Home
News

ലൈറ്റ് ആയി ഇനി ആമസോൺ പ്രൈം ഫീച്ചറുകൾ ആസ്വദിക്കാം; അതും കുറഞ്ഞ വിലയിൽ

രാജ്യത്ത് ആമസോൺ പ്രൈം ലൈറ്റ് പ്ലാനിന്റെ വില കുറച്ച് പ്ലാറ്റ്ഫോം. ആമസോണിന്റെ പ്രൈം പ്ലാനുകളുടെ വില കുറഞ്ഞ പതിപ്പാണ് ആമസോൺ പ്രൈം ലൈറ്റ്. സാധാരണക്കാരായ ഉപയോക്താക്കൾ കൂടി പ്രൈം പ്ലാനുകൾ ലഭിക്കാനാണ് ആമസോൺ ലൈറ്റ് അവതരിപ്പിച്ചത്. നിരവധി കൂടുതൽ ​ഗുണങ്ങൾ ഈ പ്ലാനിലൂടെ ആമസോൺ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

പ്രൈം പ്ലാനുകളുടെ എല്ലാ സൗകര്യങ്ങളും ലൈറ്റിൽ ലഭിക്കില്ല എങ്കിലും ഒരു പരുധിവരെ മികച്ച ഫീച്ചറുകൾ ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കുന്നതാണ്. അധിക നിരക്കുൾ ഇല്ലാതെ തന്നെ ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ഈ പ്ലാൻ ഉപയോക്താക്കളെ സഹായിക്കുന്നുണ്ട്. മാത്രമല്ല രണ്ട് ദിവസത്തിനുള്ളിൽ ഡെലിവറിയും ആമസോൺ ലൈറ്റ് പ്ലാൻ ഉപയോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നു. 999 രൂപയാണ് ആമസോൺ പ്രൈം ലൈറ്റിന്റെ സബ്സ്ക്രിപ്ഷൻ ചാർജ്.

ലൈറ്റ് ആയി ഇനി ആമസോൺ പ്രൈം ഫീച്ചറുകൾ ആസ്വദിക്കാം; അതും കുറഞ്ഞ വിലയിൽ

എന്നാൽ ഇപ്പോൾ ഇത് 799 രൂപയ്ക്ക് ലഭ്യമാണ് എന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. അതായത് ഒരു പ്ലാനിൽ 200 രൂപയുടെ ഡിസ്കൗണ്ട്. ഈ ഓഫറിന്റെ സഹായത്താൽ കൂടുതൽ ഉപയോക്താക്കൾ ആമസോണിൽ എത്തും എന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. ഈ പ്ലാൻ വഴി ഉപയോക്താക്കൾക്ക് ലഭിക്കുന്ന വിവധ നേട്ടങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഫാസ്റ്റ് ഡെലിവറി ആണ് ഇത്തരം പ്ലാനുകളുടെ പ്രധാന ആകർഷണം.

സാധാരണ​ഗതിയിൽ 5,6 ദിവസങ്ങൾ കൊണ്ട് എത്തേണ്ട സാധനം ഓർഡർ ചെയ്ത് പിറ്റെ ദിവസം തന്നെ എത്താൻ ഇത്തരം പ്ലാനുകൾ സഹായിക്കുന്നു. ചില ഉപകരണങ്ങൾക്ക് ഓർഡർ ചെയ്യുന്ന അതേ ദിവസം തന്നെ ഡെലിവറി അനുവദിക്കുന്നു. പ്രധാനമായും ന​ഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് ഈ സൗകര്യം കൂടുതലായി അനുഭവിക്കാൻ സാധിക്കുന്നത്. 175 രൂപ മുടക്കിയാൽ അടിയന്തര ഓർഡറുകൾ എന്ന ഫീച്ചർ ആസ്വദിക്കാനും ഉപയോക്താക്കൾക്ക് സാധിക്കുന്നതാണ്.

