ആൻഡ്രോയിഡ് 12 പ്രിവ്യൂ ആരംഭിച്ചു; ഈ പുതിയ ആൻഡ്രോയിഡ് ഒഎസ് എങ്ങനെ ഡൌൺലോഡ് ചെയ്യാം

|

ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ആൻഡ്രോയിഡ് 12 ഔദ്യോഗികമായി പുറത്തിറങ്ങി. ഡവലപ്പർമാർക്ക് ഗൂഗിൾ പിക്സൽ സീരിസ് ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾക്കും ആൻഡ്രോയിഡ് 12 ബീറ്റ 1 അപ്‌ഡേറ്റുകൾ ഗൂഗിൾ നൽകാൻ ആരംഭിച്ചു. ആൻഡ്രോയിഡ് 12 ഒഎസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാനായിട്ടാണ് ഇപ്പോൾ ബീറ്റ 1 അപ്ഡേറ്റ്സ് നൽകുന്നത്.

ആൻഡ്രോയിഡ് 12 സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകൾ

ആൻഡ്രോയിഡ് 12 സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകൾ

ആൻഡ്രോയിഡ് 12 ബീറ്റ 1 നിലവിൽ ഗൂഗിൾ പിക്സൽ 5, ഗൂഗിൾ പിക്സൽ 4എ 5ജി, ഗൂഗിൾ പിക്സൽ 4എ, ഗൂഗിൾ പിക്സൽ 4എക്സ്എൽ, ഗൂഗിൾ പിക്സൽ 4, ഗൂഗിൾ പിക്സൽ 3എ എക്സ് എൽ, ഗൂഗിൾ പിക്സൽ 3എ, ഗൂഗിൾ പിക്സൽ 3എക്സ്എൽ എന്നീ സ്മാർട്ട്ഫോണുകളിലാണ് ലഭ്യമാകുന്നത്. ഗൂഗിൾ പിക്സൽ 3എക്സ്എൽ, പിക്‌സൽ 4എ 5ജി, പിക്‌സൽ 5 തുടങ്ങിയ മോഡലുകൾ ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാൽ തന്നെ ഏറ്റവും പുതിയ പിക്‌സൽ 4എ ഉപയോക്താക്കൾക്ക് ആൻഡ്രോയിഡ് 12 ഒഎസ് ബീറ്റ 1 ആസ്വദിക്കാം.

കൂടുതൽ വായിക്കുക: പുതിയ ലോഗോയുമായി പോക്കോ, എന്താ ഉദ്ദേശിച്ചതെന്ന് സ്മാർട്ട്ഫോൺ പ്രേമികൾകൂടുതൽ വായിക്കുക: പുതിയ ലോഗോയുമായി പോക്കോ, എന്താ ഉദ്ദേശിച്ചതെന്ന് സ്മാർട്ട്ഫോൺ പ്രേമികൾ

ആൻഡ്രോയിഡ് 12

ആൻഡ്രോയിഡ് 12ന്റെ ആദ്യ ബീറ്റ റിലീസായതിനാൽ തന്നെ ഈ ബീറ്റ ഉപയോഗിച്ചാൽ ആൻഡ്രോയിഡ് 12 ഒഎസിന്റെ എല്ലാ സവിശേഷതകളും ലഭ്യമാകില്ല. ഇത്തരം സവിശേഷതകളിൽ ചിലത് വരും ദിവസങ്ങളിൽ പുറത്തിറങ്ങുന്ന ബീറ്റ വേർഷനുകളിൽ ലഭ്യമാകും. പുതിയ ആൻഡ്രോയിഡ് ഒഎസിന്റെ ഫീച്ചറുകൾ പരിശോധിക്കാനായാണ് ബീറ്റ വേർഷനുകൾ നൽകുന്നത്.

