ഐക്യൂവിന്റെ നിയോ 9 സീരീസ് എത്തി; ക്യാമറ ഫീച്ചറുകളിലും ബാറ്ററി ലൈഫിലും പുലി, ബജറ്റും കുറവ്
വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഏറെ ആരാധരെ നേടിയെ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് ഐക്യൂ. ഐക്യൂവിന്റെ വളരെ ചുരുക്കം ഫോണുകളാണ് ഇന്ത്യൻ മാർക്കറ്റിൽ എത്തിയിട്ടുള്ളു എങ്കിലും നിലവിൽ ലഭ്യമായ ഫോണുകൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ പുതിയ ഒരു ഫോൺ കൂടി ഐക്യൂ വിപണിയിൽ എത്തിച്ചിരിക്കുകയാണ്.
നിലവിൽ ചൈനീസ് മാർക്കറ്റിലാണ് ഐക്യൂ പുതിയ ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യയിലും ഐക്യൂ ഫോണുകൾക്ക് ധാരാളം ആരാധകർ ഉള്ളതിനാൽ ഉടൻ തന്നെ ഈ ഫോണുകൾ ഇന്ത്യയിലും അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐക്യൂ നിയോ 9 എന്ന സീരീസ് ആണ് ഇപ്പോൾ കമ്പനി ചൈനയിൽ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഐക്യൂ നിയോ 9, നിയോ 9 പ്രോ എന്നീ രണ്ട് ഫോണുകൾ ആണ് ഈ സീരീസിൽ ഉള്ളത്.

MOST READ: ജിയോ ഉപയോക്താക്കൾക്ക് കോളടിച്ചല്ലോ...; ഉടൻ തന്നെ എഐ സേവനങ്ങൾ എത്തിക്കുമെന്ന് ആകാശ് അംബാനി
ഡിസംബർ 27ന് ആണ് ഈ ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചത്. ചൈനയിൽ ഫോണിന്റെ പ്രീ ഓർഡർ ആരംഭിച്ചു കഴിഞ്ഞു. ഈ മാസം അവസാനം തന്നെ ഫോൺ വിൽപനയ്ക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ കൂടുതൽ സവിശേഷതകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ഫൈറ്റിംഗ് ബ്ലാക്ക്, നോട്ടിക്കൽ ബ്ലൂ, റെഡ് ആൻഡ് വൈറ്റ് സോൾ എന്നീ നിറങ്ങളിലാണ് ആണ് ഈ ഫോണുകൾ ലഭ്യമാകുക. നാല് വേരിയന്റുകളിലാണ് രണ്ട് ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത്.
12 ജിബി റാം 256 ജിബി സ്റ്റോറേജ് ആണ് ഐക്യൂ നിയോ 9ന്റെ അടിസ്ഥാന വേരിയന്റ്. ഇതിന്റെ വില 2,299 ചൈനീസ് യുവാൻ ആണ്. അതായത് ഇന്ത്യൻ മാർക്കറ്റിലെ ഏകദേശം 26,900 രൂപ. ഫോണിന്റെ 16 ജിബി റാം 256 ജിബി സ്റ്റോറേജ്, 16 ജിബി റാം 512 ജിബി സ്റ്റോറേജ് വേരിയന്റുകളുടെ ഇന്ത്യൻ വിലകൾ ഏകദേശം 29,300 രൂപയും 32,800 രൂപയും ആയിരിക്കും.

16 ജിബി റാം 1 ടിബി സ്റ്റോറേജ് ആണ് ടോപ് വേരിയന്റ്. ഇതിന്റെ വില 3,199 യുവാൻ ആണ് (ഏകദേശം 37,400 രൂപ). സ്റ്റാന്റേർഡ് മോഡലിനുള്ള വേരിയന്റുകൾ തന്നെയാണ് പ്രോ മോഡലിനും കമ്പനി നൽകിയിരിക്കുന്നത് ഇതിന്റെ വില പരിശോധിക്കുമ്പോൾ 2,999 യുവാൻ ആണ് അടിസ്ഥാന മോഡലിന്റെ വില (ഏകദേശം 35,100 രൂപ). 16 ജിബി റാം 256 ജിബി സ്റ്റോറേജിന് 3,299 യുവാൻ ആണ് വില (38,600 രൂപ).
16 ജിബി റാം 512 ജിബി സ്റ്റോറേജ്, 16 ജിബി റാം 1 ടിബി സ്റ്റോറേജ് എന്നിവയാണ് മറ്റ് വേരിയന്റുകൾ ഇവയുടെ ഇന്ത്യൻ മാർക്കറ്റിലെ വില പരിശോധിക്കുമ്പോൾ ഏകദേശം 42,100 രൂപ, 46,800 രൂപ എന്നിങ്ങനെയാണ് കാണാൻ സാധിക്കുന്നത്. ഫോണിന്റെ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ രണ്ട് ഫോണുകൾക്കും 6.78 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് കമ്പനി നൽകിയിരിക്കുന്നത്. ഇവയ്ക്ക് 144Hz വരെ റിഫ്രഷ് റെയ്റ്റും അവകാശപ്പെടാനുണ്ട്.
ഐക്യൂ നിയോ 9ന് Snapdragon 8 Gen 2 SoC ചിപ്പ്സെറ്റും പ്രോയ്ക്ക് MediaTek Dimensity 9300 ചിപ്പ്സെറ്റും ആണ് ഐക്യൂ നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OriginOS-ൽ ആണ് രണ്ട് ഫോണുകളും പ്രവർത്തിക്കുന്നത്. രണ്ട് ഫോണുകളുടെയും ഫ്രണ്ട് ക്യാമറകൾ 16 എംപിയാണ്. ഡിസ്പ്ലേയിൽ നൽകിയിരിക്കുന്ന പഞ്ച് ഹോളിൽ ആണ് ഈ ക്യാമറ സ്ഥാനം പിടിച്ചിരിക്കുന്നത്.
സ്റ്റാൻേർഡ് മോഡലിന്റെ പ്രൈമറി സെൻസറിന് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ അവകാശപ്പെടാനുണ്ട്. 50 എംപിയാണ് ഇതിന്റെ കരുത്ത്. കൂടെ തന്നെ 8 എംപി സെൻസറും കമ്പനി നൽകിയിരിക്കുന്നു. ഇതേ പ്രൈമറി സെൻസർ തന്നെയാണ് നിയോ 9 പ്രോയിലും ഉള്ളത്. എന്നാൽ 50 എംപിയുടെ അൾട്രാ വൈഡ് ആംഗിൾ ലെൻസ് നൽകിയിരിക്കുന്നത് പ്രോയുടെ മാറ്റ് കൂട്ടുന്നുണ്ട്. രണ്ട് ഫോണുകൾക്കും 5,160 mAh ബാറ്ററിയും ഐക്യൂ നൽകിയിരിക്കുന്നു.


Click it and Unblock the Notifications








