ആമസോണിൽ പ്രീമിയം സ്മാർട്ട്‌ഫോണുകൾക്ക് 10,000 രൂപ വരെയും ലാപ്‌ടോപ്പുകൾക്ക് 35,000 രൂപ വരെയും കിഴിവ്
ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ 26ന് ആരംഭിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഈ സെയിലിലൂടെ ആകർഷകമായ ഓഫറുകളാണ് ആമസോൺ നൽകുന്നത്. നിലവിലുള്ള പ്രൈം വരിക്കാർക്ക് വേണ്ടിയും പുതിയ പ്രൈം വരിക്കാരെ ആകർഷിക്കുന്നതിനുമാണ് ഈ സെയിൽ നടത്തുന്നത്. സെയിൽ എല്ലാ വർഷവും നടക്കാറുള്ളതാണ്. നിങ്ങൾക്ക് സ്മാർട്ട്‌ഫോണോ മറ്റേതെങ്കിലും ഇലക്‌ട്രോണിക് ഡിവൈസുകളോ വേണമെങ്കിൽ പ്രൈം ഡേ സെയിലിലൂടെ അവ ആകർഷകമായ കിഴിവിൽ സ്വന്തമാക്കാം.

സ്മാർട്ട്ഫോണുകൾ, ലാപ്‌ടോപ്പുകൾ, ആമസോൺ എക്കോ ഡിവൈസുകൾ, വീട്ടുപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവയടക്കമുള്ളവയെല്ലാം കിഴിവിൽ സ്വന്തമാക്കാം. വിൽപ്പന ആരംഭിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ പ്രീമിയം സ്മാർട്ട്‌ഫോണുകളുടെയും മറ്റ് ഗാഡ്‌ജെറ്റുകളുടെയും ഓഫറുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. എല്ലാ സ്മാർട്ട്ഫോണുകൾക്കുമുള്ള ഓഫറുകൾ വെളിപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പ്രീമിയം സ്മാർട്ട്‌ഫോണുകൾക്ക് 10,000 രൂപ വരെയും ലാപ്‌ടോപ്പുകൾക്ക് 35000 രൂപ വരെയുമാണ് ആമസോൺ നൽകുന്ന ഓഫറുകൾ.

ആമസോൺ പ്രൈം ഡേ സെയിലിലൂടെ വൺപ്ലസ്, ഷവോമി, സാംസങ്, ആപ്പിൾ, എച്ച്പി, ബോഅറ്റ്, സോണി, അമാസ്ഫിറ്റ്, ലെനോവോ തുടങ്ങി ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് നിങ്ങൾക്ക് ലഭ്യമാകും. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് ആമസോൺ ബാങ്ക് ഓഫറുകളും നൽകും. ഇതിലൂടെ നിങ്ങൾ ഒരു എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ട് ഉടമയാണെങ്കിൽ, എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ഇഎംഐ ഇടപാടുകൾ എന്നിവയിൽ നിങ്ങൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. പുതിയ ഫോൺ വാങ്ങാനായി നിങ്ങളുടെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യനും സാധിക്കും.

ആമസോൺ പ്രീമിയം, മിഡ് റേഞ്ച്, ബജറ്റ് സ്മാർട്ട്‌ഫോണുകൾക്ക് കിഴിവുകൾ നൽകും. ഇതിൽ ഐഫോൺ 11, ഐഫോൺ 12 പ്രോ, വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ, സാംസങ് ഗാലക്‌സി നോട്ട് 20 എന്നിവയും ഉൾപ്പെടുന്നു. വൺപ്ലസ് നോർഡ് സിഇ 5ജി, റെഡ്മി നോട്ട് 10 പ്രോ മാക്സ്, റെഡ്മി നോട്ട് 10എസ്, സാംസങ് ഗാലക്സി എം31 തുടങ്ങി നിരവധി മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾ മികച്ച ഓഫറുകളിൽ സ്വന്തമാക്കാം. ഈ സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുന്ന ഓഫറുകളും മറ്റും ആമസോൺ കൃത്യമായി വെളിപ്പെടുത്തിട്ടില്ല എങ്കിലും ഈ ഡിവൈസുകൾക്ക് ഡിസ്കൌണ്ടുകൾ ലഭിക്കുമെന്ന ഉറപ്പാണ്.

ലെനോവോ ടാബ് എം8, എംഐ നോട്ട്ബുക്ക് ഹൊറൈസൺ എഡിഷൻ എന്നിവയുൾപ്പെടെയുള്ള ജനപ്രിയ ലാപ്‌ടോപ്പുകളും ടാപ്പുകളും ഡിസ്കൗണ്ടിൽ ലഭ്യമാണ്. ബോട്ട് എയർഡോപ്പ്സ് 441, വൺപ്ലസ് ബഡ്സ് ഇസഡ്, സോണി ഡബ്ല്യുഎഫ് -1000 എക്സ്എം 3 എന്നിങ്ങനെയുള്ള ഓഡിയോ ഡിവൈസുകൾക്കും ആമസോൺ ആകർഷകമായ കിഴവുകൾ നൽകുന്നുണ്ട്. എയർഡോപ്പ്സ് 1999 രൂപയ്ക്കും വൺപ്ലസ് ബഡ്സ് ഇസഡ് 2999 രൂപയ്ക്കും സോണി ഡബ്ല്യുഎഫ് -1000 എക്സ്എം3 14,990 രൂപയ്ക്കും ഈ സെയിലിലൂടെ ലഭ്യമാകും.

ആമസോൺ പ്രൈം ഡേ സെയിലിലൂടെ ബജറ്റ് സ്മാർട്ട്ഫോണുകൾക്കും മറ്റ് ഡിവൈസുകൾക്കും ലഭിക്കുന്ന ഓഫറുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ആമസോൺ തന്നെ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിങ്ങൾ സ്മാർട്ട്ഫോൺ വാങ്ങാൻ താല്പര്യപ്പെടുന്നുണ്ട് എങ്കിൽ ഇത് മികച്ചൊരു അവസരമാണ്. രണ്ട് ദിവസം മാത്രമേ സെയിൽ ഉണ്ടായിരിക്കു എന്ന കാര്യം ശ്രദ്ധിക്കുക.


Click it and Unblock the Notifications








