Home
News

വില വെറും 7000 രൂപയിൽ താഴെ; 50 എംപി ക്യാമറയും എഐ ലെൻസും, ഇൻഫിനിക്സ് സ്മാർട്ട് 8 അടുത്തയാഴ്ച ഇന്ത്യയിൽ എത്തും

ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ അവതരിപ്പിക്കുന്നതിൽ ഏറെ പ്രശസ്തി കേട്ടിരിക്കുന്ന സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് ഇൻഫിനിക്സ്. മറ്റുള്ള കമ്പനികളെ അപേക്ഷിച്ച് വളരെ കുറച്ചു ഫോണുകൾ മാത്രമാണ് ഇൻഫിനിക്സ് ഇന്ത്യൻ മാർക്കറ്റിൽ പുറത്തിറയിട്ടുള്ളു എങ്കിലും. പുറത്തിറക്കിയ ഫോണുകൾ എല്ലാം സാധാരണക്കാരായ ഉപയോക്താക്കളുടെ ഇഷ്ടഫോണുകളാണ്.

ഇക്കൂട്ടത്തിലേക്ക് ഒരു പുതിയ ഫോൺ കൂടി പുറത്തിറക്കാൻ പദ്ധതി ഇട്ടിരിക്കുകയാണ് ഇൻഫിനിക്സ്. തങ്ങളുടെ ഏറ്റവും പുതിയ ഫോണായ ഇൻഫിനിക്സ് സ്മാർട്ട് 8 എന്ന ഫോൺ ആണ് ജനുവരി 13ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ‌ കമ്പനി പദ്ധതി ഇട്ടിരിക്കുന്നത്. കമ്പനിയുടെ മറ്റ് ഫോണുകൾ പോലെ തന്നെ ഇതും ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൺ ആയിരിക്കും എന്നാണ് ഇൻഫിനിക്സ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഫോണിന്റെ വില എത്രയാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

വില വെറും 7000 രൂപയിൽ താഴെ; 50 എംപി ക്യാമറയും എഐ ലെൻസും

എന്നിരുന്നാലും ഇന്ത്യൻ മാർക്കറ്റിൽ 7000 രൂപയിൽ താഴെ മാത്രമായിരിക്കും ഈ ഫോണിന്റെ വില എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വില കുറവ് ആണെങ്കിലും സാധാരണക്കാരായ ഉപയോക്താക്കളെ തൃപ്തിപ്പെടുത്താനുള്ള ഫീച്ചറുകൾ ഈ ഫോണിൽ ഉണ്ടായിരിക്കും എന്നും ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം കമ്പനി പുറത്തിറക്കിയ ഇൻഫിനിക്സ് സ്മാർട്ട് 8 എച്ച്ഡിയുടെ തുടർച്ച എന്ന നിലയ്ക്കാണ് പുതിയ ഫോൺ ഇന്ത്യയിൽ എത്തിക്കുന്നത്.

50 എംപിയുടെ പ്രൈമറി ലെൻസ് ഈ ഫോണിൽ ഉണ്ടായിരിക്കും എന്നതാണ് ഏറ്റവും വലിയ സവിശേഷത. 7000 രൂപയ്ക്ക് താഴെ വില വരുന്ന ഫോണുകളിൽ 50 എംപിയുടെ ലെൻസുകൾ വളരെ വിരളമായി മാത്രമെ കാണാൻ സാധിക്കാറുള്ളു. ഇൻഫിനിക്സ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഫോണിന് മാത്രമേ 50 എംപി പ്രൈമറി ലെൻസുകൾ നൽകുന്നത്. ആ​ഗോള തലത്തിൽ പുറത്തിറക്കുന്ന ഈ മോഡലിന് ഇൻ‌ഫിനിക്സ് നൽകിയിരിക്കുന്നത് 13 എംപിയുടെ പ്രൈമറി ലെൻസ് ആണ്.

