Home
News

ഓഫറുകളും ഡിസ്കൌണ്ടുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ വീണ്ടുമെത്തുന്നു

ഇന്ത്യയിലെ ജനപ്രീയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൊന്നായ ആമസോണിൽ ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കുന്ന സെയിലുകൾ ഇടയ്ക്കിടെ നടക്കാറുണ്ട്. ഈ സെയിലുകളിൽ വച്ച് ഏറ്റവും മികച്ചത് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ തന്നെയാണ്. പ്രൊഡക്ടുകൾക്കെല്ലാം മികച്ച ഡിസ്കൌണ്ടുകളാണ് ഈ സെയിലിലൂടെ ലഭിക്കുന്നത്. ഇപ്പോഴിതാ ഗ്രേറ്റ് ഇന്ത്യൻ സെയിൽ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ആമസോൺ. നിരവധി പ്രൊഡക്ടുകൾക്ക് ഈ സെയിലിലൂടെ ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കും.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ഗാഡ്ജറ്റുകളും മറ്റ് പ്രൊഡക്ടുകളും ആകർഷകമായ വിലക്കിഴവിൽ സ്വന്തമാക്കാം. അടുത്തിടെ പുറത്തിറങ്ങിയ പ്രൊഡക്ടുകൾ, ഇലക്ട്രോണിക്സ് ആക്സസറികൾ, സ്മാർട്ട്ഫോണുകൾ, ടിവികൾ, വീട്ടുപകരണങ്ങൾ എന്നിവയ്ക്കെല്ലാം ഓഫറുകൾ ലഭിക്കും. ആമസോണിന്റെ തന്നെ പ്രൊഡക്ടുകളായ എക്കോ, കിൻഡിൽ, ഫയർ ടിവി എന്നിവയ്ക്കും മികച്ച ഡിസ്കൌണ്ടുകൾ ലഭിക്കും. ഈ സെയിലിലൂടെ ഓഫറുകൾ ലഭിക്കുന്ന പ്രൊഡക്ടുകൾ നോക്കാം.

പുതുതായി ലോഞ്ച് ചെയ്ത ഡിവൈസുകൾക്ക് ഓഫറുകൾ

പുതുതായി ലോഞ്ച് ചെയ്ത ഡിവൈസുകൾക്ക് ഓഫറുകൾ

നിരവധി പ്രൊഡക്ടുകൾ അടുത്ത കാലത്തായി വിപണിയിൽ എത്തിയിട്ടുണ്ട്. ഇത്തരം ഡിവൈസുകൾക്ക് ആസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നുണ്ട്. ബാങ്ക് ഓഫറുകളും ഇത്തരം പ്രൊഡക്ടുകൾ വാങ്ങുന്നവർക്ക് ലഭിക്കും. അടുത്തിടെ വിപണിയിലെത്തിയ നിരവധി പ്രൊഡക്ടുകൾക്ക് ഈ വിഭാഗത്തിന് കീഴിൽ തന്നെ ആമസോൺ ഓഫറുകൾ നൽകുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

ഇലക്ട്രോണിക്സ് ആക്സസറീസിന് 40% വരെ കിഴിവ്

ഇലക്ട്രോണിക്സ് ആക്സസറീസിന് 40% വരെ കിഴിവ്

ആമസോണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രൊഡക്ടുകളാണ് ഇലക്ട്രോണിക്സ് ആക്സസറികൾ. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ഇലക്ട്രോണിക്സ് ആക്സസറികൾ 40 ശതമാനം വരെ കിഴിവോടെ സ്വന്തമാക്കാൻ സാധിക്കും. വിവിധ തരം ആക്സസറികൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ആവശ്യമായ ക്യാമറ ആക്സസറികൾ, ലാപ്ടോപ്പ് ആക്സസറികൾ തുടങ്ങിയവയെല്ലാം ഈ വിലക്കിഴിവിൽ ലഭിക്കും.

