ആമസോൺ പ്രൈം ഡേ സെയിൽ: മൊബൈൽ ആക്‌സസറികൾക്ക് ആകർഷകമായ കിഴിവുകൾ
ഇന്ത്യയിലെ മുൻനിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ എല്ലായിപ്പോഴും ഉപയോക്താക്കൾക്ക് മികച്ച ആനുകൂല്യങ്ങൾ നൽകി വിൽപ്പന വർധിപ്പിക്കാൻ ശ്രമിക്കുന്ന പ്ലാറ്റ്ഫോമാണ്. ആമസോണിന്റെ പ്രൈം ഡേ സെയിലിലൂടെ ഇപ്പോൾ സ്മാർട്ട്‌ഫോൺ, കമ്പ്യൂട്ടർ ആക്‌സസറികൾ എന്നിവയുൾപ്പെടെ മിക്ക പ്രോഡക്ടുകൾക്കും മികച്ച ഓഫറുകളും വിലക്കിഴിവുകളും ലഭിക്കുന്നു.

ആമസോൺ പ്രൈം ഡേ സെയിലിലൂടെ ഉപയോക്താക്കൾക്ക് പവർ ബാങ്കുകൾ, സ്മാർട്ട്ഫോൺ കെയ്സുകൾ, ഹെഡ്ഫോണുകൾ, കേബിളുകളും ചാർജറുകളും, വയർലസ് ഇയർഫോണുകൾ എന്നിവയെല്ലാം മികച്ച ആനുകൂല്യങ്ങളിൽ സ്വന്തമാക്കാം. ആമസോണിന്റെ പ്രൈം ഡേ സെയിലിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്ന മികച്ച ആനുകൂല്യങ്ങളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

പവർ ബാങ്കുകൾക്ക് 70% വരെ കിഴിവ്
ആമസോൺ പ്രൈം ഡേ സെയിലിലൂടെ ഉപയോക്താക്കൾക്ക് 70 ശതമാനം വരെ കിഴിവോടെ പ്രിയപ്പെട്ട പവർ ബാങ്കുകൾ സ്വന്തമാക്കാൻ സാധിക്കും. ഷവോമി പോലുള്ള ബ്രാൻഡുകളിൽ നിന്നുള്ള പ്രീമിയം പവർ ബാങ്കുകൾ ഈ വിൽപ്പനയിലൂടെ ഓഫറിൽ തന്നെ വാങ്ങാം. ഓഫറുകൾ ലഭിക്കുന്ന ചില പവർ ബാങ്കുകളിൽ ഫാസ്റ്റ് വയർഡ് ചാർജിംഗ്, വയർലെസ് ചാർജിംഗ് തുടങ്ങിയ സവിശേഷതകളും ഉണ്ട്. ആമസോണിൽ സിംഗ് പവർ ബാങ്കുകൾ 449 രൂപയ്ക്ക് ലഭ്യമാണ്. 10,000 എംഎഎച്ച് ബാറ്ററി ശേഷിയുള്ള റെഡ്മി പവർ ബാങ്ക് 799 രൂപയ്ക്ക് ലഭിക്കും. വയർലെസ് ചാർജിംഗ് സപ്പോർട്ടുള്ള ഷവോമി പവർ ബാങ്ക് 2,499 രൂപയ്ക്ക് ലഭിക്കും.

സ്മാർട്ട്ഫോൺ കേയ്സുകൾ
നിങ്ങളുടെ സ്മാർട്ട്‌ഫോണിനെ സംരക്ഷിക്കുന്നത് ഒരു പ്രീമിയം ഡിസൈനിലുള്ള കേസ് ആവശ്യമാണെങ്കിൽ അതും ആമസോണിലൂടെ മികച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. മികച്ച രീതിയിൽ നിർമ്മിച്ച പ്രീമിയം ലുക്കിംഗ് സ്മാർട്ട്‌ഫോൺ കേസുകൾ വെറും 99 രൂപ മുതലുള്ള വിലയ്ക്ക് ആമസോണിലൂടെ ലഭിക്കും. എല്ലാ സ്മാർട്ട്ഫോൺ മോഡലുകൾക്ക് വേണ്ടിയുള്ള കെയ്സുകളും ആമസോണിൽ ലഭ്യമാണ്.

ഹെഡ്‌സെറ്റിന് വില 199 രൂപ മുതൽ
വളരെ കുറഞ്ഞ വിലയിൽ മികച്ച ക്വാളിറ്റിയുള്ള ഹെഡ്ഫോണുകൾ വാങ്ങാൻ ഉപയോക്താക്കൾക്ക് അവസരം നൽകുകയാണ് ആമസോൺ. ആമസോൺ പ്രൈം ഡേ സെയിലിലൂടെ വെറും 199 രൂപ മുതലുള്ള വിലയ്ക്ക് ഹെഡ്ഫോണുകൾ സ്വന്തമാാക്കാൻ സാധിക്കും. സെയിലിനിടെ തന്നെ ഓഗസ്റ്റ് 6ന് വൺപ്ലസ് ബഡ്സും വിൽപ്പനയ്‌ക്കെത്തും. 4,990 രൂപയാണ് ഇതിന് വില.

99 രൂപയ്ക്ക് കേബിളുകളും ചാർജറുകളും
ചാർജിംഗ് കേബിളോ ചാർജറോ കാണാതാവുന്നത് സാധാരണ സംഭവമാണ്. ഇപ്പോൾ ആമസോണിലൂടെ സ്മാർട്ട്ഫോൺ ചാർജറുകളും കേബിളുകളും വെറും 99 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. മികച്ച ബ്രാന്റുകളുടെ യുഎസ്ബി ടൈപ്പ്-സി, മൈക്രോ യുഎസ്ബി, വയർലെസ് ചാർജിംഗ് പാഡുകൾ എന്നിവയെല്ലാം ആമസോണിൽ ലഭ്യമാണ്. നിങ്ങളുടെ ഐഫോണിനോ ഐപാഡിനോ ആയി മികച്ചെരു കേബിൾ ആവശ്യമാണെങ്കിൽ അതും ആമസോണിൽ ലഭ്യമാകും.

199 രൂപ മുതലുള്ള വിലയ്ക്ക് ട്രൂ വയർലെസ് ഹെഡ്‌സെറ്റ്
ടിഡബ്ല്യുഎസ് അഥവാ ട്രൂ വയർലെസ് ഹെഡ്‌സെറ്റ് നിലവിലെ ഏറ്റവും വലിയ ട്രന്റുകളിലൊന്നാണ്. ആമസോൺ ഈ ഉൽപ്പന്നങ്ങൾ 199 രൂപ മുതലുള്ള വിലയ്ക്ക് ലഭ്യമാക്കും. ആമസോൺ പ്രൈം ഡേ സെയിലിലൂടെ നിരവധി പ്രൊഡക്ടുകൾക്ക് മികച്ച ആനുകൂല്യങ്ങളാണ് നൽകുന്നത്.


Click it and Unblock the Notifications








