അനവധി സവിശേഷതകളുമായി ആൻഡ്രോയിഡ് 10 പുറത്തിറങ്ങി
ഗൂഗിളിൻറെ പുതിയ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡ് 10 അവതരിപ്പിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനി സോഫ്റ്റ് വെയർ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഗൂഗിൾ പിക്സൽ സീരിസ് സ്മാർട്ട് ഫോണുകളിൽ ഓപ്പറേറ്റിങ് സിസ്റ്റം ലഭ്യമാക്കി കഴിഞ്ഞു. പുതിയ അപ്ഡേഷനിൽ ആൻഡ്രോയിഡിലേക്ക് ഗൂഗിൾ എന്തൊക്കെ സവിശേഷതകളാണ് ചേർത്തിട്ടുള്ളതെന്ന് പരിശോധിക്കാം.

സ്മാർട്ട്ഫോണിൽ പ്ലേ ചെയ്തുകൊണ്ടിരിക്കുന്ന വീഡിയോകൾക്ക് ടൈറ്റിലുകൾ കാണിക്കുന്ന ഓപ്ഷനാണിത്. ഇൻറർനെറ്റിൻറെ സഹായമില്ലാതെ തന്നെ നമ്മൾ ഷൂട്ട് ചെയ്ത വീഡിയോയ്ക്ക് സബ്ടൈറ്റിലുകൾ ഇടാൻ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. ഓഡിയോ റെക്കോഡുകൾക്കും പോഡ്കാസ്റ്റുകൾക്കും സബ്ടൈറ്റിലുകൾ നൽകാനും ഇതിൽ സംവിധാനമൊരുക്കിയിട്ടുണ്ട്.

ആൻഡ്രോയിഡ് 10ൽ ഉൾപ്പെടുത്തിയിരിക്കുന്ന ഫീച്ചറുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണഅ സ്മാർട്ട് റിപ്ലെ. നിങ്ങളുടെ ഫോണിലേക്ക് വരുന്ന മെസേജുകൾക്കും മെയിലുകൾക്കും റിപ്ലെ നൽകാനുള്ള മെസേജുകളും ഇമോജികളും സോഫ്റ്റ്വെയർ തന്നെ സജസ്റ്റ് ചെയ്ത് തരുന്ന ഫീച്ചറാണിത്. സജഷനുകളായി നിരവധി തരം മെസേജുകൾ ഇവ തിരഞ്ഞെടുക്കുന്നു.

ആൻഡ്രോയിഡ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനകത്ത് തന്നെ ബിൽഡ് ഇൻ ആമ്പ്ലിഫെയർ ഉണ്ട്. ബാക്ക്ഗ്രൌണ്ട് നോയിസുകളെ കുറച്ച് പ്രാഥമിക ശബ്ദത്തിന് പ്രാധാന്യം നൽകുന്ന സംവിധാനമാണിത്. തിരക്കുള്ള ഇടങ്ങളിൽ നിന്ന് ഫോൺകോളുകൾ ചെയ്യുമ്പോൾ ഈ സംവിധാനം ഏറെ പ്രയോജനകരമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

ആൻഡ്രോയിഡ് 9 Pieലൂടെയാണ് ഗൂഗിൾ ഗസ്റ്റർ ബേസ്ഡ് നാവിഗേഷൻ സംവിധാനം പുറത്തിറക്കുന്നത്. ആൻഡ്രോയിഡ് 10ൽ എത്തുമ്പോൾ ഗസ്റ്റർ നാവിഗേഷൻ സംവിധാനത്തെ കമ്പനി കൂടുതൽ മെച്ചപ്പെടുത്തുന്നു. വലതുഭാഗത്തേക്കുള്ള സ്വൌപ്പിലൂടെ ആപ്പുകൾ സ്വിച്ച് ചെയ്യാനും ഇടതു വശത്തേക്കുള്ള സ്വൈപ്പിലൂടെ പിറകിലേക്ക് പോകാനും മധ്യഭാഗത്തുള്ള സ്വൈപ്പിലൂടെ ഹോം ഓപ്ഷൻ തിരഞ്ഞെടുക്കാനും സാധിക്കുന്ന വിധത്തിലാണ് ഗസ്റ്റർ നാവിഗേഷൻ സെറ്റ് ചെയ്തിരിക്കുന്നത്.

