Home
News

സാംസങ്ങിനായി ​ഗാലക്സി എഐ വരുന്നു; ഉപയോക്താക്കളെ കാത്തിരിക്കുന്നത് വമ്പൻ ഫീച്ചറുകൾ

സാംസങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളായ ​ഗാലക്സി എസ് 24 സീരീസ് ഫോണുകൾ അവതരിപ്പിക്കാൻ ഇരിക്കുകയാണ്. ഈ ജനുവരി 17ന് തങ്ങളുടെ അൺപാക്കിങ് ഇവന്റെ നടക്കും എന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. ​ഗാലക്സി എസ് 23 സീരീസ് ഫോണുകളുടെ പിൻ​ഗാമികൾ എന്ന നിലയ്ക്ക് ആയിരിക്കും പുതിയ ഫോണുകളെ കമ്പനി അവതരിപ്പിക്കുന്നത്.

​ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നീ ഫോണുകൾ ആയിരിക്കും ഈ സീരീസിൽ ഉണ്ടായിരിക്കുക. ഫോണുകളുടെ ക്യാമറ ഫീച്ചറുകൾ തന്നെയായിരിക്കും എടുത്തു പറയേണ്ട സവിശേഷത. അതേ സമയം സാംസങ്ങിന്റെ ആദ്യത്തെ എഐ ഫോണുകൾ ആയിരിക്കും ഇവ എന്നും പറയപ്പെടുന്നുണ്ട്. ഇതിന്റെ സൂചന എന്നപോലെ സാംസങ്ങിന്റെ വെബ്സൈറ്റിലും ഔദ്യോ​ഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലും എല്ലാം സാംസങ് എഐ എന്ന തരത്തിലുള്ള പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സാംസങ്ങിനായി ​ഗാലക്സി എഐ വരുന്നു; കാത്തിരിക്കുന്നത് വമ്പൻ ഫീച്ചറുകൾ

MOST READ: വിവോ എക്സ്100 സീരീസിൽ പുതിയ ഒരു ഫോൺ കൂടി എത്തുന്നു; ഈ ക്യാമറകൾ എസ് 23 അൾട്രയേയും വെല്ലും

​ഗാലക്സി എഐ ഈസ് കമിങ് എന്ന തരത്തിലാണ് പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുതിയ ഫോണുകളിൽ സാംസങ് എഐ ഫീച്ചറുകൾ നൽകിയേക്കും എന്നതിന്റെ സൂചന ആയിട്ട് ഇത് കണക്കാക്കാവുന്നതാണ്. നിലവിൽ ഉള്ള സാംസങ്ങിന്റെ ചില പ്രീമിയം ഫോണുകളിൽ ചില എഐ സേവനങ്ങളും സ്മാർട്ട് ഹോം IoT ഇക്കോസിസ്റ്റവും എല്ലാം ഉൾപ്പെട്ടിട്ടുണ്ട്. ഇതിന്റെ സഹായത്താൽ സാംസങ് സ്മാർട്ട്ഫോണുകളിൽ നിന്ന് ഗൃഹോപകരണങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും പുതിയ എഐ സർവ്വീസ്.

സാംസങ്ങിന്റെ എല്ലാ സ്മാർട്ട് ഉപകരണങ്ങളെലും ഒന്നിച്ച് ബന്ധിപ്പിക്കാൻ സാധിക്കുന്ന തരത്തിൽ ആയിരിക്കും ഒരു പക്ഷെ പുതിയ സംവിധാനം വരുന്നത്. അതേ സമയം പുതിയ എഐ സർവ്വീസുകൾക്കായി മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവയുമായി ഒരു പക്ഷെ സാംസങ് സഹകരിച്ചേക്കാം. സാംസങ് ഇലക്‌ട്രോണിക്‌സിന്റെ മൊബൈൽ എക്‌സ്‌പീരിയൻസ് ബിസിനസ്സിന്റെ പ്രസിഡന്റും മേധാവിയുമായ ഡോ. ടിഎം റോഹ് ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

സാംസങ്ങിനായി ​ഗാലക്സി എഐ വരുന്നു; കാത്തിരിക്കുന്നത് വമ്പൻ ഫീച്ചറുകൾ

MOST READ: ചന്ദ്രന് പിന്നാലെ സൂര്യനെ കീഴടക്കി ഇന്ത്യ; ആദിത്യ എൽ-1 ലക്ഷ്യസ്ഥാനത്ത് എത്തി, ഇനി എന്ത്?

