Home
News

ആമസോൺ പ്രൈം മെമ്പർഷിപ്പിന് തിങ്കളാഴ്ച്ച മുതൽ വില കൂടും, പുതുക്കിയ പ്ലാനുകൾ നോക്കാം

ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ എടുക്കാൻ താല്പര്യമുള്ളവർ വേഗം തന്നെ ഒരു വർഷത്തെ പ്ലാൻ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. കാരണം പ്ലാനുകൾക്ക് വില വർധിപ്പിച്ചിരിക്കുകയാണ് ആമസോൺ. ഡിസംബർ 13 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്. വിലയിലുണ്ടാകുന്ന വർധനവ് ആമസോൺ പ്രൈമിന്റെ വാർഷിക, പ്രതിമാസ, ത്രൈമാസ പ്ലാനുകളെയെല്ലാം ബാധിക്കും. വില വർധിപ്പിക്കുന്ന വിവരവും പുതുക്കിയ നിരക്കുകളും ആമസോൺ ഇതിനകം തന്നെ പുറത്ത് വിട്ടിട്ടുണ്ട്.

പുതിയ വില

പുതിയ വില അനുസരിച്ച് ആമസോൺ പ്രൈം വാർഷിക മെമ്പർഷിപ്പിന് ഇനി 500 രൂപ അധികം നൽകേണ്ടിവരും. ഇപ്പോൾ ഈ പ്ലാനിന് 999 രൂപയാണ് വിലയുള്ളത്. തിങ്കളാഴ്ച്ച മുതൽ ഈ പ്ലാനിന് 1499 രൂപ നൽകേണ്ടി വരും. നിലവിൽ 329 രൂപ വിലയുള്ള മൂന്ന് മാസത്തെ മെമ്പർഷിപ്പിന് തിങ്കളാഴ്ച്ച മുതൽ 459 രൂപയായിരിക്കും വില. നിലവിൽ 129 രൂപ വിലയുള്ള പ്രതിമാസ പ്ലാനിന് ഇനി 179 രൂപ നൽകേണ്ടി വരും. നിലവിലുള്ള പ്രൈം അംഗങ്ങൾക്ക് വില വർധന ബാധകമാകില്ലെന്ന് ആമസോൺ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് പഴയ നിരക്കിൽ പ്ലാനുകൾ ലഭിക്കാൻ തിങ്കളാഴ്ച്ചയ്ക്ക് മുമ്പ് റീചാർജ് ചെയ്യാം.

പ്രൈം അംഗങ്ങൾ

നിലവിലുള്ള പ്രൈം അംഗങ്ങൾക്ക് അവരുടെ മെമ്പർഷിപ്പ് പ്ലാൻ നിലവിലെ വിലയിൽ തന്നെ വാലിഡിറ്റി അവസാനിക്കുന്നത് വരെ ആസ്വദിക്കാൻ സാധിക്കമെന്ന് ആമസോൺ അറിയിച്ചിട്ടുണ്ട്. ഈ മെമ്പർഷിപ്പ് കാലാവധി അവസാനിക്കുന്നതോടെ പുതുക്കിയ നിരക്കുകളിലുള്ള പ്ലാനുകൾ തിരഞ്ഞെടുക്കേണ്ടി വരുമെന്ന് ആമസോൺ തങ്ങളുടെ വെബ്സൈറ്റിൽ കുറിച്ചു. അതുകൊണ്ട് തന്നെ അടുത്ത ഒരു വർഷത്തേക്ക് 999 രൂപ നിരക്കിൽ തന്നെ ആമസോൺ മെമ്പർഷിപ്പ് ആവശ്യമുള്ളവർക്ക് ഇപ്പോൾ അത് തിരഞ്ഞെടുക്കാവുന്നതാണ്.

