ഇന്ത്യയിൽ വൻ പദ്ധതികളുമായി ആമസോൺ; നിക്ഷേപിച്ചത് 4472 കോടി രൂപ

|

ഇന്ത്യയിൽ പ്രവർത്തനം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ ആമസോൺ അടുത്തിടെ വൻ നിക്ഷേപമാണ് രാജ്യത്ത് നടത്തിയിരിക്കുന്നത്. ഇന്ത്യ ആമസോണിൻറെ എല്ലാ ബിസിനസുകൾക്കും പറ്റിയ മാർക്കറ്റാണ്. ഇവിടെ ശക്തമായി നിലനിൽക്കുന്നതിൻറെ ഭാഗമായി മൂന്ന് അനുബന്ധ സ്ഥാപനങ്ങളിലായി 4,472 കോടി രൂപയാണ് ആമസോൺ നിക്ഷേപിച്ചത് എന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.

റെഗുലേറ്ററി ഫയലിംഗ്
 

റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച് കമ്പനി ആമസോൺ സെല്ലർ സർവീസസിൽ 3,400 കോടി രൂപയാണ് നിക്ഷേപിച്ചത്. ഇന്ത്യയിലെ ആമസോൺ പേയിൽ 900 കോടി രൂപയും രാജ്യത്തെ റീട്ടെയിൽ ബിസിനസിൽ 172.5 കോടി രൂപയുമാണ് കമ്പനി നിക്ഷേപിച്ചിരിക്കുന്നത്. ഇന്ത്യയിലെ കമ്പനിയിലെ മേൽപ്പറഞ്ഞ അനുബന്ധ സ്ഥാപനങ്ങൾക്ക് ശക്തമായി മാർക്കറ്റ് ഇവിടെ സൃഷ്ടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് വ്യക്തമാണ്.

ആമസോൺ കോർപ്പറേറ്റ് ഹോൾഡിംഗ്സ് ലിമിറ്റഡ് ബോർഡ്

ഒക്ടോബർ 14 ന് ആമസോൺ കോർപ്പറേറ്റ് ഹോൾഡിംഗ്സ് ലിമിറ്റഡ് ബോർഡ് 10 രൂപ മുഖവിലയുള്ള 340 കോടി ഓഹരികൾ അനുവദിച്ചിരുന്നു. ഈ പ്രമേയത്തിലൂടെ അവകാശ അടിസ്ഥാനത്തിൽ ആമസോൺ സെല്ലർ സർവീസസ് ലിമിറ്റഡ് 3,400 കോടി രൂപയാണ് സമാഹരിച്ചതെന്ന് ചെന്നൈ ആസ്ഥാനമായുള്ള ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ പേപ്പർ വിസി വ്യക്തമാക്കിയതായി വാർത്താ ഏജൻസി ഉദ്ധരിക്കുന്നു.

കൂടുതൽ വായിക്കുക : ലോകത്തിലെ ഏറ്റവും വലിയ ധനികൻ പദവി നഷ്ട്ടപ്പെട്ട് ജെഫ് ബെസോസ്

ആമസോൺ റീട്ടെയിൽ ഇന്ത്യ

ഒക്ടോബർ 17 ന് ഹോൾഡിംഗ് സ്ഥാപനം 10രൂപ മുഖവിലയുള്ള 17.25 കോടി ഓഹരികൾ അനുവദിക്കുകയും 172.5 കോടി രൂപ ന്യൂഡൽഹി ആസ്ഥാനമായുള്ള ആമസോൺ റീട്ടെയിൽ ഇന്ത്യ ലിമിറ്റഡിന് നൽകുകയും ചെയ്തിരുന്നു. ഇതാദ്യമായല്ല ആമസോൺ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നത്. ഫ്ലിപ്കാർട്ടിനോട് കടുത്ത പോരാട്ടം നടത്താൻ ഇന്ത്യൻ വിപണിയിൽ 5 ബില്യൺ ഡോളർ പമ്പ് ചെയ്യാനൊരുങ്ങുന്നതായി കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഫ്ലിപ്കാർട്ട്
 

വാൾമാർട്ടിൻറെ സപ്പോർട്ടിൽ ഫ്ലിപ്കാർട്ട് അടുത്തിടെ ദീപാവലി വിൽപ്പന സമയത്ത് അതിന്റെ സപ്ലൈ ചെയിൻ മാനേജുമെന്റ്, ഇൻഫ്രാസ്ട്രക്ചർ, മാർക്കറ്റിംഗ് എന്നിവയിൽ ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപിച്ചിരുന്നു. 2019ൻറെ മൂന്നാം പാദത്തിൽ അറ്റവിൽപ്പന 24 ശതമാനം ഉയർന്ന് 70.0 ബില്യൺ ഡോളറിലെത്തിയെന്ന് ആമസോൺ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 56.6 ബില്യൺ ഡോളറായിരുന്നു ആമസോണിൻറെ അറ്റവില്പന.

അറ്റവരുമാനം

എന്തായാലും ഈ കാലയളവിൽ കമ്പനിയുടെ അറ്റവരുമാനം 2.1 ബില്യൺ ഡോളറായി കുറഞ്ഞുവെന്ന് കമ്പനി വ്യക്തമാക്കി. കണക്കുകൾ വെളിപ്പെടുത്തുമ്പോൾ ആമസോണിന്റെ സ്ഥാപകനും സിഇഒയും പറയുന്നത് രണ്ട് ദിവസത്തിൽ നിന്ന് ഒരു ദിവസത്തിലേക്കുള്ള പ്രൈമിൻറെ മാറ്റം ഉപയോക്താക്കൾ ഇഷ്ടപ്പെടുന്നു ഈ വർഷം സൌജന്യ വൺ ഡേ ഡെലിവറി ഉപയോഗിച്ച് ഉപയോക്താക്കൾ കോടിക്കണക്കിന് സാധനങ്ങൾ ഓർഡർ ചെയ്തിട്ടുണ്ട്. ഇത് ഒരു വലിയ നിക്ഷേപമാണ് ഉപയോക്താക്കളെ സംബന്ധിച്ചും ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ നല്ല തീരുമാനമായിരുന്നു അത്.

Most Read Articles
Best Mobiles in India

Read more about:
English summary
With an aim to expand its operations in India, Amazon has recently invested Rs. 4,472 crore in three of its Indian subsidiaries, reports IANS. According to the regulatory filings, the company has invested Rs. 3,400 crore in Amazon Seller Services, Rs. 900 crore in Amazon Pay in India, and Rs 172.5 crore in its Retail business in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X