ബാങ്ക് ആപ്പുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; ഇക്കാര്യങ്ങൾ നിങ്ങളുടെ അക്കൗണ്ട് കാലിയാക്കും
ഓൺലൈൻ ബാങ്കിങ്ങിന്റെ അപകടങ്ങളെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എച്ച്ഡിഎഫ്സി ബാങ്ക്. ഇന്ത്യയിൽ ലക്ഷക്കണക്കിന് ഉപയോക്താക്കൾ ഉള്ള ബാങ്കുകളിൽ ഒന്നാണ് എച്ച്ഡിഎഫ്സി. ഓൺലൈൻ ബാങ്കിങ് വളരെ എളുപ്പമാണെങ്കിലും ഉപയോക്താക്കൾ എളുപ്പത്തിൽ വഞ്ചിക്കപ്പെടാൻ സാധ്യതയുള്ള മേഖലയാണ് ഇതെന്ന് എന്നാണ് ഈ മുന്നറിയിപ്പിൽ എച്ച്ഡിഎഫ്സി ബാങ്ക് പറയുന്നത്.
ഉപയോക്താക്കളുടെ ചെറിയ അശ്രദ്ധകൾ മുതലെടുത്ത് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കൊള്ളയടിക്കാൻ ഹാക്കർമാർക്ക് സാധിക്കുന്നതാണ്. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി എച്ച്ഡിഎഫ്സി ബാങ്ക് രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ ഐസിഐസിഐ ബാങ്കും ഇത്തരത്തിൽ ഉപയോക്താക്കൾക്ക് മുന്നറിപ്പുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ നീക്കം. ഉപയോക്താക്കളുടെ തെറ്റായ നടപടികൾ കൂടുതൽ അപകടങ്ങൾ വിളിച്ച് വരുത്തും എന്നാണ് മുന്നറിയിപ്പിൽ ബാങ്ക് പറയുന്നത്.

MOST READ: ടർബോ ഈ മാസം തന്നെ പുറത്തിറക്കുമെന്ന് നിർമ്മാതാക്കൾ; പക്ഷെ മമ്മൂട്ടിയല്ല ഹീറോ ഐക്യൂവാണ്
ഓൺലൈനിൽ അപരിചിതരുമായി അക്കൗണ്ടിന്റെ പാസ്വേർഡ്, യൂസർ നെയിം എന്നിവ പങ്ക് വെയ്ക്കരുത് എന്നും ഈ അറിയിപ്പിൽ പറയുന്നു. ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ഈ അറിയിപ്പിൽ എച്ച്ഡിഎഫ്സി ബാങ്ക് എടുത്ത് പറയുന്നുണ്ട്. ഇതിൽ ഒന്നാണ് ഒരിക്കലും ഉപയോക്താക്കൾ തങ്ങളുടെ ഫോണിന്റെ ബ്ലൂടൂത്ത് എല്ലായിപ്പോഴും ഓൺ ചെയ്ത് വെയ്ക്കരുത് എന്നത്. ആവിശ്യം കഴിഞ്ഞാൽ എല്ലാ ഉപയോക്താക്കളും ബ്ലൂടൂത്ത് ഓഫ് ചെയ്യേണ്ടതാണ്.
തുറന്നിരിക്കുന്ന ബ്ലൂടൂത്തിലേക്ക് വിവിധ തരത്തിൽ ആക്സസ് നേടാൻ ഹാക്കർമാർക്ക് സാധിക്കുന്നതാണ്. ഇത്തരത്തിൽ ആക്സസ് ലഭിച്ചു കഴിഞ്ഞാൽ പിന്നീട് ഫോണിൽ നിന്ന് വിവധ രേഖകൾ മോഷ്ടിക്കാനും ഇവർക്ക് സാധിക്കുന്നതാണ്. വിവധ ആപ്പുകൾ ഉപയോഗിച്ചതിന് ശേഷം ഇവ ക്ലോസ് ചെയ്യും മുമ്പ് ലോഗ് ഔട്ട് ചെയ്യണമെന്നും ഈ അറിയിപ്പിൽ എച്ച്ഡിഎഫ്സി ബാങ്ക് പറയുന്നു. പ്രത്യേകിച്ച് ബാങ്കിങ് ആപ്പുകൾ. പലരും ഇത്തരം ആപ്പുകൾ ലോഗ് ഔട്ട് ചെയ്യാറില്ല.

