Home
News

കളിപ്പാട്ടം മാത്രമല്ല, ഒറിജിനൽ കാറും ആമസോണിൽ നിന്ന് വാങ്ങാം, അടുത്ത വർഷം മുതൽ വാഹനങ്ങളും വിൽപനയ്ക്കെത്തും

ഓൺലൈൻ വഴി വാഹനങ്ങൾ വിൽപനയ്ക്ക് എത്തിക്കാൻ തയ്യാറായി പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ. അടുത്ത വർഷം മുതലായിരിക്കും ഇത്തരത്തിൽ ഓൺലൈൻ വഴി വാഹനങ്ങൾ വിൽപനയ്ക്ക് എത്തിക്കുന്നത്. ഇതിനായി പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായി വെഹിക്കിൾസുമായി ആമസോൺ ധാരണയിലെത്തി. വലിയ പ്രതീക്ഷയോടെയാണ് രണ്ട് കമ്പനികളും പുതിയ സഹകരണത്തെ നോക്കി കാണുന്നത്.

സാധാരണയായി വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, സ്മാർട്ട് ഫോണുകൾ, ഇലക്ട്രോണിക് ​ഗാഡ്ജറ്റുകൾ തുടങ്ങിയ സാധനങ്ങളാണ് ആമസോണിലൂടെ വിൽപനയ്ക്ക് എത്തുന്നത്. ഇത് ആദ്യമായാണ് വാഹനങ്ങൾ വിൽപനയ്ക്ക് എത്തിക്കാൻ ആമസോൺ തയ്യാറെടുക്കുന്നത്. യുഎസിൽ ആയിരിക്കും ഇത്തരത്തിലുള്ള ഓൺലൈൻ വാഹന വിൽപന ആദ്യം ആരംഭിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർ‌ട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ റിസൾട്ട് മനസിലാക്കിയതിന് ശേഷം ആയിരിക്കും മറ്റ് രാജ്യങ്ങളിലേക്കും ഈ പ​ദ്ധതി വ്യാപിപ്പിക്കുന്നത്.

കളിപ്പാട്ടം മാത്രമല്ല, ഒറിജിനൽ കാറും ആമസോണിൽ നിന്ന് വാങ്ങാം

നേരത്തെ സൂചിപ്പിച്ചത് പോലെ ഹ്യൂണ്ടായുടെ വാഹനങ്ങളാണ് ഇത്തരത്തിൽ ആമസോൺ വഴി ഓൺലൈനായി ഓർഡർ ചെയ്താൽ വീട്ടിൽ എത്തുക. ഇതുവഴി വളരെ എളുപ്പത്തിൽ തന്നെ ഉപയോക്താക്കൾക്ക് വാഹനങ്ങൾ സ്വന്തമാക്കാനാകുന്നതാണ്. ആമസോൺ വഴി ഓർഡർ ചെയ്യുന്ന വാഹനം പ്രാദേശിക ഹ്യൂണ്ടായ് ഡീലർ വഴി ആയിരിക്കും ഡെലിവറി ചെയ്യുന്നത്. ഹ്യൂണ്ടായുടെ നിലവിൽ ഉള്ള ഏത് മോഡൽ വാഹനങ്ങളും ഇത്തരത്തിൽ ആമസോൺ വഴി വാങ്ങാൻ സാധിക്കുന്നതായിരിക്കും.

ഈ വാർത്തയെ സ്ഥിരീകരിക്കുന്ന ഒരു ട്വീറ്റ് ആമസോൺ സിഇഒ ആൻഡി ജാസി കഴിഞ്ഞ ദിവസം എക്സിൽ പങ്കുവെച്ചിരുന്നു. ആമസോൺ ഉപയോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത. അടുത്ത വർഷം മുതൽ ആമസോൺ വഴി യുഎസിൽ വാഹനങ്ങൾ ഓർഡർ ചെയ്യാൻ സാധിക്കും എന്ന് പറഞ്ഞുകൊണ്ടാണ് ആൻഡി ജാസിയുടെ ട്വീറ്റ് ആരംഭിക്കുന്നത്. ഹ്യൂണ്ടായുടെ വാഹനങ്ങളിൽ നിന്നാണ് വിൽപന ആരംഭിക്കുന്നത്. ഹ്യൂണ്ടായുമായി നടത്തുന്ന പങ്കാളിത്തത്തോടെയാണ് പദ്ധതി ആമസോൺ അവതരിപ്പിക്കുന്നതെന്നും ട്വീറ്റിൽ പറയുന്നു.

