Home
News

ഇനി മുതൽ വൺപ്ലസ് ഫോണുകൾ കടയിൽ നിന്ന് വാങ്ങാൻ സാധിക്കില്ല; 4,500ഓളം കടകളിൽ നിന്ന് വൺപ്ലസ് ഫോണുകൾ ഒഴിവാക്കി

ഇന്ത്യയിൽ ലക്ഷക്കണക്കിന് ഉപയോക്താക്കൾ ഉള്ള സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് വൺപ്ലസ്. ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണെങ്കിലും വൺപ്ലസിന്റെ ഫോണുകൾക്ക് മികച്ച അഭിപ്രായമാണ് ഉപയോക്താക്കളുടെ പക്കൽ നിന്ന് ലഭിക്കുന്നത്. നിരവധി ഫോണുകൾ ഇതിനോടകം തന്നെ വൺപ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ വൺപ്ലസ് അവതരിപ്പിച്ച ഫോണാണ് നോർഡ് സിഇ 4.

ആദ്യ ദിവസം തന്നെ റെക്കോർഡ് വിൽപനയാണ് നോർ‌ഡ് സിഇ 4ന് ലഭിച്ചത്. 20,000 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയിലുള്ള സെ​ഗ്മെന്റിൽ ആദ്യ ദിവസം ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിച്ച ഫോൺ എന്ന റെക്കോർഡ് ആണ് ഈ ഫോണിന് ലഭിച്ചത്. പ്രധാനമായും ആമസോൺ വഴി ആയിരുന്നു ഈ ഫോൺ വിറ്റഴിക്കപ്പെട്ടത്. ഓഫ് ലൈൻ ആയും നിരവധി ഫോണുകൾ വൺപ്ലസ് വിൽപനയ്ക്ക് എത്തിക്കുന്നുണ്ട്.

ഇനി മുതൽ വൺപ്ലസ് ഫോണുകൾ കടയിൽ നിന്ന് വാങ്ങാൻ സാധിക്കില്ല

MOST READ: പ്രീമിയം സെ​ഗ്മെന്റിൽ ആപ്പിളിനും സാംസങ്ങിനും വെല്ലുവിളി; ഷവോമി 14 അൾട്രയുടെ വിൽപന ഇന്ന് ആരംഭിക്കും

എന്നാൽ ചിലപ്പോൾ ഇന്ത്യയിലെ ഓഫ് ലൈൻ വിപണി വൺപ്ലസ് അവസാനിപ്പിച്ചേക്കും എന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇതിന്റെ ഭാ​ഗമായി രാജ്യത്തെ 4,500 ഓഫ് ലൈൻ സ്റ്റോറുകളിൽ നിന്ന് വൺപ്ലസിന്റെ ഫോണുകൾ പിൻവലിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്. ഈ വർഷം മെയ് മാസം മുതൽ പ്രമുഖ ഓഫ് ലൈൻ സ്റ്റോറുകളിൽ നിന്ന് വൺപ്ലസിന്റെ ഫോണുകൾ വാങ്ങാൻ സാധിക്കില്ല എന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്.

മണി കണ്ട്രോൾ എന്ന ബിസിനസ് മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. പ്രധാനമായും ​ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലങ്കാന, തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഓഫ് ലൈൻ സ്റ്റോറുകളിൽ നിന്നാണ് വൺപ്ലസ് ഫോണുകൾ പിൻവലിക്കുന്നത്. വൺപ്ലസിന്റെ കുറഞ്ഞ ലാഭ മാർജിനുകളിൽ ഓഫ് ലൈൻ സ്റ്റോർ പങ്കാളികൾ അതൃപ്തരാണെന്ന് ആദ്യം മുതൽ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്.

