ആമസോണിലൂടെ ഇനി സിനിമാ ടിക്കറ്റും ബുക്ക് ചെയ്യാം

|

ആമസോൺ തങ്ങളുടെ മൊബൈൽ അപ്ലിക്കേഷനിൽ ഒരു പുതിയ സവിശേഷത കൂടി അവതരിപ്പിച്ചു. ഇത് രാജ്യത്ത് എവിടെയും ആമസോൺ മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് മൂവി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നു. ഈ വർഷം ആദ്യം സിയാറ്റിൽ ആസ്ഥാനമായുള്ള ടെക് ഭീമന്റെ ഇന്ത്യൻ വിഭാഗം തങ്ങളുടെ മൊബൈൽ അപ്ലിക്കേഷനിൽ ഫ്ലൈറ്റ് ബുക്കിംഗ് സവിശേഷത അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഏകദേശം ആറുമാസത്തിനുശേഷമാണ് സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനവും കമ്പനി തങ്ങളുടെ ആപ്പിൽ ഒരുക്കിയിരിക്കുന്നത്.

മൊബൈൽ അപ്ലിക്കേഷനിൽ

ആമസോണിന്റെ മൊബൈൽ അപ്ലിക്കേഷനിൽ (Android, iOS അടിസ്ഥാനമാക്കിയുള്ള അപ്ലിക്കേഷനുകൾ) മാത്രമേ ഇപ്പോൾ സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സവിശേഷത ലഭ്യമാകൂ. അതായത് ആമസോണിന്റെ ഡെസ്ക്ടോപ്പ് അധിഷ്ഠിത പ്ലാറ്റ്ഫോം ഉപയോഗിച്ച് നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല. ഗാഡ്‌ജെറ്റ്സ് 360യുടെ റിപ്പോർട്ട് അനുസരിച്ച്, പുതിയ "മൂവി ടിക്കറ്റ്" വിഭാഗം ആമസോണിന്റെ Android, iOS അടിസ്ഥാനമാക്കിയുള്ള അപ്ലിക്കേഷനുകളുടെ ഷോപ്പ് ബൈ കാറ്റഗറി വിഭാഗത്തിലാണ് ദൃശ്യമാകുന്നത്.

ആമസോൺ പേ വിഭാഗത്തിൽ

റിപ്പോർട്ടിൽ പറയുന്ന പ്രകാരം ആപ്പിൽ ഓപ്ഷൻ കാണുന്നില്ലെങ്കിൽ ഇതിന് പകരമായി ആമസോൺ അപ്ലിക്കേഷനിലെ ആമസോൺ പേ വിഭാഗത്തിൽ ടാപ്പുചെയ്‌ത് താഴേക്ക് സ്‌ക്രോൾ ചെയ്‌ത് നിങ്ങളുടെ ബുക്ക് മൂവി ടിക്കറ്റ്സ് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ഇത്തരത്തിൽ എളുപ്പത്തിൽ മൂവി ടിക്കറ്റ് ബുക്ക് ചെയ്യാമെങ്കിലും ഈ വഴി ഉപയോഗിക്കുമ്പോൾ ആമസോൺ പേ വഴിയാണ് നിങ്ങളുടെ ട്രാൻസാക്ഷൻ നടക്കുക. ആദ്യം പറഞ്ഞ ഓപ്ഷൻ ലഭ്യമാണെങ്കിൽ ടിക്കറ്റ് ബുക്കിങ് കൂടുതൽ എളുപ്പത്തിലും സുതാര്യവുമായി ചെയ്യാൻ സാധിക്കും.

കൂടുതൽ വായിക്കുക : ഇന്ത്യയിൽ വൻ പദ്ധതികളുമായി ആമസോൺ; നിക്ഷേപിച്ചത് 4472 കോടി രൂപകൂടുതൽ വായിക്കുക : ഇന്ത്യയിൽ വൻ പദ്ധതികളുമായി ആമസോൺ; നിക്ഷേപിച്ചത് 4472 കോടി രൂപ

ലോഞ്ച് ഓഫർ

ലോഞ്ച് ഓഫറിൻറെ ഭാഗമായി ആമസോൺ മൂവി ടിക്കറ്റ് ബുക്കിംഗിൽ 200 രൂപ വരെ 20 ശതമാനം ക്യാഷ് ബാക്ക് വാഗ്ദാനം ചെയ്യുന്നു. ക്യാഷ് ബാക്ക് ഓഫർ 2019 നവംബർ 1 മുതൽ 2019 നവംബർ 14 വരെയാണ് ലഭിക്കുക. ഇത് മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ ഉപയോക്താക്കളുടെ ആമസോൺ അക്കൗണ്ടുകളിൽ ആമസോൺ പേ ബാലൻസായി ക്രെഡിറ്റ് ചെയ്യും. ഈ സവിശേഷത ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് കമ്പനി ബുക്ക് മൈ ഷോയുമായി കരാറിൽ ഏർപ്പെട്ടു.

ഇൻ സിനിമാസ്, കമിങ് സൂൺ

നിങ്ങളുടെ ആമസോൺ അപ്ലിക്കേഷനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്, ബുക്കിംഗ് കണ്ടിന്യൂ ഓപ്ഷനിൽ ടാപ്പുചെയ്യുക. അപ്പോൾ ഒരു പേജ് തുറക്കും, അതിൽ നിങ്ങൾക്ക് ഇഷ്ടമുള്ള നഗരം തിരഞ്ഞെടുക്കാൻ ആവശ്യപ്പെടും. നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, മറ്റൊരു പേജ് ഓപ്പണായി വരും.അവിടെ നിങ്ങൾക്ക് സിനിമകളുടെ ഒരു ലിസ്റ്റ് കാണാം. ഇൻ സിനിമാസ്, കമിങ് സൂൺ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് ഈ ലിസ്റ്റ് ഉണ്ടാവുക.

ഇൻ സിനിമാസ്

അപ്ലിക്കേഷന്റെ ഇൻ സിനിമാസ് വിഭാഗത്തിൽ ഒരു സിനിമ ക്ലിക്കുചെയ്ത് നിങ്ങൾക്ക് അത് ബുക്ക് ചെയ്യാം. നിങ്ങൾ സിനിമയിൽ ക്ലിക്ക് ചെയ്‌തുകഴിഞ്ഞാൽ, ആ സിനിമയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പേജിന്റെ ചുവടെയുള്ള ഒരു ബുക്ക് നൗ ബട്ടണിനൊപ്പം നിങ്ങൾക്ക് കാണാൻ കഴിയും. ഡേറ്റും തിയ്യറ്ററും തിരഞ്ഞെടുത്ത് അതിൽ ടാപ്പുചെയ്ത് പണമടച്ച് ബുക്കിങ് പൂർത്തിയാക്കാം. ഇത് കൂടാതെ അപ്ലിക്കേഷന്റെ മൂവിസ് എന്ന വിഭാഗത്തിലെ സെർച്ച് ടാബിൽ നിങ്ങൾക്ക് തിയ്യറ്ററോ സിനിമയോ സെർച്ച് ചെയ്യാനും സാധിക്കും.

Best Mobiles in India

Read more about:
English summary
Earlier this year Amazon India launched flight booking feature in its mobile app in India. Now, nearly six months later, the Indian arm of the Seattle-based tech giant has introduced a brand new feature on its mobile app that allows users to book movie tickets using their Amazon mobile app in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X