Home
News

ആമസോണിലൂടെ ഇപ്പോൾ സ്മാർട്ട്, ബജറ്റ് ടിവികൾ വൻവിലക്കിഴിവിൽ സ്വന്തമാക്കാം

എല്ലാ മാസത്തിലെയും ആദ്യ ആഴ്ച മിക്ക ആളുകൾക്കും ശമ്പളം കിട്ടുന്ന ആഴ്ച്ചയാണ്. അതുകൊണ്ട് തന്നെ ഈ ആഴ്ച്ച ആമസോൺ ഒരു പ്രത്യേക വിൽപ്പന നടത്തുന്നു. ആമസോൺ സാലറി ഡേയ്സ് ഓഫറിലൂടെ വീട്ടുപരണങ്ങൾക്ക് വൻ വിലക്കിഴിവാണ് നൽകുന്നത്. പുതിയ ടിവി വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇതൊരു മികച്ച അവസരമാണ്. വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കാണാൻ ടിവി ഇല്ലാത്തവർത്ത് അത് നൽകുന്ന ടിവി ചാലഞ്ച് കേരളത്തിൽ സജീവമാകുമ്പോൾ ടിവികൾ വൻ വിലക്കിഴിവിൽ ലഭിക്കുന്ന ആമസോണിന്റെ പുതിയ ഓഫർ ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നതും നമ്മൾ മലയാളികൾക്കായിരിക്കും.

ആമസോൺ

കുറഞ്ഞ വിലയ്ക്ക് കൂടുതൽ വലിപ്പമുള്ള ടിവികളും സ്മാർട്ട്ടിവി ആവശ്യമുള്ളവർക്ക് അധികം പണം ചിലവഴിക്കാതെ സ്മാർട്ട് ടിവി വാങ്ങാനുമുള്ള അവസരമാണ് ആമസോൺ ഒരുക്കുന്നത്. ആമസോൺ സാലറി ഡേയ്സ് ഓഫറിന് കീഴിലൂടെ ആകർഷകമായ വിലക്കിഴിവിൽ ലഭിക്കുന്ന മികച്ച സ്മാർട്ട് ടിവി വിഭാഗങ്ങളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. മിക്ക ബ്രാന്റുകളുടെ സ്മാർട്ട് ടിവികളും ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇഷ്ടപ്പെട്ട ബ്രാന്റും വലിപ്പവും സവിശേഷതകളും നോക്കി ഓഫറോടെ തന്നെ ഉപയോക്താക്കൾക്ക് ടിവി വാങ്ങാനുള്ള അവസരമാണ് ആമസോണിലൂടെ ഇപ്പോൾ ലഭിക്കുന്നത്.

സ്മാർട്ട് ടിവികൾക്ക്  60% വരെ കിഴിവ്

സ്മാർട്ട് ടിവികൾക്ക് 60% വരെ കിഴിവ്

4 കെ റെസല്യൂഷനിൽ 55 ഇഞ്ച് പോലുള്ള സവിശേഷതകളുള്ള സോണി ബ്രാവിയ, സാൻ‌യോ, എംഐ ടിവി തുടങ്ങിയ മോഡലുകൾ‌ ഇപ്പോൾ‌ റീട്ടെയിൽ വിലയിൽ നിന്നും 60 ശതമാനം കിഴിവോടെ ലഭ്യമാണ്. സ്മാർട്ട് ടിവികളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച ഓഫറാണ്. 55 ഇഞ്ച് സ്മാർട്ട് ടിവി വീടുകളിലിരുന്ന് ടിവി കാണുന്ന അനുഭവം തന്നെ മാറ്റുന്നവയാണ്.

പ്രീമിയം ടിവികൾക്ക് 55% വരെ കിഴിവ്

പ്രീമിയം ടിവികൾക്ക് 55% വരെ കിഴിവ്

ആമസോൺ സാലറി ഡെയ്‌സ് ഓഫറിലൂടെ സോണി പോലുള്ള മുൻനിര ബ്രാൻഡുകളുടെ പ്രീമിയം ടെലിവിഷനുകൾ ഇപ്പോൾ 55 ശതമാനം വരെ വിലക്കിഴിവിൽ സ്വന്തമാക്കാം. 32 ഇഞ്ച് സ്‌ക്രീനുള്ള ഏറ്റവും പുതിയ സോണി ടിവി വെറും 15,990 രൂപയ്ക്ക് വരെ ലഭിക്കുന്ന വിധത്തിലാണ് ഈ ഓഫർ ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്.

32 ഇഞ്ച് ടിവികൾക്ക് 60% വരെ കിഴിവ്

32 ഇഞ്ച് ടിവികൾക്ക് 60% വരെ കിഴിവ്

നിങ്ങൾക്ക് ഒരു ചെറിയ സ്മാർട്ട് ടിവി വാങ്ങണമെന്നുണ്ടെങ്കിൽ ഇതാണ് ഏറ്റവും നല്ല അവസരം. ആമസോണിന്റെ സെയിൽ ഓഫറിലൂടെ പുതിയ 32 ഇഞ്ച് ടെലിവിഷൻ വെറും 6,999 രൂപയ്ക്ക് സ്വന്തമാക്കാനാകും. എച്ച്ഡി ഡിസ്‌പ്ലേയ്‌ക്കും മികച്ച ഓഡിയോ ഔട്ട്‌പുട്ട് സപ്പോർട്ടുമുള്ള ടിവികൾക്കാണ് ഈ വില.

ആൻഡ്രോയിഡ് ടിവികൾക്ക് 60% വരെ കിഴിവ്

ആൻഡ്രോയിഡ് ടിവികൾക്ക് 60% വരെ കിഴിവ്

നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ എന്നിവ പോലുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള കണ്ടന്റുകൾ വീട്ടിലെ ടിവിയിൽ കാണാൻ ആഗ്രഹിക്കുന്നവർക്കായി ഏറ്റവും മികച്ച ഓപ്ഷനാണ് ആൻഡ്രോയിഡ് ടിവികൾ. ആമസോണിന്റെ സാലറി ഡേയ്സ് സെയിലിലൂടെ ആൻഡ്രോയിഡ് ടിവികൾക്ക് 60 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. 11,499 രൂപ മുതലുള്ള വിലയ്ക്ക് ആൻഡ്രോയിഡ് ടിവികൾ ലഭ്യമാണ്.

ലാർജ് പാനൽ ടിവികൾക്ക് 60% വരെ കിഴിവ്

ലാർജ് പാനൽ ടിവികൾക്ക് 60% വരെ കിഴിവ്

കുറഞ്ഞത് 55 ഇഞ്ച് സ്‌ക്രീൻ വലുപ്പമുള്ള സ്മാർട്ട് ടിവി വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത് പറ്റിയ അവസരമാണ്. ആമസോൺ സാലറി ഡേയ്സ് സെയിലിലൂടെ വലിയ പാനലുള്ള ടിവികൾക്ക് 60 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. എല്ലാ പ്രമുഖ ബ്രാന്റുകളുടെയും ടിവികൾ ഈ ഓഫറിലൂടെ വാങ്ങാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
Amazon is currently offering up to 60 percent of on select smart televisions and here is the complete information regarding the deal.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X