വിവോ വൈ28 ഇന്ത്യയിൽ എത്തി; 13,999 രൂപയ്ക്ക് 50 എംപി ക്യാമറ മുതൽ നിരവധി ഫീച്ചറുകൾ, ശരിക്കും ബഡ്ജറ്റ് ഫ്രണ്ട്ലി
പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നായ വിവോ വൈ 28 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ വർഷത്തിൽ വിവോ അവതരിപ്പിക്കുന്ന രണ്ടാമത്തെ ഫോൺ ആണ് ഇത്. ദിവസങ്ങൾക്ക് മുമ്പാണ് വിവോ എക്സ് 100 സീരീസ് ഫോണുകൾ ഇവർ ഇന്ത്യയിൽ അവതരിപ്പിച്ചത്.
ഇതിന് പിന്നാലെയാണ് വിവോ വൈ 28യും അവതരിപ്പിച്ചിരിക്കുന്നത്. 13,999 രൂപ മുതലാണ് ഈ ഫോണിന്റെ വില ഇന്ത്യയിൽ ആരംഭിക്കുന്നത്. ഫോണിന്റെ 4 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില. 6 ജിബി റാം 128 ജിബി പതിപ്പിന്റെ വില 15,499 രൂപയാണ്. ഇവയ്ക്ക് പുറമെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിലും ഈ ഫോൺ പുറത്തിറക്കിയിട്ടുണ്ട്. 16,999 രൂപയാണ് ഇതിന്റെ വില.

പ്രധാനമായും രണ്ട് കളറുകളിലാണ് ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ക്രിസ്റ്റൽ പർപ്പിൾ, ഗ്ലിറ്റർ അക്വാ എന്നിവയാണ് ഈ നിറങ്ങൾ. ഇന്ന് മുതൽ തന്നെ ഉപയോക്താക്കൾക്ക് ഈ ഫോണുകൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റുകളായ ഫ്ലിപ്പ്കാർട്ട്, ആമസോൺ, വിവോ ഇന്ത്യ ഇ-സ്റ്റോർ എന്നിവടങ്ങളിൽ നിന്ന് ഓൺലൈനായി ഈ ഫോൺ വാങ്ങാൻ സാധിക്കുന്നതാണ്. പ്രധാന റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് ഓഫ്ലൈനായും ഇവ ഇപ്പോൾ സ്വന്തമാക്കാം.
എസ്ബിഐ, ഡിബിഎസ്, ഐഡിഎഫ്സി എന്നീ ബാങ്കുകളുടെ കാർഡുകൾ ഉപോയഗിച്ചാണ് നിങ്ങൾ വിവോ വൈ 28 സ്വന്തമാക്കുന്നത് എങ്കിൽ 1500 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കുന്നതായിരിക്കും എന്നും വിവോ അറിയിച്ചിട്ടുണ്ട്. അതേ സമയം ഈ ഫോണിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 6.56 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ ഫോണിനായി വിവോ നൽകിയിരിക്കുന്നത്. ഈ സ്ക്രീനിന് 90Hz വരെ റീഫ്രഷ് റെയ്റ്റും 840 nits പീക്ക് തെളിച്ചവും അവകാശപ്പെടാനുണ്ട്.

MOST READ: ഗൂഗിൾ പേയും ഫോൺ പേയും പെട്ടെന്ന് തന്നെ പൂട്ടിപോകും; കരുക്കൾ നീക്കി ടാറ്റ ഗ്രൂപ്പ്
ഡിസ്പ്ലേയുടെ മുകളിലായി ഒരു വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് നൽകാനും വിവോ ശ്രമിച്ചിട്ടുണ്ട്. Android 13 അടിസ്ഥാനമാക്കിയുള്ള Funtouch OS 13-ൽ ആണ് വിവോ വൈ 28 പ്രവർത്തിക്കുന്നത്. 7nm മീഡിയടെക് ഡൈമൻസിറ്റി 6020 SoC ആണ് ഫോണിന്റെ പ്രൊസസർ. 12 ജിബി വരെ LPDDR4X റാമും 16 ജിബി വരെ വെർച്വൽ റാമും വിവോ വൈ 28 വാഗ്ദാനം ചെയ്യുന്നുണ്ട്. അടുത്തതായി ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കാം.
ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് ആണ് ഈ ഫോണിനായി വിവോ തയ്യാറാക്കിയിരിക്കുന്നത്. 50 എംപിയുടെ മെയിൻ സെൻസറാണ് വിവോ വൈ 28ന് അവകാശപ്പെടാനുള്ളത്. 2 എംപിയുടെ മറ്റൊരു സെൻസറും ഈ ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായുള്ള ഫ്രണ്ട് ക്യാമറ 8 എംപിയാണ്. 15W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 mAh ബാറ്ററിയാണ് ഈ ഫോണിന് വിവോ നൽകിയിരിക്കുന്നത്. ഹാൻഡ്സെറ്റിന്റെ ആകെ ഭാരം 186 ഗ്രാം ആണ്.
ഫോണിന്റെ കണക്ടിവിറ്റികൾ പരിശോധിക്കുമ്പോൾ Wi-Fi, ബ്ലൂടൂത്ത് 5.1, USB 2.0 പോർട്ട്, GPS, OTG, FM റേഡിയോ, A-GPS എന്നിവ കാണാൻ സാധിക്കുന്നതാണ്. നിരവധി സെൻസറുകളും ഈ ഫോണിന് അവകാശപ്പെടാനുണ്ട്. ഫോണിന്റെ ബിൽഡ് റേറ്റ് IP54 ആണ്. അതേ സമയം കഴിഞ്ഞ ജനുവരി 4ന് ആണ് വിവോ തങ്ങളുടെ എക്സ് 100 സീരീസ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്.
എക്സ് 100, എക്സ് 100 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകൾ ആണ് ഈ സീരീസിൽ ഉള്ളത്. പ്രീമിയം സ്മാർട്ട് ഫോണുകളുടെ സെഗ്മെന്റിൽ ആണ് ഈ ഫോണുകൾ എത്തുന്നത്. വിവോ പുറത്തിറക്കിയതിൽ ഏറ്റവും മികച്ച ക്യാമറ ഫോണുകൾ ആണ് ഇവ എന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. ജനുവരി 11 മുതൽ ഈ ഫോണുകൾ വിൽപനയ്ക്ക് എത്തുമെന്നും വിവോ അറിയിച്ചിട്ടുണ്ട്. വിവോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഫ്ലിപ്പ്കാർട്ട് വഴിയും ഈ ഫോണുകൾ സ്വന്തമാക്കാം.


Click it and Unblock the Notifications








