കൊറോണ വ്യാപനം മൂലം ആമസോൺ ഇന്ത്യ പ്രൈം ഡേ സെയിൽ മാറ്റിവച്ചു

|

കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഇന്ത്യയിൽ വില ദുരന്തമാവുകയാണ്. കൊവിഡ്-19 കേസുകളിൽ വൻ വർധനയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. വ്യാപനം തടയുന്നതിന് സർക്കാർ നിരവധി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ തന്നെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ആഗോള തലത്തിൽ ജൂണിൽ നടക്കാനിരിക്കുന്ന പ്രൈം ഡേ സെയിൽ ആമസോൺ ഇന്ത്യ പിൻവലിച്ചു.

 

ആമസോൺ പ്രൈം ഡേ സെയിൽ മാറ്റിവച്ചു

ആമസോൺ പ്രൈം ഡേ സെയിൽ മാറ്റിവച്ചു

നിലവിൽ ആമസോൺ പ്രൈം ഡേ സെയിൽ മാറ്റി വച്ചിരിക്കുന്നത് ഇന്ത്യയിലും കാനഡയിലും മാത്രമാണ്. യുഎസ്, യുകെ, ജർമ്മനി, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിൽ ആമസോൺ പ്രൈം ഡേ സെയിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലും കാനഡയിലും പ്രൈം ഡേ സെയിൽ മാറ്റി വച്ചു എന്നല്ലാതെ പുതുക്കിയ തിയ്യതികളോ മറ്റ് വിവരങ്ങളോ ഇതുവരെയായി വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യം വൈകാതെ തന്നെ ആമസോൺ ഇന്ത്യ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി അംഗീകരിച്ചില്ലെങ്കിൽ എന്താണ് കുഴപ്പം?കൂടുതൽ വായിക്കുക: വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി അംഗീകരിച്ചില്ലെങ്കിൽ എന്താണ് കുഴപ്പം?

ആമസോൺ പ്രൈം ഡേ സെയിൽ

കഴിഞ്ഞ വർഷം ജൂലൈയിൽ നടക്കേണ്ട ആമസോൺ പ്രൈം ഡേ സെയിൽ മിക്ക ആഗോള വിപണികളിലും ഒക്ടോബറിലേക്ക് നീട്ടിയിരുന്നു. അതേസമയം ഇന്ത്യയിൽ സെയിൽ പാൻഡെമിക് പ്രതിസന്ധിയെത്തുടർന്ന് ഓഗസ്റ്റിലേക്കാണ് മാറ്റിവച്ചത്. ഈ വർഷമാകട്ടെ വിൽപ്പനക്കാർക്കും വെണ്ടർമാർക്കും ഉപഭോക്താക്കൾക്കും ഗുണം ചെയ്യുമെന്ന് പറഞ്ഞ് ജൂണിൽ വിൽപ്പന ആരംഭിക്കാനാണ് തീരുമാനിച്ചത്. പക്ഷേ കൊറോണ വൈറസ് കേസുകൾ വർധിക്കുകയും മരണനിരക്ക് ഉയരുകയും ചെയ്യുന്നതിനാൽ ഇതും റദ്ദ് ചെയ്തു.

ഓൺലൈൻ
 

പ്രൈം ഡേ സെയിൽ നിർത്തലാക്കിയപ്പോൾ തന്നെ ഓൺലൈൻ റീട്ടെയിലറായ ആമസോൺ കേന്ദ്ര സർക്കാറിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും ലോക്ക്ഡൌണുള്ള തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ അവശ്യ ഉൽപ്പന്നങ്ങളും സേവനങ്ങളും എത്തിക്കുന്നത് തുടരുകയും ചെയ്യുന്നുണ്ട്. 2021ൽ ഇന്ത്യയിലെ മൊത്തത്തിലുള്ള ഇ-കൊമേഴ്‌സ് വ്യവസായത്തിന്റെ പെർഫോമൻസിനെ കുറിച്ച് കണക്കുകളൊന്നും പുറത്ത് വന്നിട്ടില്ല എങ്കിലും കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്തുടനീളം വിൽപ്പന കുറഞ്ഞുവെന്ന് വിദഗ്ദ്ധർ കരുതുന്നു.

കൂടുതൽ വായിക്കുക: 5,000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സ്മാർട്ട് വാച്ചുകൾകൂടുതൽ വായിക്കുക: 5,000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സ്മാർട്ട് വാച്ചുകൾ

ഇ-കൊമേഴ്‌സ്

രാജ്യത്തുടനീളമുള്ള ഇ-കൊമേഴ്‌സ് വ്യവസായത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നത് ഭക്ഷണവും പലചരക്ക്, ഫാർമസ്യൂട്ടിക്കൽ വിഭാഗങ്ങളിലുമുള്ള പ്രൊഡക്ടുകൾ മാത്രമാണ്. കൊവിഡ്-19 വൈറസിന്റെ വ്യാപനം തടയുന്നതിനായി ഏപ്രിൽ മുതൽ പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ വന്നു. ഈ അവസരത്തിൽ പല നഗരങ്ങളിലും ഭക്ഷണവും പലചരക്ക് സാധനങ്ങളും വൻതോതിൽ വിൽപ്പന നടത്താൻ സാധിച്ചു. കേരളത്തിലെ ലോക്ക്ഡൌണിലും പ്രധാന നഗരങ്ങളിൽ ഇത്തരം സേവനങ്ങൾ ആമസോൺ നൽകുന്നുണ്ട്.

ആമസോൺ ഇന്ത്യ

പ്രൈം ഡേ സെയിൽ നിർത്തലാക്കിയതിനു പുറമേ ആമസോൺ ഇന്ത്യയും ഗൂഗിൾ, ആപ്പിൾ, മൈക്രോസോഫ്റ്റ് തുടങ്ങി നിരവധി ടെക് ഭീമന്മാരും സംഭാവനകളും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പോലുള്ള മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യയിൽ എത്തിക്കുന്നുണ്ട്. കൊവിഡിനെതിരായ പോരാട്ടത്തിൽ ടെക് കമ്പനികൾ വലിയ സംഭാവനകളാണ് നൽകുന്നത്. ഇന്ത്യ പ്രധാനപ്പെട്ടൊരു വിപണിയാണ് എന്നതിനാൽ തന്നെ കമ്പനികളുടെ സഹകരണം വലുതാണ്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 397 രൂപ, 398 രൂപ പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 397 രൂപ, 398 രൂപ പ്രീപെയ്ഡ് പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
The second wave of the Covid pandemic is looming large in India. There has been a huge increase in Covid-19 cases in recent days. In such a scenario, Amazon India has withdrawn from the global Prime Day Sale in June.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X