ആദ്യ ദിനം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മിഡ് ബഡ്ജറ്റ് ഫോൺ; റെക്കോർഡ് സ്വന്തമാക്കി വൺപ്ലസ് നോർഡ് സിഇ 4
ഈ അടുത്തിടെ വൺപ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ആയിരുന്നു വൺപ്ലസ് നോർഡ് സിഇ 4 5ജി. കഴിഞ്ഞ മാസമാണ് ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത് എങ്കിലും ഏപ്രിൽ 4ന് ആയിരുന്നു ഈ ഫോണിന്റെ വിൽപന ഇന്ത്യയിൽ ആരംഭിച്ചത്. പ്രധാനമായും ആമസോൺ വഴിയാണ് ഈ ഫോൺ വിറ്റഴിച്ചത്.
ആമസോണിന് പുറമെ വൺപ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും സ്റ്റോറുകൾ വഴിയും ഈ ഫോൺ വിൽപനയ്ക്ക് എത്തിച്ചിരുന്നു. 24,999 രൂപ പ്രാരംഭ വിലയിൽ ആണ് വൺപ്ലസ് നോർഡ് സിഇ 4 5ജി വിൽപനയ്ക്ക് എത്തിയത് ഫോണിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് ആണ് ഈ വില വരുന്നത്. ഇതിന് പുറമെ 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിലും ഈ ഫോൺ പുറത്തിറക്കിയിട്ടുണ്ട്.

26,999 രൂപയാണ് ഈ വേരിയന്റിന്റെ വില. അതേ സമയം ഇപ്പോൾ ഇതാ ഈ ഫോൺ ഇന്ത്യയിൽ ചരിത്ര പരമായ ഒരു നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ്. വിൽപനയ്ക്ക് എത്തി ആദ്യ ദിവസം ഏറ്റവും കൂടുതൽ യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ട 25,000 രൂപയുടെ സെഗ്മെന്റ് ഫോൺ എന്ന നേട്ടമാണ് വൺപ്ലസ് നോർഡ് സിഇ 4 5ജി സ്വന്തമാക്കിയിരിക്കുന്നത്. വിൽപനയ്ക്ക് എത്തിയത് പ്രമാണിച്ച് മികച്ച ഓഫറുകളും വൺപ്ലസ് ഈ ഫോണിനായി വാഗ്ദാനം ചെയ്തിരുന്നു.
ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡുകൾക്കും വൺകാർഡ് ഉപയോഗിച്ചുള്ള ഇഎംഐ ഇടപാടുകൾക്കും 1500 രൂപ അധിക ഡിസ്കൗണ്ട് ആണ് വൺപ്ലസ് പ്രഖ്യാപിച്ചത്. എച്ച്ഡിഎഫ്സിയുടെ ഡെബിറ്റ് കാർഡ് ഇടപാടിന് 1500 രൂപയും ക്രെഡിറ്റ് കാർഡ് ഇടപാടിന് 1250 രൂപയും അധിക ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. ഏപ്രിൽ 30 വരെ ഈ ഓഫർ ഉപയോക്താക്കൾക്ക് ലഭിക്കും എന്ന് വൺപ്ലസ് അറിയിച്ചിട്ടുണ്ട്.

ഇതിന് പുറമെ മുൻനിര ബാങ്ക് കാർഡുകളിൽ 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും വൺപ്ലസ് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ തിരഞ്ഞെടുത്ത പങ്കാളി സ്റ്റോറുകളിൽ നിന്ന് മാത്രമാണ് ഈ ഓഫർ ലഭിക്കു എന്നും വൺപ്ലസ് അറിയിച്ചിട്ടുണ്ട്. പുതിയ ഫോൺ സ്വന്തമാക്കാനായി ആകർഷകമായ എക്സ്ചേഞ്ച് ഓഫറും വൺപ്ലസ് പ്രഖ്യാപിച്ചിട്ടുണ്ട്. 5000 രൂപ വിലയുള്ള വൺപ്ലസ് ഉപകരണം ആണ് എക്സ്ചേഞ്ചിന് എത്തിക്കുന്നത് എങ്കിൽ 2500 രൂപ വരെ ലാഭിക്കാൻ സാധിക്കുന്നതാണ്.
3000 രൂപ വിലയുള്ള ഉപകരണം ആണെങ്കിൽ 1,500 രൂപ ആയിരിക്കും ഇത്തരത്തിൽ എക്സ്ചേഞ്ച് ബോണസായി നേടാൻ സാധിക്കുന്നത്. ഈ ഫോൺ വാങ്ങുമ്പോൾ പുതിയ ജിയോ സിം സ്വന്തമാക്കിയാൽ 2,250 രൂപയുടെ ആനുകൂല്യങ്ങൾ ജിയോയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവയ്ക്ക് പുറമെ മൂന്ന് മാസത്തെ അധിക വാറന്റി വാഗ്ദാനം ചെയ്യുന്ന വൺപ്ലസ് റെഡ് കേബിൾ ക്ലബ്, സ്പോട്ടിഫൈ പ്രീമിയം എന്നിവയും സ്വന്തമാക്കാൻ സാധിക്കുന്നതാണ്.
ഈ ഓഫറുകൾ എല്ലാം തന്നെ ഏപ്രിൽ 30 വരെ ലഭ്യമാകും എന്നാണ് വൺപ്ലസ് അറിയിച്ചിരിക്കുന്നത്. അതേ സമയം ഈ ഫോണിന്റെ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ Snapdragon 7 Gen 3 SoC ചിപ്സെറ്റ്, 100W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,500 mAh ബാറ്ററി എന്നിവയെല്ലാം കാണാൻ സാധിക്കുന്നതാണ്. 6.7 ഇഞ്ച് ആണ് വൺപ്ലസ് നോർഡ് സിഇ 4 5ജിയുടെ ഡിസ്പ്ലേ വലുപ്പം.
ഇതൊരു ഫുൾ എച്ച്ഡി പ്ലസ് AMOLED ഡിസ്പ്ലേ ആണ്. കൈകൾ നനഞ്ഞിരുന്നാൽ പോലും സുഗമമായി ടച്ച് വർക്ക് ചെയ്യാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നുണ്ട്. 50 എംപിയാണ് വൺപ്ലസ് നോർഡ് സിഇ 4 5ജിയുടെ പ്രൈമറി ക്യാമറ. ഇതിന് ഒഐഎസ് പിന്തുണയും ഉണ്ടായിരിക്കുന്നതാണ്. 8 എംപിയുടെ ഒരു അൾട്രാവൈഡ് ഷൂട്ടറും ഈ ഫോണിന്റെ പിൻവശത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. 16 എംപിയാണ് ഈ ഫോണിന്റെ സെൽഫി ക്യാമറ.


Click it and Unblock the Notifications