ലൈറ്റ് ആയി ഇനി ആമസോൺ പ്രൈം ഫീച്ചറുകൾ ആസ്വദിക്കാം; അതും കുറഞ്ഞ വിലയിൽ

MOST READ: ഐക്യൂവിന്റെ നിയോ 9 സീരീസ് എത്തി; ക്യാമറ ഫീച്ചറുകളിലും ബാറ്ററി ലൈഫിലും പുലി, ബജറ്റും കുറവ്

മാത്രമല്ല പ്രൈം വീഡിയോകളും ഉപയോക്താക്കൾക്ക് വേണ്ടുവോളം ആസ്വദിക്കാൻ സാധിക്കുന്നതാണ്. എന്നാൽ പ്രൈം ലൈറ്റിൽ ലഭിക്കുന്ന വീഡിയോയുടെ ക്ലാരിറ്റി കുറവായിരിക്കും എന്നത് ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്. മൊബൈൽ ഉപയോക്താക്കൾ ആണെങ്കിൽ ഈ ക്ലാരിറ്റി വലിയ പ്രശ്നമായി ബാധിക്കാൻ സാധ്യതയില്ല. എന്നാൽ നിങ്ങൾ വീഡിയോ കാണുവാൻ വലിയ സ്ക്രീൻ ആണ് ഉപയോ​ഗിക്കുന്നത് എന്നത് ഈ ക്ലാരിറ്റി പ്രശ്നം നിങ്ങളെ വലിയ തോതിൽ ബാധിക്കും.

സാധാരണ പ്രൈം അ​ഗങ്ങൾക്ക് ഒരേ സമയം ആറ് ഉപകരണങ്ങളിൽ 4കെ ക്ലാരിറ്റിയിൽ വീഡിയോ ആസ്വദിക്കാൻ അനുവദിക്കുമ്പോൾ പ്രൈം ലൈറ്റ് ഉപയോക്താക്കൾക്ക് എച്ച്ഡി ക്ലാരിറ്റിയിൽ രണ്ട് ഉപകരണങ്ങളിൽ വരെ ഒരേ സമയം വീഡിയോ ആസ്വദിക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല പ്രൈം മ്യൂസിക് അടക്കമുള്ള പ്ലാറ്റ്ഫോമുകളിലേയ്ക്കും ഇവർക്ക് ആക്സസ് ലഭിക്കുന്നുണ്ട്. അതേ സമയം ആമസോൺ ലൈറ്റിൽ പരസ്യങ്ങൾ ഉൾപ്പെടെയുള്ള വീഡിയോകൾ ആയിരിക്കും ഉപയോക്താക്കൾക്ക് കാണാൻ സാധിക്കുന്നത്.

വീഡിയോകൾക്കിടയിൽ ഈ പരസ്യങ്ങൾ ഒരു രസംകൊല്ലിയായി ഉപയോക്താക്കൾക്ക് തോന്നിയേക്കാം. അതിനിടെ ആമസോൺ പ്രൈം ഉപയോക്താക്കൾക്കും ഇനി മുതൽ പരസ്യങ്ങൾ കാണേണ്ടി വരും എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. 2024 ജനുവരി 29 മുതൽ ആയിരിക്കും പ്രൈമിൽ ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. ആദ്യം യുഎസ്, യുകെ, ജർമ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ മാറ്റം കൊണ്ടുവരുക. ഇതിന് ശേഷം മറ്റ് രാജ്യങ്ങളിലേക്കും ഇത് നീട്ടിയേക്കും.

എന്നാൽ പ്രതിമാസം 2.99 ​​ഡോളർ (ഏകദേശം 240 ഇന്ത്യൻ രൂപ) നൽകിയാൽ ഉപയോക്താക്കൾക്ക് ഈ പര്യങ്ങൾ ഒഴിവാക്കി പ്രൈം വീഡിയോകൾ ആസ്വദിക്കാൻ സാധിക്കുന്നതാണ്. പരസ്യങ്ങളില്ലാത്ത പ്ലാന്‍ എടുക്കുന്നതിനുള്ള ലിങ്ക് ഉപയോക്താക്കൾ മെയിൽ വഴി ആമസോൺ നൽകുന്നതാണ്. ഉള്ളടക്കങ്ങള്‍ക്ക് വേണ്ടിയുള്ള നിക്ഷേപ പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. ടിവി ചാനലുകളിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങളെക്കാൾ കുറവ് പരസ്യം മാത്രമേ പ്രൈമിൽ പ്രദർശിപ്പിക്കു എന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Not all the features of the Prime plans are available in Lite, but users can enjoy the best features to some extent. This plan helps users buy products from Amazon without any extra charges. Amazon also offers two-day delivery for Lite plan users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X