കീശ കാലിയാക്കാൻ ആമസോൺ, പ്രൈം സബ്ക്രിപ്ഷന്റെ വില 50 ശതമാനം വരെ വർധിപ്പിക്കുന്നു

|

ആമസോൺ ഓഫറുകൾ നൽകുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഹോസ്റ്റ് ചെയ്ത് ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്ന അവസരത്തിൽ തന്നെ പ്രൈം മെമ്പർമാർക്കും പ്രൈം മെമ്പർഷിപ്പ് എടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കും തിരിച്ചടിയാകുന്ന പുതിയ വാർത്ത കൂടി പുറത്ത് വരികയാണ്. ആമസോൺ പ്രൈം മെമ്പർഷിപ്പിന്റെ നിരക്ക് വർധിപ്പിക്കാനുള്ള നീക്കങ്ങളിലാണ് ആമോസൺ ഇന്ത്യ. സബ്സ്ക്രിപ്ഷൻ വില 50 ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് ആമസോൺ ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

 

പ്രൈം സബ്സ്ക്രിപ്ഷൻ

നിങ്ങളുടെ പ്രൈം സബ്സ്ക്രിപ്ഷൻ പ്ലാൻ ഏതാനും ആഴ്ചകൾക്കുള്ളിൽ അവസാനിക്കാൻ പോവുകയാണെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരാണ്. കാരണം നിങ്ങൾക്ക് നിലവിലുള്ള നിരക്കിൽ തന്നെ സബ്ക്രിപ്ഷൻ അടുത്ത ഒരു വർഷത്തേക്ക് കൂടി എടുക്കാൻ സാധിക്കും. 999 രൂപയാണ് നിലവിൽ പ്രൈം സബ്ക്രിപ്ഷനായി നിങ്ങൾ നൽകേണ്ടി വരുന്നത്. ഈ ഉത്സവ സീസണിന് ശേഷം കമ്പനി പ്രൈം സബ്ക്രിപ്ഷന്റെ നിരക്കുകൾ വർധിപ്പിക്കും. എപ്പോഴായിരിക്കും പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത് എന്ന കാര്യം ഇതുവരെ ആമസോൺ വ്യക്തമാക്കിയിട്ടില്ല.

സ്വകാര്യ കമ്പനികളെ നേരിടാൻ മൂന്ന് പ്ലാനുകൾക്ക് വില കുറച്ച് ബിഎസ്എൻഎൽസ്വകാര്യ കമ്പനികളെ നേരിടാൻ മൂന്ന് പ്ലാനുകൾക്ക് വില കുറച്ച് ബിഎസ്എൻഎൽ

ആമസോൺ പ്രൈം സബ്സ്ക്രിപ്ഷന്റെ പുതുക്കിയ വിലകൾ

ആമസോൺ പ്രൈം സബ്സ്ക്രിപ്ഷന്റെ പുതുക്കിയ വിലകൾ

ആമസോൺ ഇന്ത്യയിൽ മൂന്ന് പ്രൈം സബ്സ്ക്രിപ്ഷനുകളാണ് നൽകുന്നത്. പ്രതിമാസ പ്ലാൻ, ത്രൈമാസ പ്ലാൻ, വാർഷിക പ്ലാൻ എന്നിങ്ങനെയാണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത്. ഒരു മാസത്തേക്കുള്ള പ്ലാനിന് നിലവിൽ 129 രൂപയാണ് വില. ഇത് ഇനി മുതൽ 179 രൂപയായി ഉയരും. 50 ശതമാനത്തോളം വർധനവാണ് ഇതിൽ ഉണ്ടാകുന്നത്. മൂന്ന് മാസത്തെ പ്ലാനിന് നിലവിൽ 329 രൂപയാണ് വില. ഈ പ്ലാനിന് 150 രൂപ വർധിച്ച് 459 രൂപയാകും. വാർഷിക സബ്സ്ക്രിപ്ഷന്റെ വില നിലവിൽ 999 രൂപയാണ്. ഇത് ഇനി മുതൽ 1,499 രൂപയാകും. 400 രൂപയുടെ വർധനവാണ് വാർഷിക പ്ലാനിൽ ഉണ്ടാകുന്നത്.