MOST READ: 25,000 രൂപയ്ക്ക് താഴെ ഇത്രയും മികച്ച ഫോണുകളോ? അതും ഒന്നും രണ്ടുമല്ല അഞ്ചെണ്ണം
എന്നാൽ ബാങ്ക് അപ്പുകൾ ഉപയോഗിച്ചതിന് ശേഷം ഇത് കൃത്യമായി ലോഗ് ഔട്ട് ചെയ്യാൻ ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്തപക്ഷം ഇത് വലിയ അപകടം ഉണ്ടാക്കും എന്ന് ഈ അറിയിപ്പിൽ എച്ച്ഡിഎഫ്സി ബാങ്ക് പറയുന്നു. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് പബ്ലിക്ക് വൈഫൈ ഉപയോഗിച്ച് ബാങ്കിങ് ആപ്പുകൾ പ്രവർത്തിപ്പിക്കാതെ ഇരിക്കുക എന്നത്. ഇത്തരം നെറ്റ്വർക്കുകളെ ഒരിക്കലും വിശ്വസിക്കാൻ സാധിക്കുന്നതല്ല.
നിങ്ങൾ എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ പോലുള്ള സ്ഥലങ്ങളിലെ പബ്ലിക്ക് വെഫൈ ഉപയഗിക്കുന്നയാൾ ആണെങ്കിൽ ഒരിക്കലും ഇതിൽ ബാങ്ക് ആപ്പുകൾ ഉപയോഗിക്കാതെ ഇരിക്കുക എന്നാണ് ഈ അറിയിപ്പിൽ പറയുന്നത്. നിങ്ങളുടെ എല്ലാ ആപ്പുകൾക്കും ഫോണിനും ശക്തമായ ലോക്കിങ് സംവിധാനം നൽകണം എന്നും എച്ച്ഡിഎഫ്സി നിർദേശിക്കുന്നു. പാറ്റേണുകളോ രഹസ്യ നമ്പറുകളോ ഫിംഗർ പ്രിന്റോ ഇതിനായി ഉപയോഗിക്കണം എന്നും ഈ മുന്നറിയിപ്പിൽ ബാങ്ക് പറയുന്നുണ്ട്.
നിങ്ങളുടെ ഫോണുകൾക്ക് എന്തെങ്കിലും കേടുപാടുകൾ പറ്റി നന്നാക്കാൻ കൊടുക്കുമ്പോൾ ഫോണിൽ നിന്ന് ബാങ്കിങ് ആപ്പുകൾ നീക്കം ചെയ്യണമെന്നും ഇവർ പറയുന്നു. എച്ച്ഡിഎഫ്സി ബാങ്ക് മാത്രമല്ല മറ്റ് ബാങ്കുകളുടെ ആപ്പുകൾ ഉപയോഗിക്കുന്നവരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അതേ സമയം നേരത്തെ സൂചിപ്പിച്ചത് പോലെ അടുത്തിടെ ഐസിഐസിഐ ബാങ്കും ഇത്തരത്തിൽ സമാനമായ മുന്നറിയിപ്പ് ഉപയോക്താക്കൾക്ക് നൽകിയിരുന്നു. ഉപയോക്താക്കൾ ബാങ്ക് അക്കൗണ്ടുമായി രജിസ്റ്റർ ചെയ്ത നമ്പർ വഴി ആയിരുന്നു ഈ സന്ദേശം എത്തിയത്.
ഉപയോക്താക്കൾക്ക് എന്തെങ്കിലും ആപ്പുകൾ ആവിശ്യമായി വരുകയാണെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ തുടങ്ങിയ വിശ്വസനീയ ഉറവിടങ്ങളിൽ നിന്ന് മാത്രമെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാവു എന്നാണ് ഈ അറിയിപ്പിൽ ഐസിഐസിഐ ബാങ്ക് പ്രധാനമായും പറഞ്ഞിരിക്കുന്നത്. വെബ്സൈറ്റുകളിൽ നിന്നും ടെലിഗ്രാമിൽ നിന്നുമെല്ലാം ഇൻസ്റ്റാൾ ചെയ്യുന്ന എപികെ ആപ്പുകളിൽ ക്ഷുദ്ര വൈറസുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇതിന്റെ സഹായത്താൽ ഹാക്കർമാർ ഫോണിൽ ആക്സസ് നേടുമെന്നും ആയിരുന്നു ഈ അറിയിപ്പിൽ പറഞ്ഞിരുന്നത്.


Click it and Unblock the Notifications