പുതിയ ഫോണിന്റെ കാമറ, പെർഫോമൻസ് മാനേജ്‌മെന്റ് എന്നിവയ്ക്കായി എഐ സവിശേഷതകൾ നൽകിയിട്ടുണ്ട് എന്നാണ് ഇദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവയും സഹകരണം കമ്പനി ഉറപ്പാക്കിയിട്ടുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ഫോണുകളിലെ എഐ സാങ്കേതിക വിദ്യകൾ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടും എന്നും ഇദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ചാറ്റ്ജിപിറ്റി എന്ന എഐ ചാറ്റ് ബോട്ട് രം​ഗത്ത് വന്നതോടെയാണ് ഉപയോക്താക്കൾ എഐ സർവ്വീസുകളെ കൂടുതലായി സ്വീകരിച്ചത്.

ചാറ്റ്ജിപിറ്റിയ്ക്ക് സമാനമായ ഒരു സർവ്വീസ് സാംസങ് അവതരിപ്പിക്കും എന്നും പ്രതീക്ഷയുണ്ട്. നിലവിൽ ഇതിനായി ആപ്പിളും പരിശ്രമിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ഇതിനോടകം തന്നെ ​ഗൂ​ഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും എഐ ചാറ്റ്ബോട്ടുകളും ലഭ്യമാണ്. ഈ അടുത്തിടെ ആണ് എഐ സർവ്വീസുകൾ അപ്ഡേറ്റ് ചെയ്ത് ജെമിനി എന്ന സംവിധാനം ​ഗൂ​ഗിൾ പുറത്തിറക്കിയത്. ഇതിന് പിന്നാലെ നിരവധി എഐ സർവ്വീസുകൾ രം​ഗത്ത് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

അതേ സമയം ​ഗൂ​ഗിളിന്റെ പിക്സൽ 8 സീരീസ് ഫോണുകളിൽ ഉണ്ടായിരുന്ന പോലെ വീഡിയോ എടുക്കുമ്പോൾ തന്നെ ഫ്രെയ്മിൽ നിന്ന് ആവിശ്യമില്ലാത്ത വസ്തുക്കൾ, ശബ്ദങ്ങൾ എന്നിവ മായ്ച്ചു കളയാൻ സഹായിക്കുന്ന മാജിക് ടൂൾ‌ പോലെ ഒരു എഐ ടൂൾ സാംസങ്ങിന്റെ ​ഗാലക്സി എസ് 24 സീരീസിൽ ഉണ്ടായിരിക്കും എന്ന് സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ അടുത്തിടെ പുറത്ത് വന്നിരുന്നു.

പുതിയ ഫോണുകൾ ജനുവരി 17 സാംസങ് അവതരിപ്പിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. കാലിഫോർണിയിൽ വെച്ചായിരിക്കും ഫോൺ ഔദ്യോ​ഗികമായി പുറത്തിറക്കുക. ഈ ചടങ്ങിലേക്ക് വിവധ മാധ്യമങ്ങളെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് സാംസങ് പുറത്തിറക്കിയിരുന്നു. ഈ വർഷം പുറത്തിറങ്ങുന്നതിൽ ഏറ്റവും പ്രതീക്ഷയുള്ള ഫോണുകളിൽ ഒന്നായ ​ഗാലക്സി എസ് 24 അൾട്ര ഈ സീരീസിൽ ഉൾപ്പെടുന്നുണ്ട് എന്നതാണ് ആരാധകർക്ക് ആവേശം വർധിപ്പിക്കുന്നത്. ഐഫോണുകൾക്ക് അടക്കം ഈ ഫോൺ വലിയ വെല്ലുവിളി ആയിരിക്കും.

More from GizBot

Best Mobiles in India

English summary
These are also said to be Samsung's first AI phones. As an indication of this, Samsung's website and industry social media handles have all appeared with Samsung AI-type advertisements. The ads appeared in the form of Galaxy AI coming. This is an indication that Samsung may provide AI features in the new phones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X