യൂത്ത് മെമ്പർഷിപ്പുകൾക്ക് വില കുറച്ചു

യൂത്ത് മെമ്പർഷിപ്പുകൾക്ക് വില കുറച്ചു

ആമസോൺ പ്രൈം മെമ്പർഷിപ്പിന് വില വർധിപ്പിക്കുന്ന അവസരത്തിൽ തന്നെ യൂത്ത് മെമ്പർഷിപ്പുകൾക്ക് വില കുറച്ചിരിക്കുകയാണ് ആമസോൺ. 18നും 24നും ഇടയിലുള്ള ഉപയോക്താക്കൾക്ക് യൂത്ത് മെമ്പർഷിപ്പ് പ്ലാനുകൾ ലഭ്യമാണ്. നിലവിൽ യുവാക്കൾക്കുള്ള ഈ മെമ്പർഷിപ്പിന് 749 രൂപയാണ് വില. എന്നാൽ തിങ്കളാഴ്ച്ച മുതൽ ഈ പ്ലാൻ 499 രൂപയ്ക്ക് ലഭിക്കും. പ്രതിമാസ, ത്രൈമാസ പ്രൈം യൂത്ത് മെമ്പർഷിപ്പുകൾക്കും വില കുറച്ചിട്ടുണ്ട്. ഒരു മാസത്തെ മെമ്പർഷിപ്പിന് നേരത്തെ 89 രൂപയായിരുന്നു. ഇനി മുതൽ ഇത് 64 രൂപയ്ക്ക് ലഭ്യമാകും. മൂന്ന് മാസത്തെ പ്ലാനിന് നേരത്തെ 299 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഇനി ഇത് 164 രൂപയ്ക്ക് ലഭിക്കും.

സ്ട്രീമിംഗ് പ്ലാറ്റ്ഫോം

ആമസോൺ പ്രൈം ഒരു സ്ട്രീമിംഗ് പ്ലാറ്റ്ഫോം മാത്രമല്ല മെമ്പർമാർക്ക് നിരവധി ആനുകൂല്യങ്ങളും ഇതിലൂടെ ലഭിക്കുന്നുണ്ട്. മുഴുവൻ ആമസോൺ പ്രൈം കാറ്റലോഗിലേക്കും അൺലിമിറ്റഡ് ആക്‌സസ് നൽകുന്ന പ്രൈം മെമ്പർഷിപ്പ് ആമസോൺ മ്യൂസിക്കിലേക്ക് ആക്സസ് നൽകുന്നുണ്ട്. 70 മില്ല്യണിലധികം പാട്ടുകൾ പരസ്യമില്ലാതെ ആസ്വദിക്കാൻ ഇതിലൂടെ സാധിക്കുന്നു. ആമസോൺ പേ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആമസോണിലൂടെ ഷോപ്പിങ് നടത്തുന്ന പ്രൈം മെമ്പർമാർക്ക് അൺലിമിറ്റഡ് ആയി 5% റിവാർഡ് പോയിന്റുകളും ലഭിക്കും.

സൗജന്യ ഗെയിം

ആമസോൺ പ്രൈം മെമ്പർഷിപ്പിലൂടെ സൗജന്യ ഇൻ-ഗെയിം കണ്ടന്റിലേക്കുള്ള ആക്‌സസും ലഭ്യമാണ്. പ്രൈം ഗെയിമിലൂടെ ജനപ്രിയ മൊബൈൽ ഗെയിമുകളിലേക്കും പ്രൈം റീഡിങിലൂടെ ആയിരക്കണക്കിന് പുസ്‌തകങ്ങളിലേക്കും സൗജന്യ ആക്‌സസും നിങ്ങൾക്ക് പ്രൈം മെമ്പർഷിപ്പിലൂടെ ലഭിക്കുന്നു. പ്രൈം മെമ്പർമാർക്ക് വേണ്ടി മാത്രം ആമസോൺ എല്ലാ വർഷവും നടത്തുന്ന പ്രൈം ഡേ സെയിലിലേക്കുള്ള ആക്സസാണ് മറ്റൊരു പ്രധാന ഗുണം. ഇതിലൂടെ ആകർഷകമായ വിലക്കിഴിവിൽ നിങ്ങൾക്ക് ഉത്പന്നങ്ങൾ വാങ്ങാൻ സാധിക്കും. എല്ലാ ഉത്സവ സീസൺ സെയിലുകളിലും ഓഫറുകളും ഈ മെമ്പർഷിപ്പ് ഉള്ളവർക്ക് ലഭിക്കും.

More from GizBot

Best Mobiles in India

English summary
The price of the Amazon Prime membership will increase from Monday, December 13th. The annual plan price increases by Rs.500. The price of monthly plan and quarterly plan will also increase.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X