സ്മാർട്ട്ഫോണുകൾക്ക് ഓഫറുകൾ

സ്മാർട്ട്ഫോണുകൾക്ക് ഓഫറുകൾ

ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ ആമസോണിന്റെ പങ്ക് വലുതാണ്. ജനപ്രീയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളുടെയെല്ലാം ഡിവൈസുകൾ ആമസോണിലൂടെ ലഭ്യമാക്കുന്നുണ്ട്. എല്ലാ വില വിഭാഗങ്ങളിലുമുള്ള ഫോണുകളും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ ലഭ്യവുമാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സമയത്ത് പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ ഓഫറുകൾ ലഭിക്കും. ഫോൺ വാങ്ങാനുള്ള പണം മുഴുവനും കൈയ്യിൽ ഇല്ലെങ്കിൽ പോലും നിങ്ങൾക്ക് നോ-കോസ്റ്റ് ഇഎംഐ പ്ലാനുകളിലൂടെ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം. പഴയ ഫോണുകൾ മാറ്റി പുതിയ ഫോണുകൾ വാങ്ങുന്നവർക്കും പ്രത്യേക കിഴിവുകൾ ലഭിക്കും.

ടിവികൾക്കും വീട്ടുപകരണങ്ങൾക്കും  ഓഫറുകൾ

ടിവികൾക്കും വീട്ടുപകരണങ്ങൾക്കും ഓഫറുകൾ

ഇന്ന് മിക്ക ആളുകളും വീട്ടുപകരണങ്ങളും ടിവികളും ഓൺലൈനായി വാങ്ങുന്നവരാണ്. ആമസേണിൽ ഇത്തരം പ്രൊഡക്ടുകളുടെ വലിയ ശേഖരം തന്നെയുണ്ട്. എല്ലാ മുൻനിര ബ്രാന്റുകളുടെയും ടിവികൾ, റഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ തുടങ്ങിയ പ്രൊഡക്ടുകൾ ആമസോണിൽ ലഭ്യമാണ്. പുതിയ ടിവികളോ മറ്റ് വീട്ടുപകരണങ്ങളോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ആമസോൺ നൽകുന്നത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ഇത്തരം പ്രൊഡക്ടുകൾ നിങ്ങൾക്ക് വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും.

എക്കോ, കിൻഡിൽ, ഫയർ ടിവി എന്നിവയിൽ കിഴിവ് ഓഫറുകൾ

എക്കോ, കിൻഡിൽ, ഫയർ ടിവി എന്നിവയിൽ കിഴിവ് ഓഫറുകൾ

ആമസോൺ ഇ-കൊമേഴ്സ് സേവനങ്ങൾക്ക് ഒപ്പം തന്നെ മികച്ച പ്രൊഡക്ടുകൾ നിർമ്മിക്കുകയും ചെയ്യുന്നുണ്ട്. കമ്പനിയുടെ ഇത്തരം പ്രൊഡക്ടുകൾക്ക് ഉദാഹരണമാണ് എക്കോ, കിൻഡിൽ, ഫയർ ടിവി തുടങ്ങിയവ. ഫയർ ടിവി നമ്മുടെ സാധാരണ ടിവിയെ സ്മാർട്ട് ടിവി പോലെയാക്കി മാറ്റുന്നു. കിൻഡിൽ ആവട്ടെ ഓൺലൈൻ ലൈബ്രറി ഡിവൈസാണ്. പുസ്തകങ്ങൾ ഡൌൺലോഡ് ചെയ്യാനും വായിക്കാനും ഇതിലൂടെ സാധിക്കും. ആമസോണിന്റെ ഈ പ്രൊഡക്ടുകളെല്ലാം ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ നിങ്ങൾക്ക് വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ആമസോൺ പ്രൊഡക്ടുകൾ ആയതിനാൽ തന്നെ വൻ വിലക്കിഴിവാണ് ഈ പ്രൊഡക്ടുകൾക്ക് നൽകുന്നത്.

Best Mobiles in India

English summary
Gadgets and other products can be purchased with attractive discounts through the Amazon Great Indian Festival Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X