കളിപ്പാട്ടം മാത്രമല്ല, ഒറിജിനൽ കാറും ആമസോണിൽ നിന്ന് വാങ്ങാം

MOST READ: പ്രിയപ്പെട്ടവർ കടം ചോദിച്ചാൽ കൊടുക്കും മുൻപ് ഈ വാർത്തകൂടി അ‌റിഞ്ഞ് വയ്ക്കൂ!

രണ്ട് വർഷം മുമ്പ് തന്നെ ഹ്യൂണ്ടായും ആമസോണും തമ്മിൽ കരാറിൽ പ്രഖ്യാപിച്ചിരുന്നു. ഈ കരാർ വിപുലീകരിച്ചതിന്റെ ഭാ​ഗമായാണ് ഇത്തരത്തിലുള്ള നീക്കത്തിലേക്ക് രണ്ട് കമ്പനികളും എത്തിയത്. വാഹനത്തെ കുറിച്ചുള്ള വിവരങ്ങളും ഫീച്ചറുകളും എല്ലാം ആമസോണിന്റെ സൈറ്റിൽ നൽകുന്നതിനാൽ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപയോക്താക്കൾക്ക് ഇതിനെക്കുറിച്ച് സൂക്ഷ്മമായി പഠനം നടത്താൻ സാധിക്കും. തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള വാഹനങ്ങൾ തിരഞ്ഞെടുക്കാനും ഇത് ഉപയോക്താക്കളെ സഹായിക്കും.

2018ൽ ആണ് ഹ്യൂണ്ടായ് ആദ്യമായി ആമസോണിൽ തങ്ങളുടെ ഡിജിറ്റൽ ഷോറും ഓപ്പൺ ചെയ്തത്. ലോസ് ഏഞ്ചൽസിൽ നടന്ന ഓട്ടോ ഷോയിലാണ് തങ്ങളുടെ ഡിജിറ്റൽ ഷോറുമിന്റെ ഏറ്റവും പുതിയ പതിപ്പ് ഹ്യൂണ്ടായ് പുറത്തിറക്കിയത്. 2025 വരെയാണ് ആമസോണും ഹ്യൂണ്ടായും തമ്മിലുള്ള കരാർ നിലനിൽക്കുന്നത്. ഇക്കാലയളവിൽ ആമസോണിൽ നിന്ന് ഹ്യൂണ്ടായുടെ വാഹനങ്ങൾ വാങ്ങിയാൽ ആമസോണിന്റെ അലക്‌സാ വോയ്‌സ് അസിസ്റ്റന്റിന്റെ സേവനം സൗജന്യമായി ലഭിക്കുന്നതായിരിക്കും.

അതേ സമയം ആമസോണുമായി നടത്തുന്ന പങ്കാളിത്തത്തിൽ പ്രതികരണവുമായി ഹ്യൂണ്ടായ് മോട്ടോർ സിഇഒ ജെയ് ചാങ് പ്രസ്താവന പുറത്തിറക്കി. ലോകത്തിലെ ഏറ്റവും മികച്ച ഉപഭോക്തൃ കേന്ദ്രീകൃത സ്ഥാനപങ്ങളിലൊന്നാണ് ആമസോണെന്നും ഇവരുമായുള്ള പങ്കാളിത്തം വലിയ ആകാംഷയോടെയാണ് ഹ്യൂണ്ടായി കാണുന്നതെന്നും ഇദ്ദേഹം പറഞ്ഞു. ഇതിലൂടെ ഹ്യൂണ്ടായുടെ ബിസിനസ് വർധിപ്പിക്കാൻ സാധിക്കുമെന്നും അവിശ്വസനീയമായ അവസരങ്ങൾ കമ്പനിയ്ക്ക് മുന്നിൽ തുറക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം വിവിധ സീസണുകളിൽ മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വിൽക്കുന്നതിൽ മുന്നിലുള്ള ഓൺലൈൻ സ്ഥാപനമാണ് ആമസോൺ. സ്മാർട്ട് ഫോണുകൾ, ഇലക്ട്രോണിക് ​ഗാഡ്ജറ്റുകൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ഇത്തരത്തിൽ മികച്ച ഓഫറിൽ ആമസോണിലൂടെ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള ഓഫറുകൾ വാഹനങ്ങൾക്ക് ലഭിക്കുമോ എന്നുള്ള ചോദ്യമാണ് ഇനി ബാക്കി. എന്തു തന്നെ ആയാലും അടുത്ത വർഷം വരെ കാത്തിരുന്നാൽ മാത്രമാണ് ഇതിന് വ്യക്തമായ ഉത്തരം നൽകാൻ സാധിക്കു.

More from GizBot

Best Mobiles in India

English summary
Two years ago, the agreement between Hyundai and Amazon was announced. Both companies made this kind of move as part of the expansion of this agreement. All the information and features about the vehicle are provided on Amazon's site so that prospective buyers can study it carefully.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X