Home
News

എസികൾക്കും ഫ്രിഡ്ജുകൾക്കും പകുതി വില മാത്രം; ചൂട് കുറയ്ക്കാൻ ആമസോണിന്റെ ഹോട്ട് സമ്മർ സെയിൽ

ചുട്ടുപൊള്ളുന്ന വേനലിൽ വീട് തണുപ്പിക്കാൻ കിടിലം ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ. ആമസോൺ ഹോട്ട് സമ്മർ സെയിൽ എന്ന പേരിൽ പ്രത്യേകം ഓഫർ വിൽപന പ്രഖ്യാപിച്ചിരിക്കുകയാണ് പ്ലാറ്റ്ഫോം. എസികൾക്കും റഫ്രിജറേറ്ററുകൾക്കും വാഷിങ് മെഷിനുകക്കും എല്ലാം 55 ശതമാനം വരെ ‍ഡിസ്കൗണ്ടാണ് ആമസോൺ ഈ വിൽപനയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ഏപ്രിൽ 9ന് ആരംഭിച്ച ഈ ഓഫർ വിൽപന ഏപ്രിൽ 9 വരെ നീണ്ട് നിൽക്കും എന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. 25,990 രൂപ മുതൽ തന്നെ ഈ വിൽപനയിൽ എസികൾ ലഭിക്കുന്നതാണ്. സാംസങ്, ഡെയ്‌കിൻ, വോൾട്ടാസ്, ലോയ്ഡ്, കാരിയർ എന്നീ കമ്പനികളുടെ എസികൾക്കാണ് ആമസോണിൽ ഇപ്പോൾ ഓഫർ ഉള്ളത്. ബാങ്ക് ഓഫറുകൾ കൂടി ഉൾപ്പെടുമ്പോൾ കൂടുതൽ മികച്ച ഡിസ്കൗണ്ടിൽ ഉപയോക്താക്കൾക്ക് ഉത്പന്നങ്ങൾ വാങ്ങാൻ സാധിക്കുന്നതാണ്.

എസികൾക്കും ഫ്രിഡ്ജുകൾക്കും പകുതി വില മാത്രം

MOST READ: ഇനി മുതൽ വൺപ്ലസ് ഫോണുകൾ കടയിൽ നിന്ന് വാങ്ങാൻ സാധിക്കില്ല; 4,500ഓളം കടകളിൽ നിന്ന് വൺപ്ലസ് ഫോണുകൾ ഒഴിവാക്കി

ഈ വിൽപനയിലെ എസികളുടെ ഓഫറുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. 72,999 രൂപ വില വരുന്ന സാംസങ്ങിന്റെ 1.5 ടൺ 5 സ്റ്റാർ എസിയ്ക്ക് ഇപ്പോൾ 44,999 രൂപയാണ് വില. സാംസങ്ങിന്റെ തന്നെ 1.5 ടൺ 3 സ്റ്റാർ എസിയ്ക്ക് ആകട്ടെ 36,499 രൂപയാണ് വില. ഇതിന്റെ യഥാർത്ഥ വില 69,000 രൂപയാണ്. 85,990 രൂപ വില വരുന്ന എൽജിയുടെ 1.5 ടൺ 5 സ്റ്റാർ എസിക്കും വമ്പൻ ഓഫറുണ്ട്.

ഈ എസി ഇപ്പോൾ 46,590 രൂപയ്ക്കാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 76,000 രൂപ വില വരുന്ന കാരിയറിന്റെ 1.5 ടൺ 5 സ്റ്റാർ എസി 41,990 രൂപയ്ക്കും ഈ വിൽപനയിൽ നിന്ന് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഇതിന് പുറമെ മറ്റ് നിരവധി കമ്പനികളുടെ എസിയ്ക്കും മികച്ച ഓഫർ ഈ വിൽപനയിൽ നിന്ന് ഉപയോക്താക്കൾക്ക് സ്വന്തമാക്കാം. റഫ്രിജറേറ്ററുകൾക്ക് ആകട്ടെ 55 ശതമാനം വരെയാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്കൗണ്ട്.