ആൻഡ്രോയിഡ് 10 അതിൽ തന്നെ ഡാർക്ക് തീമിനോ ഡാർക്ക് മോഡിനോ ഉള്ള ഓപ്ഷൻ തരുന്നുണ്ട്. UI മൊത്തത്തിൽ കറുപ്പ് നിറത്തിലാക്കാൻ സാധിക്കുന്ന ഓപ്ഷനാണ് ഇത്. കാഴ്ച്ചയ്ക്കുള്ള ഗുണത്തിനൊപ്പം തന്നെ സ്മാർട്ട്ഫോണുകളുടെ ബാറ്ററി സേവ് ചെയ്യുന്നതിനും ഈ സംവിധാനം സഹായകമാവുമെന്ന് ഗൂഗിൾ അവകാശപ്പെടുന്നു.

മുൻപ് പുറത്തിറക്കിയ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തേക്കാൾ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ആന്‍ഡ്രോയിഡ് 10 ഒരുക്കിയിരിക്കുന്നത് എന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്. ആപ്പുകൾ ആക്സസസ് ചെയ്യുന്ന പെർമിഷനുകളും ഡാറ്റയും ഉപയോഗിക്കുന്നയാൾക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന വിധത്തിലാണ് പ്രൈവസി സെറ്റിങ്സ് ഒരുക്കിയിരിക്കുന്നത്.

ആൻഡ്രോയിഡ് 10 മികച്ച സുരക്ഷാ സംവിധാനമാണ് ഒരുക്കുന്നത്. സെക്യൂരിറ്റി പാച്ചുകൾ ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ മറ്റ് ഓപ്പറേറ്റിങ് സോഫ്റ്റ്വെയറുകളെ പോലെ ആൻഡ്രോയിഡ് 10ൽ ഫോൺ റീബൂട്ട് ചെയ്യേണ്ട ആവശ്യം ഉണ്ടായിരിക്കില്ല. സെക്യൂരിറ്റി അപ്ഡേറ്റുകൾ നേരിട്ട് ഗൂഗിൾ പ്ലേ സിസ്റ്റം അപ്ഡേറ്റിൽ നിന്ന് ലഭ്യവുമാണ്.

സ്മാർട്ട്ഫോൺ ഉപയോഗത്തെ തന്നെ മാറ്റിമറിക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഫീച്ചറാണ് ആൻഡ്രോയിഡ് 10ൽ ഗൂഗിൾ ഒരുക്കിയിരിക്കുന്നത്. ആപ്പുകൾ ഉപയോഗിക്കേണ്ട പാറ്റേണുകളെ കുറിച്ച് കൂടുതൽ അവബോധം നൽകുന്ന ഈ സംവിധാനം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന സമയത്തെ ക്രമീകരിക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നു.

ആൻഡ്രോയിഡ് 10ലെ ഫോക്കസ് മോഡ് ആപ്പുകളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യാമാണ്. നിശ്ചിക കാലയളവിലേക്ക് മാത്രമായി ആക്സസ് ആവശ്യമുള്ള ആപ്പുകളെ തിരഞ്ഞെടുക്കാവുന്ന സംവിധാനമാണിത്. എല്ലാ വിധത്തിലും പുതിയ ഫീച്ചറുകളും മികച്ച അപ്ഡേഷനുമായാണ് ആൻഡ്രോയിഡ് 10 പുറത്തിറങ്ങിയിരിക്കുന്നത്. മറ്റ് ഫോണുകളിലേക്കും ആൻഡ്രോയിഡ് ഉടൻ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ


Click it and Unblock the Notifications








