Home
News

ആപ്പിളിനെ കോപ്പിയടിച്ച് ആൻഡ്രോയിഡ്; പുതിയതായി വരുന്ന ഫീച്ചറിന്റെ പ്രത്യേകത കണ്ടോ?

ടെക് പ്രേമികൾ തമ്മിൽ നടക്കുന്ന ഏറ്റവും വലിയ വാ​ഗ്വാദങ്ങളിൽ ഒന്നാണ് ആൻഡ്രോയിഡ് ആണോ ഐഒഎസ് ആണോ മികച്ച ഓപ്പറേറ്റിംഗ് സിസ്റ്റം എന്നത്. രണ്ടും ഉപഭോക്താക്കൾക്ക് മികച്ച സേവനം ആണ് നൽകുന്നത്. എന്നാൽ ചിലയിടങ്ങളിൽ ഐഒഎസ് ആധിപത്യം സ്ഥാപിച്ചിട്ടുണ്ട് എന്നത് സത്യമാണ്. തടസ്സമില്ലാത്ത ഉപകരണ ഇക്കോസിസ്റ്റം തന്നെ ഇതിന്റെ ഉ​ദാഹരണമാണ്.

ഐഫോൺ, മാക്ബുക്കുകൾ, വാച്ചുകൾ, ഐപാഡുകൾ എന്നിവയ്ക്കിടയിൽ തടസ്സമില്ലാതെ ഉപയോഗിക്കാൻ ആപ്പിൾ ഉപഭോക്താക്കരെ പ്രപ്തരാക്കിയിട്ടുണ്ട്. ഇതുപോലെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഇവരുടെ ആൻഡ്രോയിഡ് ഉത്പന്നങ്ങൾ തമ്മിൽ പരസ്പരം ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന ഫീച്ചർ കൊണ്ടുവരാൻ ശ്രമിക്കുകയാണ് ഇപ്പോൾ ​ഗൂ​ഗിൾ. ആപ്പിളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ​ഗൂ​ഗിളിന്റെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.

ആപ്പിളിനെ കോപ്പിയടിച്ച് ആൻഡ്രോയിഡ്

MOST READ: സമ്പാദ്യം കാലിയാക്കാതെ ഒരു കിടിലൻ സ്മാർട്ട്ഫോണിന്റെ ഉടമയാകാം; വിവോയുടെ സ്വാതന്ത്ര്യദിന ഓഫർ

ഒരു ​ഗൂ​ഗിൾ അക്കൗണ്ടിൽ സൈൻ ഇൻ ചെയ്താൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് അവരുടെ ആൻഡ്രോയിഡ് ഉപകരണങ്ങൾ ഒരുമിച്ച് ബന്ധിപ്പിക്കാൻ സഹായിക്കുന്ന ഫീച്ചർ ​ഗൂ​ഗിൾ ഉടൻ കൊണ്ടുവരുമെന്ന് ആൻഡ്രോയിഡ് വിദഗ്ധൻ മിഷാൽ റഹ്മാൻ പറയുന്നു. ഈ ഫീച്ചർ നിലവിൽ വരുന്നതോടെ വിവിധ ആൻഡ്രോയിഡ് ഉത്പന്നങ്ങൾ ലിങ്ക് ചെയ്ത് ഒരുമിച്ച് പ്രവർത്തിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. ഇത് എളുപ്പത്തിലുള്ള കോൾ സ്വിച്ചിംഗിനെയും ഇന്റർനെറ്റ് പങ്കിടലിനേയും പിൻതുണക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

ട്വിറ്റർ (എക്സ്) വഴിയാണ് ഇക്കാര്യം മിഷാൽ റഹ്മാൻ വ്യക്തമാക്കിയിരിക്കുന്നത്. ബന്ധിപ്പിച്ചിരിക്കുന്ന ആൻഡ്രോയിഡ് ഉത്പന്നങ്ങളിൽ ഒരു വ്യക്തിഗത ഹോട്ട്‌സ്‌പോട്ട് പോലെ പ്രവർത്തിക്കുന്ന ഫീച്ചർ ആയിരിക്കും ഇന്റർനെറ്റ് പങ്കിടൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു കാൾ വരുമ്പോൾ കണക്റ്റുചെയ്‌ത ഉപകരണങ്ങൾക്കിടയിൽ പരിധികളില്ലാതെ മാറാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചർ ആയിരിക്കും കോൾ സ്വിച്ചിം​ഗ് എന്നത്. എന്നാൽ പുതിയ ഫീച്ചർ എന്ന് പുറത്തിറങ്ങും എന്ന് ​ഗൂ​ഗിൾ വ്യക്തമാക്കിയിട്ടില്ല.

