പ്രൈം ഡേ സെയിലിൽ ആമസോണിന്റെ സ്വന്തം പ്രൊഡക്ടുകൾക്ക് വൻ വിലക്കിഴിവ്
ആമസോൺ പ്രൈം ഡേ സെയിൽ ഇന്നും നാളെയുമായി നടക്കുകയാണ്. ആകർഷകമായ ഓഫറുകളിൽ ഡിവൈസുകൾ ലഭിക്കുന്ന ഈ സെയിലിൽ ഏറ്റവും മികച്ച ഡീലുകൾ ലഭിക്കുന്ന വിഭാഗമാണ് ആമസോൺ പ്രൊഡക്ടുകൾ. ആമസോണിന്റെ തന്നെ ജനപ്രീയ പ്രൊഡക്ടുകൾ ഈ സെയിലിലൂടെ നിങ്ങൾക്ക് ലഭ്യമാകും. നിങ്ങളുടെ സാധാരണ ടിവിയെ സ്മാർട്ട് ടിവിയാക്കാൻ സഹായിക്കുന്ന ഫയർ ടിവി സ്റ്റിക്ക് പകുതി വിലയ്ക്ക് പ്രൈം ഡേ സെയിലിലൂടെ സ്വന്തമാക്കാം.

ആമസോണിന്റെ ഏറെ ജനപ്രീയമായ പ്രൊഡക്ടാണ് കിൻഡിൽ ഇബുക്ക് റീഡറുകൾ. പുസ്തകങ്ങൾ വാങ്ങി കൂട്ടുന്നതിന് പകരം ഈ ഡിവൈസുകൾ വാങ്ങുന്ന ആളുകൾ ഇന്ന് ധാരാളമായി ഉണ്ട്. ഇവയ്ക്കും മികച്ച ഡിസ്കൌണ്ടുകൾ ആമസോൺ നൽകുന്നുണ്ട്. എക്കോ ഡോട്ട്, വിപ്രോ സ്മാർട്ട് ബൾബ് തുടങ്ങിയ പ്രൊഡക്ടുകൾക്കും പ്രൈം ഡേ സെയിലിലൂടെ ഓഫറുകൾ ലഭിക്കും. ഈ ഓഫറുകൾ വിശദമായി പരിശോധിക്കാം.
ഫയർ ടിവി സ്റ്റിക്ക്
ആമസോണിന്റെ മെയ്ഡ് ഇൻ ഇന്ത്യ ഫയർ ടിവി സ്റ്റിക്ക് (മൂന്നാം തലമുറ, 2021) ഇപ്പോൾ 2,399 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസിന്റെ യഥാർത്ഥ വില 4,999 രൂപയാണ. 2,000 രൂപ വരെ വിലയുള്ള ഒടിടി സബ്സ്ക്രിപ്ഷനുകൾ നിങ്ങൾക്ക് അധിക കിഴിവുകളായും ലഭിക്കും. നിങ്ങളുടെ ടിവിയുടെ എച്ച്ഡിഎംഐ പോർട്ടിലേക്ക് പ്ലഗ് ഇൻ ചെയ്ത് നിലവിലുള്ള ടിവി സ്മാർട്ട് ടിവി ആക്കി മാറ്റാൻ ഉപയോഗിക്കാവുന്ന ഡിവൈസാണ് ഇത്. മിക്കവാറും എല്ലാ പ്രധാന സ്ട്രീമിംഗ് സേവനങ്ങളിൽ നിന്നുമുള്ള കണ്ടന്റുകൾ ഇതിലൂടെ സ്ട്രീം ചെയ്യാൻ കഴിയും.
കിൻഡിൽ ഇബുക്ക് റീഡറുകൾ
നിങ്ങൾക്ക് പുസ്‌തകങ്ങൾ വായിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ കിൻഡിൽ വാങ്ങുന്നത് വളരെ മികച്ച തീരുമാനം ആയിരിക്കും. ആമസോൺ പ്രൈം ഡേ 2021 സെയിലിലൂടെ കിടിലൻ ഓഫറുകളിൽ പ്രധാന കിൻഡിൽ മോഡലുകളെല്ലാം ലഭ്യമാണ്. 6 ഇഞ്ച് ഡിസ്‌പ്ലേയും ബിൽറ്റ്-ഇൻ ലൈറ്റും ഉള്ള 10th ജനറേഷൻ കിൻഡിൽ നിലവിൽ 6,299 രൂപയ്ക്ക് ലഭ്യമാണ്. ഇതിന് 7,999 രൂപയാണ് യഥാർത്ഥ വില. 10th ജനറേഷൻ കിൻഡിൽ പേപ്പർവൈറ്റ് മോഡലും ഇപ്പോൾ 10,299 രൂപയിൽ താഴെയുള്ള വിലയ്ക്ക് ലഭ്യമാകും. 12,999 രൂപയാണ് ഈ ഡിവൈസിന്റെ വില. എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച് പണമടയ്ക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കും.
എക്കോ ഡോട്ട്, വിപ്രോ 9W സ്മാർട്ട് ബൾബ്
ആമസോൺ പ്രൈം ഡേ സെയിലിലൂടെ സ്മാർട്ട് ഹോം എൻവയോൺമെന്റ് സെറ്റ് ചെയ്യുന്നതിനും ആമസോണിന്റെ അലക്സാ സ്മാർട്ട് അസിസ്റ്റന്റ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന ഡിവൈസുകൾ വാങ്ങാം. വെള്ളം ടെസ്റ്റ് ചെയയുന്ന ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് എക്കോ ഡോട്ട്. ആമസോൺ പ്രൈം ഡേ 2021 സെയിലിലൂടെ എക്കോ ഡോട്ട് (മൂന്നാം തലമുറ), വിപ്രോ 9 ഡബ്ല്യു സ്മാർട്ട് എൽഇഡി ബൾബ് എന്നിവ 2,299 രൂപയ്ക്ക് സ്വന്തമാക്കാം.


Click it and Unblock the Notifications








