25,000 രൂപയ്ക്ക് താഴെ ഇത്രയും മികച്ച ഫോണുകളോ? അതും ഒന്നും രണ്ടുമല്ല അഞ്ചെണ്ണം
ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന സ്മാർട്ട് ഫോണുകളാണ് 25,000 രൂപയ്ക്ക് താഴെ വില വരുന്ന സെഗ്മെന്റ് ഫോണുകൾ. നിരവധി ഫോണുകൾ ഈ സെഗ്മെന്റിൽ പുറത്തിറങ്ങുന്നുണ്ട് എങ്കിലും ഇതിൽ മികച്ചത് ഏതാണ് എന്ന് കണ്ടെത്താനുള്ള പ്രയാസം എല്ലാ ഉപയോക്താക്കൾക്കും ഉണ്ടായിരിക്കുന്നതാണ്.
എന്നാൽ നിലവിൽ 25,000 രൂപയ്ക്ക് താഴെ വിലയിൽ ലഭിക്കുന്ന ഏറ്റവും മികച്ച ഫോണുകൾ കണ്ടെത്താൻ ഗിസ്ബോട്ട് മലയാളം നിങ്ങളെ സഹായിക്കുന്നതാണ്. ഈ വിഭാഗത്തിൽ നിങ്ങൾക്ക് ധൈര്യപൂർവ്വം തിരഞ്ഞെടുക്കാൻ സാധിക്കുന്ന ഫോണാണ് റിയൽമിയുടെ 12 പ്ലസ് 5ജി. ഫോണിന്റെ 8 ജിബി റാം 256 ജിബി സ്റ്റോറേജ് പതിപ്പ് ഇപ്പോൾ 21,999 രൂപയ്ക്ക് ലഭിക്കുന്നതാണ്. MediaTek Dimensity 7050 ചിപ്‌സെറ്റാണ് ഈ ഫോണിന് കരുത്ത് നൽകുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും ഈ ഫോണിനായി റിയൽമി നൽകിയിരിക്കുന്നു. ഇതിലെ പ്രൈമറി ക്യാമറ 50 എംപിയാണ്. ഈ ക്യാമറയ്ക്ക് ഐഒഎസ് പിന്തുണയും ഉണ്ടായിരിക്കുന്നതാണ്. 8 എംപി അൾട്രാ-വൈഡ് ലെൻസ്, 2 എംപി പോർട്രെയിറ്റ് സെൻസർ എന്നിവയാണ് മറ്റ് ക്യാമറകൾ, ഫോണിന്റെ സെൽഫി ക്യാമറയാകട്ടെ 16 എംപിയാണ്. ഈ സെഗ്മെന്റിൽ ഉപയോക്താക്കൾക്ക് വിശ്വസിച്ച് വാങ്ങാൻ സാധിക്കുന്ന മറ്റൊരു ഫോണാണ് വൺപ്ലസിന്റെ നോർഡ് സിഇ 4 5ജി.
24,999 രൂപയ്ക്ക് ഈ ഫോണിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റ് ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. Qualcomm Snapdragon 7 Gen 3 SoC ആണ് വൺപ്ലസ് നോർഡ് സിഇ 4ന് കരുത്ത് നൽകുന്നത്. രണ്ട് ക്യാമറകളാണ് ഈ ഫോണിന്റെ പിൻവശത്ത് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതിൽ പ്രൈമറി സെൻസർ 50 എംപിയും സെക്കന്ററി സെൻസർ 8 എംപിയും ആണ്.

സെൽഫികൾക്കും വീഡയോ കോളുകൾക്കുമായുള്ള ഫ്രണ്ട് ക്യാമറയാകട്ടെ 16 എംപിയാണ്. 100W സൂപ്പർവൂക് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,500 എംഎഎച്ച് ബാറ്ററിയും ഈ ഫോണിൽ പായ്ക്ക് ചെയ്യുന്നുണ്ട്. ഡാർക്ക് ക്രോം, സെലാഡൺ മാർബിൾ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. നത്തിങ് അടുത്തിടെ പുറത്തിറക്കിയ നത്തിങ് ഫോൺ 2എയും ഈ ബഡ്ജറ്റിൽ വാങ്ങാൻ സാധിക്കുന്ന മികച്ച ഒരു ഫോണാണ്. 23,999 രൂപ മുതലാണ് ഈ ഫോണിന്റെ വില ആരംഭിക്കുന്നത്.
ഫോണിന്റെ 8 ജിബി റാം 256 ജിബി സ്റ്റോറേജിനാണ് ഈ വില നൽകേണ്ടത്. MediaTek Dimensity 7200 Pro ചിപെസ്റ്റാണ് ഈ ഫോണിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള NothingOS 2.5-ൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 50 എംപിയുടെ രണ്ട് ക്യാമറകൾ ആണ് നത്തിങ് പിൻപശത്തായി നൽകിയിരിക്കുന്നത്. 32 എംപിയുടെ ഒരു സെൽഫി ക്യാമറയും ഈ ഫോണിൽ നത്തിങ് നൽകിയിട്ടുണ്ട്.
പോക്കോ എക്സ് 5 പ്രോയാണ് 25,000 രൂപയ്ക്ക് താഴെ വില വരുന്ന മറ്റൊരു മികച്ച ഫോൺ. ഈ ഫോണിന്റെ 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 22,999 രൂപയാണ് വില വരുന്നത്. Snapdragon 778G പ്രൊസസർ ആണ് ഈ ഫോണിന് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറാ യൂണിറ്റാണ് പോക്കോ ഈ ഫോണിന് നൽകിയിരിക്കുന്നത്. ഇതിന്റെ പ്രൈമറി ലെൻസ് 108 എംപിയാണ്.
8 എംപി അൾട്രാ വൈഡ് ലെൻസ്, 2 എംപി മാക്രോ സെൻസർ എന്നിവയാണ് മറ്റ് ക്യാമറകൾ. 16 എംപിയുടെ ഫ്രണ്ട് ക്യാമറയും ഈ ഫോണിലുണ്ട്. 5,000 mAh ആണ് ഈ ഫോണിലെ ബാറ്ററിയുടെ കപ്പാസിറ്റി. 24,499 രൂപ വില വരുന്ന സാംസങ്ങിന്റെ ഗാലക്സി എ34 5ജിയാണ് ഈ സെഗ്മെന്റിലെ മറ്റൊരു മികച്ച ഫോൺ. ഈ ഫോണിനും ട്രിപ്പിൾ റിയർ ക്യാമറ അവകാശപ്പെടാൻ സാധിക്കുന്നതാണ്. 48എംപിയാണ് ഇതിലെ പ്രൈമറി ക്യാമറ.
8 എംപി, 5 എംപി എന്നിങ്ങനെയാണ് മറ്റ് ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 എംപിയുടെ ക്യാമറയാണ് ഈ ഫോണിൽ സാംസങ് നൽകിയിരിക്കുന്നത്. 5000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്ന ഗാലക്സി എ 34 5ജി പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കി വൺ യുഐ 5.0-ൽ ആണ്.


Click it and Unblock the Notifications








