15,000 രൂപയ്ക്ക് സ്വപ്നം പോലും കാണാൻ സാധിക്കാത്ത ഫീച്ചറുകൾ; വിവോ ടി3 എക്സ് 5ജി ഉടൻ ഇന്ത്യയിലെത്തും
വിവോ അടുത്തിടെ ചൈനീസ് സ്മാർട്ട് ഫോൺ വിപണിയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ ഫോൺ ആയിരുന്നു വിവോ ടി 3 എക്സ് 5ജി. ഉടൻ തന്നെ ഈ ഫോൺ ഇന്ത്യയിലും അവതരിപ്പിക്കും എന്നാണ് ഇപ്പോൾ കമ്പനി അറിയിച്ചിരിക്കുന്നത്. 20,000 രൂപയ്ക്ക് താഴെ വില വരുന്ന ഫോണുകളുടെ സെഗ്മെന്റിൽ ആണ് ഈ ഫോൺ എത്തുക.
മികച്ച അഭിപ്രായമാണ് ചൈനയിൽ നിന്ന് വിവോ ടി 3 എക്സ് 5ജിയ്ക്ക് ലഭിച്ചത്. ചൈനയിൽ അവതരിപ്പിച്ച അതേ ഫോൺ തന്നെ ആയിരിക്കും ഒരു പക്ഷെ വിവോ ഇന്ത്യയിലും അവതരിപ്പിക്കുക. ഫോണിന്റെ ചില ഫീച്ചറുകൾ ഇതിനോടകം തന്നെ കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. ഫോണിന്റെ ഡിസൈനെ കുറച്ചുള്ള സൂചനയും വിവോ പുറത്ത് വിട്ടിട്ടുണ്ട്. ഫോണിന്റെ പിന്നിലുള്ള വൃത്താകൃതിയിലുള്ള പ്രതലത്തിൽ ആയിരിക്കും ഇതിന്റെ പിൻക്യാമറകൾ സ്ഥാനം പിടിയ്ക്കുക.

നിലവിൽ ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് തിയതി പുറത്ത് വിട്ടിട്ടില്ല. ഉടൻ തന്നെ വിവോ ഇക്കാര്യം പുറത്ത് വിടും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ വിവോ ടി 3 എക്സ് 5ജി എപ്രിൽ മാസത്തിൽ ലോഞ്ച് ചെയ്യുമെന്ന് അവകാശപ്പെട്ട് പ്രമുഖ ടിപ്സ്റ്റർ മുകുൾ ശർമ്മ നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാൽ ഈ വാർത്തകളോട് വിവോ പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും ഈ മാസം തന്നെ വിവോ ടി 3 എക്സ് അവതരിപ്പിക്കും എന്നും പ്രതീക്ഷിക്കുന്നുണ്ട്.
വരുന്ന ദിവസങ്ങളിൽ ഫോണിന്റെ കൂടുതൽ വിവരങ്ങൾ വിവോ പുറത്ത് വിടും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ട് വഴി ആയിരിക്കും വിവോ ടി 3 എക്സ് 5ജി വിൽപനയ്ക്ക് എത്തുക എന്ന കാര്യം വിവോ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ഫ്ലിപ്പ്കാർട്ടിൽ വിവോ ടി 3 എക്സ് 5ജിയ്ക്കായി ഒരു മൈക്രോ പേജും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മെറുൺ കളറിൽ ഉള്ള ഫോണിന്റെ ചിത്രമാണ് ഈ പേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റിയൽമി 12 എക്സ് 5ജിയ്ക്ക് സമാനമായ ഡിസൈൻ ആണ് ഈ ഫോണിന്റെ പിൻവശത്ത് നൽകിയിരിക്കുന്നത്. സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ് ആയിരിക്കും ഈ ഫോണിൽ ഉണ്ടായിരിക്കുക എന്നും ചില വാർത്തകൾ സൂചിപ്പിക്കുന്നുണ്ട്. ചിപ്പിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരികരണം ഏപ്രിൽ 12ന് ഉണ്ടാകും എന്നാണ് മൈ സ്മാർട്ട് പ്രൈസ് എന്ന മാധ്യമത്തിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
15,000 രൂപയിലും താഴെ ആയിരിക്കും ഈ ഫോണിന്റെ വില എന്നും ഈ റിപ്പോർട്ടിൽ പറയുന്നു. ഈ ഫോണിൽ പ്രതീക്ഷിക്കാവുന്ന മറ്റ് ചില ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 18W അല്ലെങ്കിൽ 44W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററി വിവോ ടി 3 എക്സ് 5ജിയിൽ ഉണ്ടായിരിക്കും എന്നാണ് ചില ചോർച്ചാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഒരു പക്ഷെ ഈ ഫോണുകൾക്കായി വിവോ നൽകിയേക്കും.
ഫോണിന്റെ പിൻവശത്ത് രണ്ട് ക്യാമറകൾ ആയിരിക്കും ഉണ്ടായിരിക്കുക. ഫോണിന്റെ മറ്റ് കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. അതേ സമയം വിവോ വൈ 200 പ്രോ 5ജി എന്ന ഫോണും ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ വിവോ പദ്ധതിയിട്ടുണ്ട്. ഈ ഫോണിന് നിലവിൽ ബിഐഎസ് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫോണിന്റെ ഒരു ചിത്രവും ഗൂഗിൾ പ്ലേ കൺസോൾ വെബ്‌സൈറ്റ് വഴി പുറത്ത് വിട്ടിട്ടുണ്ട്. കർവ്ഡ് ഡിസ്പ്ലേ ഈ ഫോണിന് ഉണ്ടായിരിക്കും എന്നാണ് ഈ ചിത്രം സൂചിപ്പിക്കുന്നത്. മാത്രമല്ല ഡിസ്പ്ലേയുടെ മുകളിൽ ആയി ഒരു പഞ്ച് ഹോളും വിവോ ഈ ഫോണിന് നൽകിയിട്ടുണ്ട്. വിവോയുടെ തന്നെ വി 29 ഇ എന്ന ഫോണിനോട് ഏറെ സാമ്യമുള്ള ഫോൺ ആയിരിക്കും വിവോ വൈ 200 പ്രോ 5ജി എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications








