാ​ഗമാണെന്ന് ചിന്തിക്കുന്ന ഉപയോക്താക്കളും നിരവധിയാണ്.

സാധാരണ സ്മാർട്ട് ഫോൺ ഉപയോ​ഗിക്കുന്നതിൽ ഭൂരിഭാ​ഗം ഉപയോക്താക്കൾക്കും ഐഫോൺ സ്വന്തമാക്കാൻ ആ​ഗ്രഹം ഉണ്ടാകും. ഇത്തരത്തിലുള്ള ഐഫോൺ പ്രേമികളെ ആവേശം കൊള്ളിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ യുഎസിൽ നിന്ന് പുറത്ത് വരുന്നത്. പറക്കുന്ന വിമാനത്തിൽ നിന്ന് താഴെ വീണ ഐഫോണിന് ഒരു പോറൽ പോലും പറ്റാതെ വീണ്ടെടുക്കാൻ സാധിച്ചു എന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പോർട്ട്‌ലാൻഡിലെ ഒറിഗോണിൽ നിന്ന് കാലിഫോർണിയയിലെ ഒന്റാറിയോയിലേക്ക് പോയ വിമാനത്തിൽ നിന്നാണ് ഫോൺ താഴെ വീണത്.

പറക്കുന്ന വിമാനത്തിൽ നിന്ന് താഴെവീണു, ഒരു പോറൽ പോലും പറ്റാതെ ഐഫോൺ

MOST READ: ഗൂ​ഗിൾ പേയും ഫോൺ പേയും പെട്ടെന്ന് തന്നെ പൂട്ടിപോകും; കരുക്കൾ നീക്കി ടാറ്റ ​ഗ്രൂപ്പ്

ജനുവരി 5ന് ആയിരുന്നു സംഭവം. അലാസ്ക എയർലൈൻസിന്റെ എഎസ്എ 1282 എന്ന വിമാനത്തിലെ യാത്രക്കാരാനാണ് തന്റെ ഫോൺ നഷ്ടപ്പെട്ടത്. വിമാനത്തിന്റെ വിൻഡോയിൽ ഉണ്ടായിരുന്ന തകർച്ചയെ തുടർന്നാണ് ഫോൺ ഈ വിൻഡോ വഴി പുറത്തേക്ക് വീണത്. ഏകദേശം 16,000 അടി ഉയരത്തിൽ വിമാനം പറക്കവെയാണ് ഈ സംഭവം നടന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എൻ‌ടി‌എസ്‌ബി എന്ന മാധ്യമം ആണ് ഈ വാർത്ത പുറത്ത് വിട്ടത്.

താഴെ വീണ ഫോൺ മറ്റ് കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. അതേ സമയം ഈ ഐഫോണിന്റെ മോഡൽ ഏതാണെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. എന്നിരുന്നാലും എക്സിൽ പങ്കുവെച്ചിരിക്കുന്ന ഫോണിന്റെ ഫോട്ടോയുടെ അടിസ്ഥാനത്തിൽ ഇത് ഐഫോൺ 15 പ്രോയോ അല്ലെങ്കിൽ ഐഫോൺ 14 പ്രോയോ ആകാം എന്നാണ് കരുതുന്നത്. ഫോണിന്റെ സംരക്ഷണത്തിനായി നൽകിയിരിക്കുന്ന ഒരു കേയ്സും ഈ ഫോട്ടോയിൽ കാണാൻ സാധിക്കുന്നതാണ്.