ആപ്പിളിനെ കോപ്പിയടിച്ച് ആൻഡ്രോയിഡ്

ഫീച്ചർ ഔദ്യോഗികമായി പുറത്തിറങ്ങിക്കഴിഞ്ഞാൽ ഉപഭോക്താക്കൾ‌ക്ക് ഇവരുടെ ഉപകരണങ്ങളുടെ സെറ്റിം​ഗ്സിൽ നിന്ന് ​ഗൂ​ഗിൾ തിരഞ്ഞെടുത്ത് ഡിവൈസ് ആന്റ് ഷെയറിം​ഗ് എന്ന ഓപ്ഷനിൽ നിന്ന് ഉപകരണങ്ങൾ ലിങ്ക് ചെയ്യാൻ സാധിക്കുമെന്നും മിഷാൽ റഹ്മാൻ പറയുന്നു. നിലവിൽ‌ കോൾ സ്വിച്ചിംഗ് ഫീച്ചർ ആപ്പിൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്. ആപ്പിൾ ഐഡിയിൽ സൈൻ ചെയ്തിരിക്കുന്ന എല്ലാ ഉപകരണങ്ങളിൽ നിന്നും കോൾ സ്വീകരിക്കാനും വിളിക്കാനും ഈ ഫീച്ചർ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു.

അതേ സമയം ഒരു ഐഫോണും മറ്റൊരു ഫോണും തമ്മിൽ ബന്ധിപ്പിച്ച് കോൾ സ്വീകരിക്കാനുള്ള ഫീച്ചർ ആപ്പിൾ നൽകുന്നില്ല. ഇതിന് പകരം ഐഫോണോ ഐപാഡോ തമ്മിലോ അല്ലെങ്കിൽ ഐഫോണും ഐമാക്കും തമ്മിലോ ഒക്കെയാണ് ബന്ധിപ്പിച്ച് ഈ ഫീച്ചർ ആസ്വദിക്കാൻ സാധിക്കു. എന്നാൽ ആൻ‍ഡ്രോയിഡിൽ വരുന്ന ഈ ഫീച്ചർ ഫോണുകൾ തമ്മിൽ ബന്ധിപ്പിച്ച് കോൾ സ്വിച്ചിം​ഗ് ആസ്വദിക്കാൻ സാധിക്കുമെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

ഒന്നിലധികം ഫോണുകൾ ഉപയോ​ഗിക്കുന്ന ഉപഭോക്താക്കാൾക്ക് ഈ ഫീച്ചർ‌ വളരെ ​ഗുണം ചെയ്യുമെന്നാണ് ​ഗൂ​ഗിൾ പ്രതീക്ഷിക്കുന്നത്. അതേ സമയം ​ഗൂ​ഗിളിൽ നിന്ന് ഔദ്യോ​ഗികമായ അറിയിപ്പ് ഒന്നും ഇക്കാര്യത്തിൽ ലഭിച്ചിട്ടില്ല. മിഷാൽ റഹ്മാൻ പുറത്തുവിട്ട ട്വീറ്റിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ആയതിനാൽ തന്നെ ​ഗൂ​ഗിളിൽ നിന്ന് ഔദ്യോ​ഗിക സ്ഥിരീകരണം ലഭിച്ചതിന് ശേഷം ഉപഭോക്താക്കൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതായിരിക്കും ബുദ്ധി.

എന്നാൽ ആൻഡ്രോയിഡ് അതോറിറ്റിയും ഇക്കാര്യത്തിൽ സൂചനകൾ നൽകുന്ന റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഈ ഫീച്ചർ ഗൂഗിൾ പ്ലേ സേവനങ്ങൾ വഴി അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ആയതിനാൽ തന്നെ ഗൂഗിൾ പ്ലേ സ്റ്റോർ ഉള്ള ഉപകരണങ്ങളിൽ ഈ സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്കായി ​ഗൂ​ഗിൾ ഒരു നേറ്റീവ് വിവർത്തന ഫീച്ചർ അടുത്തിടെ പുറത്തിറക്കിയിരുന്നു.

ജിമെയിലിന്റെ ഡെസ്ക്ടോപ് പതിപ്പിൽ മാത്രം ലഭിച്ചിരുന്ന ഫീച്ചറാണ് ഇപ്പോൾ സ്മാർട്ട് ഫോണിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുന്നത്. 100 വ്യത്യസ്ത ഭാഷകളിലേക്ക് ഇമെയിലുകൾ വിവർത്തനം ചെയ്യാൻ ഈ ഫീച്ചർ ഉപഭോക്താക്കളെ സഹായിക്കുന്നതാണ്. ഇതിനായി ഇമെയിലിന്റെ മുകളിൽ വലത് കോണിലുള്ള ത്രീ-ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്ത് ഇഷ്ടപ്പെട്ട ഔട്ട്‌പുട്ട് ഭാഷ തിരഞ്ഞെടുത്താൽ മതി എന്ന് ​ഗൂ​ഗിൾ പുറത്തിറക്കിയ ബ്ലോഗ് പോസ്റ്റിൽ വിശദീകരിക്കുന്നു.

More from GizBot

Best Mobiles in India

English summary
Now Google is trying to bring a feature that helps Android users connect and run their Android products. It is noteworthy that this move by Google was inspired by Apple. This has been clarified by Android expert Mishal Rahman. It supports easy call switching and internet sharing.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X