ആമസോണ്‍ ഓഫ് ലൈന്‍ വ്യാപാരം ആരംഭിക്കുന്നു...!

Written By:

ഓണ്‍ലൈന്‍ വ്യാപാരത്തിലെ വമ്പന്‍മാരായ ആമസോണ്‍ കമ്പനി ആദ്യമായി സ്വന്തം ഷോറൂം തുറക്കുന്നു.

മിഡ്ടൗണ്‍ മാന്‍ഹട്ടനിലെ എംപയര്‍ സ്‌റ്റേറ്റ് ബില്‍ഡിങ്ങില്‍ ഇതിനായി ഇടം കണ്ടെത്തിയതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ഷോപ്പിങ് സീസണിലാണ് ഓഫ്‌ലൈന്‍ വ്യാപാരം ആരംഭിക്കുക. എന്നാല്‍ ഇതിനോട് ആമസോണ്‍ പ്രതികരിച്ചിട്ടില്ല.

വായിക്കുക: വാട്ടര്‍ പ്രൂഫ് സെല്‍ഫി ക്യാമറയുമായി എച്ച്ടിസി

കടയിലെത്തുന്ന ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതിനൊപ്പം ന്യൂയോര്‍ക്കിലെ ഓണ്‍ലൈന്‍ ഉപഭോക്താക്കളെ സന്തോഷിപ്പിക്കാന്‍ ഓര്‍ഡര്‍ ചെയ്യുന്ന അതേദിവസം തന്നെ ഡെലിവറി നടത്താനും ഷോറൂം ഉപയോഗപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

കൂടാതെ ഓണ്‍ലൈനിലൂടെ മാത്രം വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളും ഷോറൂമില്‍ ലഭ്യമാക്കും. മാന്‍ഹട്ടനിലെ സംരംഭത്തിന് ശേഷം അമേരിക്കയില്‍ അങ്ങോളമിങ്ങോളം ഷോറൂമുകള്‍ തുറക്കാനാണ് ആമസോണിന്റെ പ്ലാനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആമസോണ്‍ ഓഫ് ലൈന്‍ വ്യാപാരം ആരംഭിക്കുന്നു...!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot