Home
News

സ്മാർട്ട്ഫോണുകൾക്ക് 10,000 രൂപ വരെ ഡിസ്കൗണ്ട്; ഫ്ലിപ്പ്കാർട്ടിൽ മെ​ഗാ സേവിങ് ഡേ സെയിൽ ആരംഭിച്ചു

മികച്ച ഡിസ്കൗണ്ട് വിൽപനകളാൽ ശ്രദ്ധിക്കപ്പെട്ട ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളാണ് ആമസോണും ഫ്ലിപ്പ്കാർട്ടും എല്ലാം. വിവിധ ആഘോഷവേളകളിൽ മികച്ച ഡിസ്കൗണ്ട് ആണ് പല ഉത്പന്നങ്ങൾക്കും ഈ പ്ലാറ്റ്ഫോമുകൾ വാ​ഗ്ദാനം ചെയ്യുന്നത്. ചിലപ്പോൾ ആഘോഷവേളകൾ അല്ലെങ്കിൽ പോലും ഇവർ ഇത്തരത്തിലുള്ള ഓഫർ വിൽപനകൾ പ്രഖ്യാപിക്കാറുണ്ട്.

ഇതുപോലുള്ള ഒരു ഓഫർ വിൽപനയാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നടക്കുന്നത്. ഫ്ലിപ്പ്കാർട്ട് മെ​ഗാ സേവിങ് ഡേ സെയിൽ എന്ന പേരിൽ ആണ് ഈ ഡിസ്കൗണ്ട് വിൽപന നടക്കുന്നത്. ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുന്ന ഈ ഓഫർ വിൽപന ഏപ്രിൽ 15 വരെ നീണ്ട് നിൽക്കും എന്നാണ് ഫ്ലിപ്പ്കാർട്ട് അറിയിച്ചിരിക്കുന്നത്. പ്രധാനമായും സ്മാർട്ട് ഫോണുകൾക്കാണ് ഈ വിൽപനയിൽ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഫ്ലിപ്പ്കാർട്ടിൽ മെ​ഗാ സേവിങ് ഡേ സെയിൽ ആരംഭിച്ചു

MOST READ: ബാങ്ക് ആപ്പുകൾ ഉപയോ​ഗിക്കുന്നവർ ശ്രദ്ധിക്കുക; ഇക്കാര്യങ്ങൾ നിങ്ങളുടെ അക്കൗണ്ട് കാലിയാക്കും

മോട്ടറോള എഡ്ജ് 40 നിയോ, ഐഫോൺ 15, ഐഫോൺ 13, പിക്സൽ 8 തുടങ്ങിയ ഫോണുകൾക്കാണ് ഏറ്റവും മികച്ച ഓഫറുകൾ ലഭിക്കുന്നത്. ബാങ്ക് ഓഫറുകളുടെ സഹായമില്ലാതെ തന്നെ ചില ഫോണുകൾക്ക് 10,000 രൂപയോളം ഡിസ്കൗണ്ട് ലഭിക്കാൻ ഫ്ലിപ്പ്കാർട്ട് മെ​ഗാ സേവിങ് ഡേ സെയിൽ ഉപയോക്താക്കളെ സഹായിക്കുന്നുണ്ട്. നിലവിൽ മികച്ച ഓഫറുകൾ ലഭിക്കുന്ന ഫോണുകൾ ഏതെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഇതിൽ ആദ്യത്തെ ഫോൺ ആണ് ഐഫോൺ 15.

ബാങ്ക് ഓഫറുകളുടെ സഹായം ഒന്നുമില്ലാതെ തന്നെ 13,901 രൂപയുടെ ഡിസ്കൗണ്ട് ഇപ്പോൾ ഐഫോൺ 15നായി ഫ്ലിപ്പ്കാർട്ട് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 65,999 രൂപയ്ക്കാണ് ഐഫോൺ 15 ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് ഓഫറുകൾ കൂടി ചേരുമ്പോൾ വില ഇതിലും കുറയുന്നത് ആയിരിക്കും. ഇതിന് പുറമെ എക്സ്ചേഞ്ച് ഓഫർ വഴി 50,000 രൂപ വരെ ബോണസും ഫ്ലിപ്പ്കാർട്ട് ഇപ്പോൾ ഐഫോൺ 15ന് വേണ്ടി വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

ഫ്ലിപ്പ്കാർട്ടിൽ മെ​ഗാ സേവിങ് ഡേ സെയിൽ ആരംഭിച്ചു

MOST READ: ടർബോ ഈ മാസം തന്നെ പുറത്തിറക്കുമെന്ന് നിർമ്മാതാക്കൾ; പക്ഷെ മമ്മൂട്ടിയല്ല ഹീറോ ഐക്യൂവാണ്

അതേ സമയം ഉപയോക്താക്കൾ എക്സ്ചേഞ്ച് ചെയ്യാൻ ശ്രമിക്കുന്ന ഫോണിന്റെ ​ഗുണനിലവാരം അനുസരിച്ചായിരിക്കും ഇതിൽ വില നിശ്ചയിക്കുന്നത് എന്ന കാര്യം പ്രത്യേകം ഒർക്കേണ്ടതാണ്. എല്ലാ ഫോണുകൾക്കും 50,000 രൂപ വരെ ലഭിക്കും എന്ന് തെറ്റിദ്ധരിക്കരുത്. ഐഫോൺ 13നും ഈ വിൽപനയിൽ മികച്ച ഓഫറാണ് ഫ്ലിപ്പ്കാർട്ട് വാ​ഗ്ദാനം ചെയ്യുന്നത്. വെറും 52,999 രൂപയ്ക്കാണ് ഈ ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ബാങ്ക് ഓഫറുകളും മറ്റും ഉൾപ്പെടുത്താത്ത വിലയാണ് ഇത്. അതേ സമയം ഫ്ലിപ്പ്കാർട്ട് മെ​ഗാ സേവിങ് ഡേ സെയിലിൽ മികച്ച ഡിസ്കൗണ്ടുള്ള മറ്റൊരു ഫോൺ ആണ് ​ഗൂ​ഗിളിന്റെ പിക്സൽ 8. 75,999 രൂപ വില വരുന്ന ഈ ഫോൺ ഇപ്പോൾ വെറും 69,999 രൂപയ്ക്കാണ് ഫ്ലിപ്പ്കാർ‌ട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് 6000 രൂപയുടെ ഡിസ്കൗണ്ട്. ആദ്യമായി എഐ ഫീച്ചറുകൾ ഉൾപ്പെടുത്തിയ ഫോൺ എന്ന പ്രത്യേകതയും ​ഗൂ​ഗിൾ പിക്സൽ 8 ഫോണിനുണ്ട്.

മോട്ടറോളയുടെ എഡ്ജ് 40 നിയോ ആണ് ഈ വിൽപനയിൽ മികച്ച ഡിസ്കൗണ്ട് ലഭിക്കുന്ന മറ്റൊരു സ്മാർട്ട് ഫോൺ. 23,999 രൂപയ്ക്കാണ് ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിൽ നിന്ന് 1000 രൂപയുടെ ഡിസ്കൗണ്ട് ആണ് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ ബാങ്ക് ഓഫർ വഴി 2000 രൂപയുടെ ഡിസ്കൗണ്ടും ഉപയോക്താക്കൾക്ക് നേടിയെടുക്കാൻ സാധിക്കുന്നതാണ്. ഇതോടെ ഫോണിന്റെ ആകെ ഡിസ്കൗണ്ട് 3000 രൂപയായി വർ‌ധിക്കുന്നതാണ്.

ഫ്ലിപ്പ്കാർട്ട് മെ​ഗാ സേവിങ് ഡേ സെയിലിൽ പോക്കോ എം 6 പ്രോ 9,999 രൂപയ്ക്കും സാംസങ് ​ഗാലക്സി എഫ് 14 12,490 രൂപയ്ക്കും ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ഫോണുകൾക്ക് പുറമെ മറ്റ് സ്മാർട്ട് ഫോണുകൾക്കും ഇലക്ട്രോണിക് ​ഗാഡ്ജറ്റുകൾക്കും നിരവധി ഓഫറുകൾ ഫ്ലിപ്പ്കാർ‌ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓഫർ വിൽപനയെക്കുറിച്ച് കൂടുതൽ അറിയാനായി ഫ്ലിപ്പ്കാർട്ടിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലോ ആപ്പിലോ ഉപയോക്താക്കൾക്ക് പ്രവേശിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Flipkart has informed that this offer, which has already started, will continue till April 15. The discount has been announced mainly for smart phones in this sale. The best offers are available on phones like Motorola Edge 40 Neo, iPhone 15, iPhone 13 and Pixel 8 And More
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X