വില വർദ്ധനവിന് കാരണം
 

വില വർദ്ധനവിന് കാരണം

അഞ്ച് വർഷം മുമ്പാണ് ഇന്ത്യയിൽ പ്രൈം സബ്സ്ക്രിപ്ഷൻ ആരംഭിച്ചത്. ഇത് ടിവി ഷോകളും ആമസോൺ ഒറിജിനലുകളും അടക്കം 10 ഭാഷകളിൽ സേവനങ്ങൾ നൽകുന്നുവെന്നും 70 ദശലക്ഷം പാട്ടുകൾ പരസ്യങ്ങൾ ഇല്ലാതെ കേൾക്കാൻ അനുവദിക്കുന്നുവെന്നും ആമസോൺ വ്യക്തമാക്കുന്നു. ആമസോൺ പേ, ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 5 ശതമാനം ക്യാഷ് ബാക്കും ഇതിലൂടെ ലഭിക്കുന്നു. പ്രൈം സബ്സ്ക്രിപ്ഷൻ 2016ലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. തുടക്കത്തിൽ ഒരു വർഷത്തെ സബ്ക്രിപ്ഷനായി ഉപയോക്താവ് ചിലവഴിക്കേണ്ടി വന്നത് 499 രൂപയായിരുന്നു.

വാട്സ്ആപ്പ് കമ്പ്യൂട്ടറിലും ഉപയോഗിക്കാം, വാട്സ്ആപ്പ് വെബ് ഉപയോഗിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രംവാട്സ്ആപ്പ് കമ്പ്യൂട്ടറിലും ഉപയോഗിക്കാം, വാട്സ്ആപ്പ് വെബ് ഉപയോഗിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

വാർഷിക സബ്ക്രിപ്ഷൻ

വാർഷിക സബ്ക്രിപ്ഷന് 499 രൂപ ഉണ്ടായിരുന്നതിൽ നിന്നും പടിപടിയായി 999 രൂപ വരെ ഉയർന്ന ആമസോൺ പ്രൈം സബ്ക്രിപ്ഷൻ ചാർജ് മെമ്പർമാരെ നിരാശരാക്കിയില്ല. ആമസോൺ പ്രൈം വീഡിയോയിൽ മികച്ച കണ്ടന്റുകൾ ലഭ്യമാക്കിയും ആമസോൺ മ്യൂസിക്കിലൂടെ പരസ്യങ്ങളില്ലാതെ പാട്ടുകൾ നൽകിയും ആമസോണിൽ പർച്ചേസ് ചെയ്യുമ്പോൾ ഓഫറുകളും വേഗത്തിലുള്ള ഡെലിവറിയും ഡെലിവറി ചാർജ് ഈടാകാതെയുള്ള സേവനവുമെല്ലാം പ്രൈം മെമ്പർഷിപ്പിന്റെ ഗുണങ്ങളാണ്. വർഷങ്ങളായി വാർഷിക പ്ലാനിന് 999 രൂപ ഈടാക്കിയിരുന്ന കമ്പനി ഉത്സവ സീസൺ അവസാനിക്കുന്നതോടെ പുതുക്കിയ നിരക്കുകളിൽ പ്രൈം സബ്ക്രിപ്ഷൻ നൽകി തുടങ്ങും.

ആമസോൺ പുതിയ സേവനങ്ങൾ കൂട്ടിച്ചേർക്കുമോ

ആമസോൺ പുതിയ സേവനങ്ങൾ കൂട്ടിച്ചേർക്കുമോ

നിലവിൽ, ആമസോൺ ഇന്ത്യ ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുമോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും ഇന്ത്യയിൽ ഇതുവരെ ലഭ്യമല്ലാത്ത ആമസോൺ ഫോട്ടോസ്, ആമസോൺ മ്യൂസിക് എച്ച്ഡി തുടങ്ങിയ ചില ആകർഷകമായ ചില സേവനങ്ങളുണ്ട്, അവ വരും മാസങ്ങളിൽ രാജ്യത്ത് ലഭ്യമാക്കിയേക്കും. പുതുക്കിയ സബ്ക്രിപ്ഷൻ നിരക്കുകൾ ലഭ്യമാകുന്ന തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. വാർഷിക പ്രൈം പ്ലാൻ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇനിയും 50 ശതമാനം കിഴിവ് ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ദീപാവലി സമയത്ത് സാംസങ് സ്മാർട്ട്ഫോണുകൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാംദീപാവലി സമയത്ത് സാംസങ് സ്മാർട്ട്ഫോണുകൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം

Most Read Articles
Best Mobiles in India

English summary
Amazon India is increasing Amazon Prime membership price. Amazon India has confirmed that it will increase the subscription price up to 50 per cent.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X