Home
Apps

ഗൂ​ഗിൾ പേയും ഫോൺ പേയും പെട്ടെന്ന് തന്നെ പൂട്ടിപോകും; കരുക്കൾ നീക്കി ടാറ്റ ​ഗ്രൂപ്പ്

ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ‌ ഉപയോക്താക്കൾ ഉള്ള ആപ്പുകളിൽ ഒന്നാണ് ​ഗൂ​ഗിൾ പേ, ഫോൺ പേ പോലുള്ള ഓൺലൈൻ പേയ്മെന്റ് ആപ്പുകൾ. കോറോണ കാലത്താണ് ഇത്തരം ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളുടെ ഉപയോ​ഗം വർധിച്ചത്. ഇപ്പോൾ ​ഗ്രാമപ്രദേശങ്ങളിൽ പോലും ഇത്തരം ആപ്പുകളുടെ ഉപയോ​ഗം സുലഭമായി ഉണ്ട്.

ഇന്ന് കറൻസി നോട്ടുകൾ കൈമാറി ഇടപാട് നടത്തുന്നതിലും കൂടുതൽ പണമിടപാട് നടക്കുന്നത് ഇത്തരം ഡിജിറ്റൽ പേയ്മെന്റുകൾ വഴിയാണ്. ​ഗൂ​ഗിൾ പേ, ഫോൺ പേ, പേടിഎം, ഭാരത് പേ, ഭീം ആപ്പ് തുടങ്ങിയ ആപ്പുകളാണ് ഇന്ത്യയിലെ ജനപ്രിയ യുപിഐ ആപ്പുകൾ. കൂടുതൽ‌ ഉപയോക്താക്കൾ ഉപയോ​ഗിക്കുന്ന ആപ്പുകളും ഇവ തന്നെ. എന്നാൽ ഇവയ്ക്ക് ഭീഷണി ഉയർത്തി ഒരു പുതിയ യുപിഐ ആപ്പ് ഇന്ത്യയിൽ പുറത്ത് ഇറങ്ങാനിരിക്കുകയാണ്.

ഗൂ​ഗിൾ പേയും ഫോൺ പേയും പെട്ടെന്ന് തന്നെ പൂട്ടിപോകും

MOST READ: വില വെറും 7000 രൂപയിൽ താഴെ; 50 എംപി ക്യാമറയും എഐ ലെൻസും, ഇൻഫിനിക്സ് സ്മാർട്ട് 8 അടുത്തയാഴ്ച ഇന്ത്യയിൽ എത്തും

ടാറ്റയുടെ ഉടമസ്തതയിലുള്ള ടാറ്റ പേ ഉടൻ തന്നെ ഇന്ത്യയിൽ ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാധാരണ യുപിഐ ആപ്പുകൾ പോലത്തെ ആപ്പ് ആയിരിക്കില്ല ടാറ്റയുടെ ആപ്പ് എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. നിലവിൽ ആർബിഐ ടാറ്റയുടെ യുപിഐ ആപ്പിന് അനുമതി നൽകി കഴിഞ്ഞു. പേയ്മെന്റ് അഗ്രിഗേറ്റര്‍ എന്ന നിലയ്ക്കാണ് ടാറ്റ പേയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. ഇത് രം​ഗത്ത് എത്തുന്നതോടെ ഇന്ത്യയുടെ പ്രൈമറി ഡിജിറ്റൽ പേയ്മെന്റ് ആപ്പായി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത്തരത്തിൽ സംഭവിച്ചാൽ മറ്റ് യുപിഐ ആപ്പുകൾക്ക് ഇത് കനത്ത തിരിച്ചടി ആയിരിക്കും. ടാറ്റ ഡിജിറ്റലിന്റെ നിയന്ത്രണത്തിൽ ആയിരിക്കും ടാറ്റ പേ പ്രവർത്തിക്കുക. യൂസര്‍ ഫ്രണ്ട്‌ലിയായിട്ടുള്ള ഇ കൊമേഴ്‌സ് ഇടപാടുകളാണ് ടാറ്റ പേ പ്രധാനമായും ഉപയോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമെ ഓൺലൈൻ പണമിടപാട്, യുപിഐ സൗകര്യം, ലോൺ സൗകര്യങ്ങൾ, ക്യാഷ് ബാക്ക് ഓഫറുകൾ, മറ്റ് പോയിന്റ് റിവാർഡുകൾ എന്നിവയെല്ലാം ടാറ്റ പേ വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

ഗൂ​ഗിൾ പേയും ഫോൺ പേയും പെട്ടെന്ന് തന്നെ പൂട്ടിപോകും

MOST READ: സാംസങ്ങിനായി ​ഗാലക്സി എഐ വരുന്നു; ഉപയോക്താക്കളെ കാത്തിരിക്കുന്നത് വമ്പൻ ഫീച്ചറുകൾ