ആൻഡ്രോയിഡ് 12 ഒഎസിന്റെ ഒടിഎ പതിപ്പ്

ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിൽ ആൻഡ്രോയിഡ് 12 ഇൻസ്റ്റാൾ ചെയ്യുന്നതിന് രണ്ട് വഴികളുണ്ട്. നിങ്ങൾക്ക് ഒന്നുകിൽ ആൻഡ്രോയിഡ് 12 ഒഎസിന്റെ ഒടിഎ പതിപ്പ് ഡൌൺലോഡ് ചെയ്യാം. ഇത് കമ്പ്യൂട്ടറിന്റെ ആവശ്യമില്ലാതെ തന്നെ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. ഈ പതിപ്പ് നിങ്ങളുടെ ഡാറ്റ ക്ലിയർ ചെയ്യില്ല. മാത്രമല്ല ഒരു സാധാരണ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റായി ഇൻസ്റ്റാളുചെയ്യപ്പെടുകയും ചെയ്യും.

കൂടുതൽ വായിക്കുക: ഐക്യുഒഒ നിയോ 5 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 870 എസ്ഒസിയുടെ കരുത്തുമായി കൂടുതൽ വായിക്കുക: ഐക്യുഒഒ നിയോ 5 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 870 എസ്ഒസിയുടെ കരുത്തുമായി

ഫാക്‌ടറി ഇമേജ്

ആൻഡ്രോയിഡ് 12 ഒഎസിന്റെ ഫാക്‌ടറി ഇമേജും നിങ്ങൾക്ക് ഡൗൺലോഡുചെയ്യാനാകും. ഇത് സ്മാർട്ട്‌ഫോണിലെ സ്റ്റോറേജ് മുഴുവനായും ക്ലിയർ ചെയ്യുന്നു. ഫാക്‌ടറി ഇമേജ് ഫ്ലാഗ്ഷിപ്പ് ചെയ്ത ശേഷം ഡിവൈസ് സെറ്റ് ചെയ്യേണ്ടതുണ്ട്. മിക്ക ഒഇഎമ്മുകൾക്കും ആൻഡ്രോയിഡ് 12ന് മുകളിൽ ഒരു സ്കിൻ ഉണ്ടാകും. സാംസങിന് വൺ യുഐ, ഷവോമിക്ക് എംഐയുഐ തുടങ്ങിയവാണ് സ്കിന്നുകൾ. അതിനാൽ തന്നെ പിക്‌സൽ സീരിസിലെ സ്മാർട്ട്‌ഫോണുകളിലെ സ്റ്റോക്ക് ആൻഡ്രോയിഡ് യുഐക്ക് സമാനമായിരിക്കില്ല ഇത്.

ഒഇഎമ്മുകൾക്കായി ആൻഡ്രോയിഡ് 12 ഒഎസ്

ഒഇഎമ്മുകൾക്കായി ആൻഡ്രോയിഡ് 12 ഒഎസ്

നിലവിൽ ഗൂഗിൾ തങ്ങളുടെ സ്മാർട്ട്ഫോണുകൾക്ക് മാത്രമേ ആൻഡ്രോയിഡ് 12 ഒഎസിന്റെ ബീറ്റ വേർഷൻ നൽകുന്നുള്ളു. മറ്റ് ഒഇഎമ്മുകൾക്ക് ആൻഡ്രോയിഡ് 12 ഒഎസ് ലഭ്യമല്ല. വൈകാതെ തന്നെ സാംസങ്, ഓപ്പോ, വിവോ, റിയൽമി, ഷവോമി തുടങ്ങിയ ബ്രാൻഡുകളുടെ തിരഞ്ഞെടുത്ത സ്മാർട്ട്‌ഫോണുകൾക്കായി ആൻഡ്രോയിഡ് 12 ഒഎസ് ബീറ്റ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: മോട്ടറോള മോട്ടോ ഇ7 പവർ ഇന്ത്യൻ വിപണിയിലെത്തി, വില 7,499 രൂപകൂടുതൽ വായിക്കുക: മോട്ടറോള മോട്ടോ ഇ7 പവർ ഇന്ത്യൻ വിപണിയിലെത്തി, വില 7,499 രൂപ

Best Mobiles in India

English summary
Android 12 has released, ending the wait for Android smartphone users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X