എസികൾക്കും ഫ്രിഡ്ജുകൾക്കും പകുതി വില മാത്രം

കഴിഞ്ഞ വർഷം അവതരിപ്പിച്ച് ചില മോഡലുകൾക്ക് 65 ശതമാനം വരെ ഡിസ്കൗണ്ടും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിൽപനയിൽ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ സാധിക്കുന്ന ഫ്രിഡ്ജ് ​ഗോദ്രേജിന്റെ 244 എൽ 3 സ്റ്റാറാണ്. 23,990 രൂപയ്ക്കാണ് ഈ ഫ്രിഡ്ജ് ആമസോണിൽ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ യഥാർത്ഥ വില 31,500 രൂപയാണ്. സാംസങ്ങിന്റെ 653 എൽ സൈഡ് ബൈ സൈഡ് ഫ്രിഡ്ജിനും മികച്ച ഓഫറാണ് ഉള്ളത്.

1,13,000 രൂപ വില വരുന്ന ഈ റഫ്രിജറേറ്റർ ഇപ്പോൾ 79,990 രൂപയ്ക്കാണ് ആമസോണിൽ വിൽക്കുന്നത്. 1,01,990 രൂപ വില വരുന്ന ഹയറിന്റെ 596 എൽ സൈഡ് ബൈ സൈഡ് റഫ്രിജറേറ്റർ‌ ആകട്ടെ 59,990 രൂപയ്ക്കും ഈ വിൽപനയിൽ ആമസോൺ വാ​ഗ്ദാനം ചെയ്യുന്നു. ഇതിന് പുറമെ മറ്റ് നിരവധി റഫ്രിജറേറ്ററുകൾക്കും വിവധ ഓഫറുകൾ ലഭ്യമാണ്. വാഷിങ് മെഷിനുകളുടെ ഓഫർ പരിശോധിക്കുമ്പോൾ 6,990 രൂപ മുതൽ തന്നെ ഇവ സ്വന്തമാക്കൻ സാധിക്കുന്നതാണ്.

55,900 രൂപയ്ക്ക് സാംസങ് അവതരിപ്പിച്ച വാഷിങ് മെഷിൻ ആയിരുന്നു 8 കിലോയുടെ 5 സ്റ്റാർ ഫുള്ളി ഓട്ടോമാറ്റിക്ക് ഫ്രണ്ട് ലോഡ് വാഷിങ് മെഷിൻ. ഇത് ഇപ്പോൾ 36,990 രൂപയ്ക്കാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ 7 കിലോ വേർഷന്റെ യഥാർത്ഥ വില 47,990 രൂപയാണ്. എന്നാൽ 28,990 രൂപയ്ക്കാണ് ഇപ്പോൾ ഇത് ആമസോണിൽ വിൽക്കുന്നത്. എൽജിയുടെ 9 കിലോ ഫുള്ളി ഓട്ടോമാറ്റിക്ക് മെഷിനും മികച്ച ഓഫറാണ് ഉള്ളത്.

56,990 രൂപ വില വരുന്ന ഈ മെഷിൻ 39,990 രൂപയ്ക്കാണ് ഇപ്പോൾ ആമസോൺ വിൽക്കുന്നത്. ഇതിന് പുറമെ മറ്റ് നിരവധി വാഷിങ് മെഷിനുകൾക്കും ഇവിടെ ഓഫറുണ്ട്. കൂടുതൽ ഡിസ്കൗണ്ട് ആസ്വദിക്കാനായി ഉപയോക്താക്കൾക്ക് എസ്ബിഐ, എച്ച്ഡിഎഫ്സി എന്നീ ബാങ്കുകളുടെ കാർഡുകളും ഉപയോ​ഗിക്കാവുന്നതാണ്. ഈ ഓഫറുകളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

More from GizBot

Best Mobiles in India

English summary
Amazon has announced that this offer, which started on April 9, will continue until April 9. ACs are available in this sale starting at Rs 25,990. ACs from Samsung, Daikin, Voltas, Lloyd, and Carrier are currently on offer on Amazon. When bank offers are also included, users can buy products at better discounts.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X