നിലവിലെ കണക്കുകൾ അനുസരിച്ച് ഇന്ത്യൻ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്ന യുപിഐ ആപ്പ് ​ഗൂ​ഗിൾ പേ ആണ്. ഫോൺ പേ ആണ് രണ്ടാം സ്ഥാനത്ത്. ഭീം ആപ്പിന് ആണ് മൂന്നാം സ്ഥാനം. ഈ ആപ്പുകളെ എല്ലാം പിന്നിലാക്കി ടാറ്റയ്ക്ക് അനായാസം ഒന്നാം സ്ഥാനത്ത് എത്താൻ സാധിക്കും എന്നാണ് പ്രതീകഷിക്കുന്നത്. മാത്രമല്ല ഭൂരിഭാ​ഗം ഇന്ത്യക്കാർക്കും ടാറ്റ എന്ന ബ്രാൻഡിനോട് ഒരു പ്രത്യേക താൽപര്യവും ഉണ്ട്.

ഈ സ്നേഹവും ടാറ്റ പേയ്ക്ക് ​ഗുണം ചെയ്യുന്നതായിരിക്കും. ടാറ്റ ഡിജിറ്റല്‍ സബ്‌സിഡറി ആയിരിക്കും ടാറ്റ പേമെന്റ്‌സിന്റെ ഡിജിറ്റല്‍ ബിസിനസിന്റെ കാര്യങ്ങള്‍ പരിശോധിക്കുക. 2022ൽ തന്നെ ഡിജിറ്റൽ പേയ്മെന്റ് ആപ്പ് പുറത്തിറക്കാൻ ടാറ്റ പദ്ധതിയിട്ടിരുന്നു. ഇതിനായി ഐസിഐസിഐ ബാങ്കുമായി പങ്കാളിത്തവും ഇവർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് വേണ്ട വിധത്തിൽ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ ആപ്പുമായി ടാറ്റ രം​ഗത്ത് വരാൻ ഒരുങ്ങുന്നത്.

നിലവിൽ ഇന്ത്യയിലെ ഗ്രാമീണ പ്രദേശങ്ങളിൽ വൈറ്റ് ലേബൽ എടിഎമ്മുകളും, പ്രീപെയ്ഡ് പേയ്‌മെന്റ് സർവീസുകൾ എന്നിവയെല്ലാം ഇതിനോടകം തന്നെ ടാറ്റ ഉപയോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ യുപിഐ ആപ്പ് കൂടി പുറത്തിറങ്ങുന്നതോടെ സാമ്പത്തിക രം​ഗത്ത് വലിയ മുന്നേറ്റം നടത്താൻ ടാറ്റയ്ക്ക് സാധിക്കുന്നതായിരിക്കും. പുതിയ ആപ്പ് പുറത്തിറങ്ങുന്ന സാഹചര്യത്തിൽ ആകർഷകമായ ഓഫറുകൾ പുറത്തിറക്കി പിടിച്ചു നിൽക്കാൻ ആയിരിക്കും ​ഗൂ​ഗിൾ പേ പോലുള്ള മറ്റ് ആപ്പുകൾ ശ്രമിക്കുക.

ആദ്യ കാലങ്ങളിൽ ആകർഷകമായ ഓഫറുകളും ക്യാഷ് ബാക്കുകളും ​ഗൂ​ഗിൾ പേ ഉപയോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്തുന്നു. പിന്നാലെ ഉപയോക്താക്കൾ വർധിച്ചതിനെ തുടർന്നാണ് ഇവർ ഓഫറുകൾ കുറയ്ച്ചത്. എന്നിരുന്നാലും ചില ആഘോഷ വേളകളിൽ ഇപ്പോളും ​ഇവർ ചില ഓഫറുകൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. ആദ്യം ടെസ് എന്ന പേരിൽ ആയിരുന്നു ഈ ആപ്പ് അറിയപ്പെട്ടിരുന്നത്. പിന്നീട് ​ഗൂ​ഗിൾ ഈ ആപ്പിനെ ഏറ്റെടുത്തതിനെ തുടർന്നാണ് ആപ്പിന്റെ പേര് മാറ്റി ​ഗൂ​ഗിൾ പേ എന്നാക്കിയത്.

More from GizBot

Best Mobiles in India

English summary
Reports suggest that Tata-owned Tata Pay will soon be available in India. Reports say that Tata's app will not be like normal UPI apps. Currently, RBI has approved Tata's UPI app. Tata Pay has been approved as a payment aggregator.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X