പറക്കുന്ന വിമാനത്തിൽ നിന്ന് താഴെവീണു, ഒരു പോറൽ പോലും പറ്റാതെ ഐഫോൺ

MOST READ: വില വെറും 7000 രൂപയിൽ താഴെ; 50 എംപി ക്യാമറയും എഐ ലെൻസും, ഇൻഫിനിക്സ് സ്മാർട്ട് 8 അടുത്തയാഴ്ച ഇന്ത്യയിൽ എത്തും

സീൻ സഫ്യർ (@SeanSafyre) എന്ന ഉപയോക്താവാണ് ഈ ചിത്രങ്ങൾ എക്സിൽ പങ്കുവെച്ചിരിക്കുന്നത്. റോഡിന്റെ ഒരു വശത്ത് നിന്ന് ഐഫോൺ കണ്ടെടുത്തു. ഈ ഫോണിന് ഇപ്പോഴും പകുതിയോളം ബാറ്ററി ചാർജ് ഉണ്ട്. എന്നാൽ ഫോൺ എയറോപ്ലെയിൻ മോഡിൽ ആണ് അലാസ്ക എയർലൈൻസിന്റെ എഎസ്എ 1282 വിമാനത്തിൽ നിന്ന് 16,000 അടി താഴ്ചയിലേക്ക് വീണ ഈ ഫോൺ ഇപ്പോഴും പ്രവർത്തിക്കുന്നു. എന്നായിരുന്നു ഇദ്ദേഹത്തിന്റെ എക്സ് പോസ്റ്റിന്റെ തലക്കെട്ട്.

‌അതേ സമയം വിൻഡോയിൽ ഉണ്ടായ തകരാറിനെ തുടർന്ന് ഈ വിമാനം യാത്ര പൂർത്തായാക്കാതെ അടിയന്തരമായി ഒറിഗോണിൽ ഇറക്കി. അപകടത്തിൽ യാത്രക്കാനും ക്രൂ അം​ഗങ്ങളും സുരക്ഷിതരാണെന്നും എയർലൈൻസ് അറിയിച്ചു. 174 യാത്രക്കാരും ആറ് ക്രൂ അം​ഗങ്ങളും ആയിരുന്നു ഈ വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം പറന്നുയർതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം ശ്രദ്ധയിൽപെട്ടത്. വിൻഡോയിലെ വിടവുള്ള ദ്വാരം മർദ്ദം മൂലം പൊട്ടിത്തെറിച്ചതായി ആണ് അറിയാൻ സാധിച്ചിരിക്കുന്നത്.

അതിനിടെ തകർന്ന വിൻഡോയുടെ അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ ഇതുവരെ അലാസ്ക എയർലൈൻസിന് സാധിച്ചിട്ടില്ല എന്നും വിവധ റിപ്പോർട്ടുകൾ പറയുന്നു. അതേ സമയം ഇത്തരത്തിൽ വിമാനത്തിൽ നിന്ന് താഴെക്ക് വീഴുന്ന രണ്ടാമത്തെ ഫോൺ ആണ് ഇതെന്ന് ബേറ്റ്‌സ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻ‌ടി‌എസ്‌ബി) പറഞ്ഞു. 2021ലും ഇതിന് സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അന്നും ഐഫോൺ ആണ് പറക്കുന്ന വിമാനത്തിൽ നിന്ന് താഴെ വീണത്.

11,250 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിൽ നിന്നാണ് അന്ന് ഫോൺ നഷ്ടപ്പെട്ടത്. പൈലറ്റ് ചിത്രങ്ങൾ എടുക്കുന്നതിനിടെ ഫോൺ നഷ്ടപ്പെട്ടു എന്നാണ് അന്നത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിന്നീട് ഫൈൻഡ് മൈ ഐഫോൺ എന്ന ആപ്പ് ഉപയോ​ഗിച്ച് ഇയാൾ തന്റെ നഷ്ടപ്പെട്ട ഫോൺ തിരിച്ചെടുക്കുകയായിരുന്നു. കേടുപാടുകൾ ഒന്നും സംഭവിക്കാതെ തന്നെ പൂർണ്ണമായി പ്രവർത്തിക്കുന്ന രീതീയിൽ ആണ് ഇയാൾ‌ക്ക് ഫോൺ തിരിച്ചു കിട്ടിയത്.

More from GizBot

Best Mobiles in India

English summary
The incident occurred on January 5. A passenger on Alaska Airlines flight ASA 1282 lost his phone. The phone fell out through the plane window after the crash. Reports indicate that the incident took place when the plane was flying at an altitude of about 16,000 feet.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X