വൻ വിലക്കുറവിൽ വേണ്ടതെല്ലാം; വരുന്നൂ... ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ | Amazon Great Summer Sale
Amazon Great Summer Sale വീണ്ടും വരികയാണ്. ടീസറുകളിലൂടെ സെയിലിൽ വിവിധ ഗാഡ്ജറ്റുകൾക്ക് ലഭിക്കുന്ന ധാരാളം ഓഫറുകളെക്കുറിച്ച് ആമസോൺ വെളിപ്പെടുത്തിയിട്ടുണ്ട്. വിവിധ ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട്ഫോണുകൾക്കും ഇലക്ട്രോണിക് ഡിവെസുകൾക്കുമെല്ലാം വൻ ഡിസ്കൌണ്ടുകളാണ് ഓഫർ ചെയ്യപ്പെടുന്നത്. ആമോസൺ ഗ്രേറ്റ് സമ്മർ സെയിലിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
ആമസോൺ പ്രൈം മെമ്പേഴ്സിന് എന്തായാലും ഒരു ദിവസം മുമ്പേ തന്നെ സെയിലിലേക്കും ഓഫറുകളിലേക്കും ആക്സസ് ലഭിക്കുമെന്ന കാര്യം യൂസേഴ്സിന് അറിയാമല്ലോ. പ്രൈം സബ്സ്ക്രിപ്ഷന് കമ്പനി നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ ദിനങ്ങളിൽ യൂസേഴ്സിന് ലഭിക്കുന്ന ഓഫറുകളെക്കുറിച്ചും ഡിസ്കൌണ്ടുകളെക്കുറിച്ചും കൂടുതൽ വിശദമായി നോക്കാം.

സമ്മർ സെയിലിൽ സ്മാർട്ട്ഫോണുകൾക്ക് 40 ശതമാനം വരെ ഡിസ്കൌണ്ട് ലഭിക്കുമെന്നാണ് ആമസോൺ പുറത്ത് വിട്ട ടീസർ പോസ്റ്ററുകൾ വ്യക്തമാക്കുന്നു. ധാരാളം സ്മാർട്ട്‌ഫോൺ ആക്‌സസറികൾക്കും ഈ ഓഫറുകൾ ബാധകമാക്കിയിട്ടുണ്ട്. സെയിൽ പോസ്റ്ററിൽ വൺപ്ലസ് (OnePlus), സാംസങ് (Samsung), ഷവോമി (Xiaomi), റിയൽമി (Realme) എന്നീ ബ്രാൻഡുകളിൽ നിന്നുള്ള ഫോണുകളാണ് ഹൈലൈറ്റ് ചെയ്തിട്ടുള്ളത്. മാസം 1,555 രൂപ മുതൽ വില ആരംഭിക്കുന്ന നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും യൂസേഴ്സിന് ലഭിക്കും.
സ്മാർട്ട്ഫോണുകൾക്കും മൊബൈൽ ആക്സസറികൾക്കും മാത്രമല്ല, ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ ഇവന്റിൽ ലാപ്ടോപ്പുകളും വൻ വിലക്കുറവിൽ ലഭ്യമാകും. സ്മാർട്ട് വാച്ചുകൾക്കും ഹെഡ്ഫോണുകൾക്കും ഓഫറുകളുണ്ട്. ലാപ്ടോപ്പുകളും സ്മാർട്ട് വാച്ചുകളും ഹെഡ്ഫോണുകളും 75 ശതമാനം വരെ ഡിസ്കൌണ്ടിലാണ് സെയിൽ സമയത്ത് വിറ്റഴിക്കുന്നത്. ലാപ്ടോപ്പുകൾക്ക് 40,000 രൂപ വരെയാണ് ഡിസ്കൌണ്ട് ലഭിക്കുന്നത്. ടാബ്‌ലെറ്റുകൾ 60 ശതമാനം വരെ ഡിസ്കൌണ്ടിലും യൂസേഴ്സിന് സ്വന്തമാക്കാൻ കഴിയും.
ഇപ്പോൾ ടിവി വാങ്ങാൻ ആരെങ്കിലും പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ കുറച്ച് ദിവസം കൂടി കാത്തിരിക്കുന്നതും നല്ലതാണ്. ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ ടെലിവിഷനുകൾക്കും വീട്ടിലെ മറ്റ് ഉപകരണങ്ങൾക്കും 60 ശതമാനം വരെ ഡിസ്കൌണ്ട് ഓഫർ ചെയ്യുന്നുണ്ട്. റഫ്രിജറേറ്ററുകൾക്ക് 60 ശതമാനം വരെ ഡിസ്കൌണ്ടും വാഷിങ് മെഷീനുകൾക്ക് 50 ശതമാനം വരെ ഡിസ്കൌണ്ടും ലഭിക്കും. പഴയ ടിവി എക്സ്ചേഞ്ച് ചെയ്യുമ്പോൾ 5,000 രൂപ വരെ അധിക ഡിസ്കൌണ്ടും ആമസോൺ ഓഫർ ചെയ്യുന്നു.
പുസ്കകങ്ങൾ വാങ്ങാനും കുട്ടികൾക്ക് ടോയ്സ് സമ്മാനിക്കാനും താത്പര്യം ഉള്ളവർക്കും ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ ഉപയോഗപ്പെടുത്താൻ കഴിയും. സെയിൽ ദിനങ്ങളിൽ 70 ശതമാനം വരെയാണ് ഇവയ്ക്ക് ലഭ്യമാകുന്ന ഡിസ്കൌണ്ട്. സ്മാർട്ട് ഗാഡ്ജറ്റുകൾക്കും ധാരാളം ഓഫറുകൾ ലഭിക്കുന്നു. അലക്സ ഡിവൈസുകൾക്ക് 30 ശതമാനം വരെയാണ് ഓഫർ, ഫയർ ടിവി സ്റ്റിക്കുകൾക്കും ഫയർ ടിവി ക്യൂബുകൾക്കും 40 ശതമാനം വരെയും ഡിസ്കൌണ്ട് ലഭ്യമാകും.
ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ ഇവന്റിനെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും ഇത് വരെയും ലഭ്യമായിട്ടില്ല. ആമസോണിലെ മുൻ ഡീലുകൾ പരിശോധിച്ചാൽ ഇനിയും ധാരാളം ഓഫറുകൾ യൂസേഴ്സിന് ലഭിക്കും. ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തിയാൽ നിങ്ങൾക്ക് ഡിവൈസുകളും മറ്റ് ഉപകരണങ്ങളുമെല്ലാം വൻ വിലക്കുറവിൽ സ്വന്തമാക്കാൻ ആമസോണിലെ ഓഫറുകൾ സഹായിക്കും. പ്രത്യേകിച്ചും സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്. അടുത്തിടെ പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾ പോലും നല്ല ഓഫറുകളിൽ സെയിൽ ദിനങ്ങളിൽ വാങ്ങാൻ ലഭിക്കുമെന്നതാണ് ഇതിനുള്ള കാരണം.


Click it and Unblock the Notifications








