Home
News

ആമസോണിൻറെ ഇന്ത്യയിലെ ഓൺലൈൻ ഗ്രോസറി ഷോപ്പിങ് സ്റ്റോർ ആരംഭിച്ചു

ഇ-കൊമേഴ്സ് വിപണിയിലെ വമ്പന്മാരായ ആമസോൺ തങ്ങളുടെ പ്രവർത്തനം വികസിപ്പിക്കുന്നു. ഇതിൻറെ ഭാഗമായി ഗ്രോസറി സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ആമസോൺ ഫ്രഷിന് കമ്പനി തുടക്കംകുറിച്ചു. 2007ൽ വാഷിംങ്ടണിലെ സിയറ്റിൽ ആരംഭിച്ച അമസോൺ ഫ്രഷ് എന്ന സംരംഭം മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപിക്കാനുള്ള ശ്രമത്തിൻറെ ഭാഗമായാണ് ഇന്ത്യയിലും എത്തുന്നത്.

ആമസോണിൻറെ ഇന്ത്യയിലെ ഓൺലൈൻ ഗ്രോസറി ഷോപ്പിങ് സ്റ്റോർ ആരംഭിച്ചു

ഫ്ലിപ്പ്കാർട്ട് ഓൺലൈൻ ഗ്രോസറി വിപണിരംഗത്തേക്ക് കടന്നുവരാനിരിക്കെയാണ് ആമസോൺ തങ്ങളുടെ ഗ്രോസറി ഷോപ്പിങ് സേവനത്തിന് തുടക്കമിട്ടത്. ഓൺലൈൻ ഗ്രോസറി രംഗത്തേക്ക് കടന്നുവരാൻ മികച്ച അവസരം തന്നെയാണ് ആമസോൺ പ്രയോജനപ്പെടുത്തിയത്. ആമസോൺ ഫ്രഷ് ലോഞ്ച് ചെയ്യുന്നതിന് മുൻപ് തങ്ങളുടെ പ്രൈം നൌ ആപ്പ് വഴിയാണ് ആമസോൺ ഗ്രോസറി സാധനങ്ങൾ വിൽപ്പന നടത്തിയിരുന്നത്.

ആമസോണിൻറെ പ്രധാന വെബ്സൈറ്റിലൂടെ

ആമസോണിൻറെ പ്രധാന വെബ്സൈറ്റിലൂടെ

ആമസോൺ ഫ്രഷിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിന് ആമസോണിൻറെ പ്രധാന വെബ്സൈറ്റോ ആപ്പോ ഉപയോഗിക്കണം. പാക്കേജ്ഡ് ഫുഡ്, പേഴ്സണൽ കെയർ, ഫ്രൂട്സ്, വെജിറ്റബിൾസ് ഡയറി പ്രൊഡ്ടുകൾ എന്നിവയെല്ലാം ആമസോൺ തങ്ങളുടെ ഓൺലൈൻ ഗ്രോസറി മാർക്കറ്റിൽ ലഭ്യമാക്കും. 5,000 ലധികം സാധനങ്ങളാണ് ആമസോൺ ഫ്രഷിൽ നിന്ന് ഉപഭോക്താക്കൾക്ക് ലഭ്യമാവുക.

ഡെലിവറി രണ്ട് മണിക്കൂറിനകം

ഡെലിവറി രണ്ട് മണിക്കൂറിനകം

ഇപ്പോൾ ബെംഗളൂരുവിൽ മാത്രമാണ് ആമസോൺ ഫ്രഷിൻറെ സേവനം ലഭ്യമായി തുടങ്ങിയത്. ഇനി ഘട്ടങ്ങളായി മുംബൈ ഡൽഹി എന്നീ നഗരങ്ങളിലേക്കും ആമസോൺ തങ്ങളുടെ സേവനം വികസിപ്പിക്കും. ആമസോൺ ഫ്രഷിലൂടെ ദൈനംദിന ആവശ്യങ്ങൾക്കായുള്ള സാധനങ്ങൾ വേഗത്തിൽ എത്തിക്കാൻ Amazon.inലൂടെ സാധിക്കുമെന്ന് ആമസോൺ വൃത്തങ്ങൾ വ്യക്തമാക്കി. രണ്ട് മണിക്കൂറിനകം അവശ്യ സാധനങ്ങൾ ആളുകൾക്ക് എത്തിച്ചുകൊടുക്കുകയെന്നതാണ് ആമസോൺ ഫ്രഷിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

പ്രൈം മെമ്പർമാർക്ക് ഫ്രീ ഡെലിവറി

പ്രൈം മെമ്പർമാർക്ക് ഫ്രീ ഡെലിവറി

ആമസോൺ ഫ്രഷ് സ്റ്റോറിലൂടെ പ്രൈം മെമ്പർമാർക്ക് 49 രൂപയ്ക്ക് 2 മണിക്കൂറിനകം സാധനങ്ങൾ കിട്ടുന്ന ഫാസ്റ്റ് ഡെലിവറി സേവനം ലഭ്യമാകും. രാവിലെ 6 മണിമുതൽ രാത്രിവരെ 600 രൂപയ്ക്ക് മുകളിലുള്ള സാധനങ്ങൾ വാങ്ങുന്നവർക്ക് രണ്ടുമണിക്കൂറിനകം സാധനങ്ങൾ ലഭിക്കുന്ന ഫ്രീ ഡെലിവറി സേവനം ലഭിക്കും. 600 രൂപയ്ക്ക് താഴെയുളള സാധനങ്ങളാണ് ഓർഡർ ചെയ്യുന്നതെങ്കിൽ 29 രൂപ ഡെവിവറി ചാർജ്ജ് നൽകേണ്ടിവരും.

സാധനങ്ങൾ ആമസോൺ ഇന്ത്യ റീട്ടെയിലിലൂടെ

സാധനങ്ങൾ ആമസോൺ ഇന്ത്യ റീട്ടെയിലിലൂടെ

ആമസോൺ ഫ്രെഷിലേക്ക് നിരവധി കമ്പനികളിലൂടെ സാധനങ്ങൾ ശേഖരിക്കും. കമ്പനിയുടെ സമ്പൂർണ്ണ ഉടമസ്ഥതയിലുള്ള ഫുഡ് റീട്ടെയിൽ യൂണിറ്റായ ആമസോൺ ഇന്ത്യ റീട്ടെയിലായിരിക്കും ഫ്രഷിലേക്ക് സാധനങ്ങൾ നൽകുന്ന പ്രധാന റീട്ടെയിൽ യൂണിറ്റായി പ്രവർത്തിക്കുക.

Best Mobiles in India

English summary
Amazon, which already has a major hand in the e-commerce business, is now expanding its operations into delivering groceries in India via Amazon Fresh.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X