ഇനി മുതൽ വൺപ്ലസ് ഫോണുകൾ കടയിൽ നിന്ന് വാങ്ങാൻ സാധിക്കില്ല

MOST READ: ആദ്യ ദിനം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മിഡ് ബഡ്ജറ്റ് ഫോൺ; റെക്കോർഡ് സ്വന്തമാക്കി വൺപ്ലസ് നോർഡ് സിഇ 4

ഇക്കാര്യം സൂചിപ്പിച്ച് കടയുടമകൾ വൺപ്ലസിന് കത്ത് നൽകിയിരുന്നു. എന്നാൽ കമ്പനിയുടെ ഭാ​ഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഒന്നും ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് പ്രമുഖ ഓഫ് ലൈൻ വിൽപന സ്റ്റോറുകളായ പൂർവിക മൊബൈൽസ്, സംഗീത മൊബൈൽസ് എന്നിവയുൾപ്പെടെ മെയ് ഒന്നുമുതൽ വൺപ്ലസിന്റെ ഫോണുകൾ ലഭിക്കില്ല എന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ മറ്റ് നിരവധി ഓഫ് ലൈൻ വിൽപന സ്റ്റോറുകളിലും വൺപ്ലസിന്റെ ഫോൺ ഇനി മുതൽ വാങ്ങാൻ സാധിക്കുന്നതായിരിക്കില്ല.

വൺപ്ലസ് ഉത്പന്നങ്ങൾ വിൽക്കുമ്പോൾ ഓഫ് ലൈൻ കടയുടമുകൾക്ക് വളരെ കുറച്ച് ലാഭം മാത്രമാണ് ലഭിക്കുന്നത് എന്നാണ് ഇവരുടെ പ്രധാന പരാതി. ഫോണിന്റെ വാറന്റി, പരാതികൾ എന്നി സംബന്ധിച്ചും വൺപ്ലസും ഓഫ് ലൈൻ സ്റ്റോർ ഉടമുകളും തമ്മിൽ അഭിപ്രായ വ്യത്യാസം നില നിൽക്കുന്നുണ്ട്. ഇക്കാരണവും കടകളിൽ നിന്ന് ഉത്പന്നങ്ങൾ പിൻവലിക്കാൻ വൺപ്ലസിനെ നിർബന്ധിതരാക്കി. അതേ സമയം ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ ഫോണുകൾ ഓഫ് ലൈനായി ലഭിക്കുന്നതായിരിക്കും.

എന്നാൽ വിവാദങ്ങൾക്കിടയിലും ഓൺലൈൻ വിൽപനയിൽ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് കമ്പനി. നേരത്തെ സൂചിപ്പിച്ചത് പോലെ വൺപ്ലസിന്റെ ഏറ്റവും പുതിയ ഫോണായ നോർഡ് സിഇ 4ന് ആണ് ഈ റെക്കോർഡ് അവകാശപ്പെടാനുള്ളത്. വിൽപനയ്ക്ക് എത്തി ആദ്യ ദിവസം തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 20,000 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയിലുള്ള സെ​ഗ്മെന്റ് ഫോൺ എന്ന റെക്കോർഡ് ആണ് ഫോണിന് സ്വന്തമായത്. ആമസോണും വൺപ്ലസും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

24,999 രൂപ മുതലാണ് ഈ ഫോണിന്റെ വില ആരംഭിക്കുന്നത്. ഫോണിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് ആണ് ഈ വില വരുന്നത്. മികച്ച ഫീച്ചറുകളും ഈ ഫോണിനായി വൺപ്ലസ് നൽകിയിരിക്കുന്നു. Snapdragon 7 Gen 3 SoC ചിപ്സെറ്റ്, 100W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,500 mAh ബാറ്ററി, 50 എംപി പ്രൈമറി ക്യാമറ എന്നിവയെല്ലാമാണ് ഇതിന്റെ പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
Now there are indications that OnePlus may end the offline market in India. As part of this, it is known that OnePlus phones have been withdrawn from 4,500 offline stores in the country. A report is also coming out that it will not be possible to buy OnePlus phones from major offline stores starting in May this year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X