വില വെറും 7000 രൂപയിൽ താഴെ; 50 എംപി ക്യാമറയും എഐ ലെൻസും

MOST READ: വിവോ എക്സ്100 സീരീസിൽ പുതിയ ഒരു ഫോൺ കൂടി എത്തുന്നു; ഈ ക്യാമറകൾ എസ് 23 അൾട്രയേയും വെല്ലും

90Hz റിഫ്രഷ് റേറ്റ് ഉള്ള 6.6 എച്ച്ഡി പ്ലസ് ഡ‍ിസ്പ്ലേ ആയിരിക്കും ഇൻഫിനിക്സ് സ്മാർട്ട് 8ന് ആയി കമ്പനി ഒരുക്കുക. Unisoc T606 SoC പ്രോസസറാണ് ഈ ഫോണിന് കരുത്തേകുന്നത്. ഫംഷനുകൾ കൂടുതൽ എളുപ്പമാക്കാനായി ഒരു ഇന്ററാക്ടീവ് മാജിക് റിങ്ങും ഈ ഫോണിൽ ഇടം പിടിയ്ക്കാൻ സാധ്യതയുണ്ട്. 4 ജിബിയാണ് ഫോണിന്റെ റാം. ഇതിന് പുറമെ 4 ജിബിയുടെ വെർച്വൽ റാമും ഈ ഫോൺ ഉപയോക്താക്കൾക്കായി വാ​ഗ്ദാനം ചെയ്യുന്നു.

ഫോണിൽ ഒരു എഐ ലെൻസും ഇടം പിടിയ്ക്കാനുള്ള സാധ്യതയുണ്ട്. പോർട്രെയിറ്റ് മോഡും എആർ ഷോട്ട് ഫീച്ചറുകളും ഇതിലെ ക്യാമറകൾക്ക് ഉണ്ടായിരിക്കും എന്നാണ് കമ്പനി ഔദ്യോ​ഗികമായി അറിയിച്ചിരിക്കുന്നത്. പിന്നിലെ ക്യാമറകൾക്ക് ഒപ്പം ഒരു എൽഇഡി ഫ്ലാഷ്ലൈറ്റും സ്ഥാനം പിടിച്ചേക്കാം. അതേ സമയം സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഫോണിൽ ഇൻഫിനിക്സ് നൽകുന്ന ഫ്രണ്ട് ക്യാമറ 8 എംപി ആയിരിക്കും. മുന്നിലും ഒരുപക്ഷെ കമ്പനി ഫ്ലാഷ്ലൈറ്റ് നൽകിയേക്കാം.

Android 13ൽ ആയിരിക്കും ഇൻഫിനിക്സ് സ്മാർട്ട് 8 പ്രവർ‌ത്തിക്കുന്നത്. ഫോണിന് സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഉണ്ടാകാൻ സാധ്യതയുണ്ട്. ഫോണിന്റെ ബാറ്റിയുടെ വിശേഷം പരിശോധിക്കുമ്പോൾ 5000 mAh ബാറ്ററി ആയിരിക്കും ഈ ഫോണിനായി ഇൻ‌ഫിനിക്സ് നൽകുന്നത്. ഭേദപ്പെട്ട ഒരു ബാറ്ററി ലൈഫ് തന്നെ ഈ ഫോണിൽ നിന്ന് ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. പ്രധാനമായും നാല് നിറങ്ങളിൽ ആയിരിക്കും ഈ ഫോൺ പുറത്തിറങ്ങുന്നത്.

റെയിൻബോ ബ്ലൂ, ഷൈനി ബ്ലാക്ക്, ടിംബർ ബ്ലാക്ക്, ഗാലക്‌സി വൈറ്റ് എന്നിവയാണ് ഈ നിറങ്ങൾ. പ്രധാനമായും ഫ്ലിപ്കാർട്ട് വഴി ആയിരിക്കും ഈ ഫോൺ വിൽപനയ്ക്ക് എത്തുന്നത്. ജനുവരി 13ലെ ലോഞ്ചിന് ശേഷം ഫോണിന്റെ ഔദ്യോ​ഗിക വില അടക്കമുള്ള മറ്റ് വിവരങ്ങൾ വിശദമായി അറിയാൻ സാധിക്കുന്നതായിരിക്കും. അതേ സമയം ഇൻഫിനിക്സ് സ്മാർട്ട് 8 എച്ച്ഡിയ്ക്ക് മികച്ച അഭിപ്രായം ആയിരുന്നു ഉപയോക്താക്കളുടെ പക്കൽ നിന്ന് ലഭിച്ചിരുന്നത്.

More from GizBot

Best Mobiles in India

English summary
The price of this phone will be less than Rs 7,000 in the Indian market. These reports also suggest that despite the low price, the phone will have features to satisfy the average user. The new phone is being launched in India as a sequel to the Infinix Smart 8 HD launched by the company last month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X