Facebook Dark Mode: ഫേസ്ബുക്ക് ആപ്പിലും ഡാർക്ക് മോഡ് വരുന്നു

|

ഡാർക്കമോഡ് ഫീച്ചറാണ് ടെക്നോളജി രംഗത്ത് കഴിഞ്ഞ കുറച്ച് കാലങ്ങളായുള്ള പ്രധാന ചർച്ചാ വിഷയം. മിക്കവാറും യുസർ ഇന്റർഫേസുകളും അപ്ലിക്കേഷനുകളും കൊണ്ടുവരുന്ന ഏറ്റവും ജനപ്രിയ സവിശേഷതകളിൽ ഒന്നാണ് ഇപ്പോൾ ഡാർക്ക് മോഡ്. ആപ്പിൾ, ഗൂഗിൾ, സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾ, ലാപ്‌ടോപ്പ് ബ്രാൻഡുകൾ, ഒഎസ്, അപ്ലിക്കേഷനുകൾ എന്നിവയെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഡാർക്ക് മോഡുകൾ തങ്ങളുടെ ഡിവൈസുകളിലും പ്ലാറ്റ്ഫോമുകളിലും ഉൾപ്പെടുത്തുന്നുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്കും തങ്ങളുടെ ആപ്പിൽ ഡാർക്ക് മോഡ് കൊണ്ടുവരാൻ പോകുന്ന എന്ന റിപ്പോർട്ടുകൾ പുറത്ത് വരികയാണ്.

ആൻഡ്രോയിഡ് അപ്ലിക്കേഷൻ
 

ഫെയ്‌സ്ബുക്ക് അതിന്റെ പ്രധാന ആൻഡ്രോയിഡ് അപ്ലിക്കേഷനിലേക്ക് ഡാർക്ക് മോഡ് ഫീച്ചർ കൊണ്ടുവരാനായി കുറച്ച് കാലമായി പ്രവർത്തിക്കുന്നുണ്ട്. ഫേസ്ബുക്ക് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം ഇതിനോടകം തന്നെ ഡാർക്ക് മോഡ് ഫീച്ചർ കൊണ്ടുവന്നിട്ടുണ്ട്. ആൻഡ്രോയിഡ് പൊലീസ് റിപ്പോർട്ട് പ്രകാരം ഫേസ്ബുക്ക് ആൻഡ്രോയിഡ് ആപ്പിൽ ഡാർക്കമോഡ് പരീക്ഷിക്കാൻ ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ടിനൊപ്പം ഫേസ്ബുക്ക് ഡാർക്ക് മോഡിന്‍റെ കറുപ്പ്, ചാര നിറങ്ങളിലുള്ള സ്ക്രീൻ ഷോട്ടുകളും പുറത്ത് വിട്ടിട്ടുണ്ട്.

ഡാർക്ക് മോഡ്

ഒരു റെഡ്ഡിറ്റ് ഉപയോക്താവ് (യു / ദി-റെസ്പോണർ) രണ്ട് മാസം മുമ്പ് തന്‍റെ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിൽ ഫേസ്ബുക്കിന്റെ ഡാർക്ക് മോഡ് ലഭ്യമായി എന്ന് അവകാശപ്പെട്ട് സ്ക്രീൻ ഷോട്ട് അടക്കം പോസ്റ്റ് ചെയ്തിരുന്നു. ഈ സവിശേഷത വളരെ കുറച്ച് സമയത്തേക്ക് മാത്രമാണ് ഉണ്ടായിരുന്നതെന്നും വൈകാതെ അത് പഴയ രീതിയിലേക്ക് മാറിയെന്നുമാണ് അദ്ദേഹത്തിന്‍റെ പോസ്റ്റിൽ പറയുന്നത്. ഫേസ്ബുക്ക് ഡാർക്ക് ഫീച്ചർ പരീക്ഷിക്കുകയാണ് എന്നതിന്‍റെ തെളിവ് തന്നെയാണിത്.

കൂടുതൽ വായിക്കുക: Hashtag: ഹാഷ്ടാഗുകൾ ഉണ്ടായതെങ്ങനെ

ഒ‌ഇ‌എമ്മുകൾ‌

റിയൽ‌മി ഉൾപ്പെടെ നിരവധി ഒ‌ഇ‌എമ്മുകൾ‌ നിലവിൽ‌ ഒരു ഡാർക്ക് മോഡ് ടോഗിൾ‌ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് അപ്ലിക്കേഷനുകളെ ഡാർക്ക് മോഡിലേക്ക് മാറ്റുന്നു. അതുകൊണ്ട് തന്നെ ഇത്തരമൊരു സംഭവമായിരിക്കാം ഫേസ്ബുക്ക് ഉപയോക്താക്കൾക്കും ഉണ്ടായതെന്ന അഭിപ്രായവും ടെക് വിദഗ്ധർക്കിടയിൽ വ്യാപകമാണ്. ഫേസ്ബുക്കിന്‍റെ ഭാഗത്ത് നിന്നും ഇത് സംബന്ധിച്ച യാതൊരു വിധ പ്രതികരണങ്ങളും ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

iOS
 

ഇത് കൂടാതെ രണ്ട് വ്യത്യസ്ത ഉപയോക്താക്കൾ അവരുടെ ട്വിറ്റർ പ്രൊഫൈലുകളിൽ ഫേസ്ബുക്ക് ഡാർക്ക് മോഡിന്റെ സ്ക്രീൻഷോട്ടുകൾ ഷെയർ ചെയ്തിരുന്നു. ഇവ പോസ്റ്റുചെയ്ത തീയതികളെ അടിസ്ഥാനമാക്കി നോക്കുമ്പോൾ ഡാർക്ക് മോഡ് ഫീച്ചറിന്‍റെ ഔദ്യോഗിക ലോഞ്ച് അധികം വൈകാതെ ഉണ്ടായേക്കുമെന്നാണ് മനസിലാകുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഫേസ്ബുക്കിന്റെ ഡാർക്ക് മോഡ് പ്രവർത്തിക്കുന്നതായി റിപ്പോർട്ടുചെയ്‌ത ഉപകരണങ്ങളും ആൻഡ്രോയിഡ് ഫോണുകളായിരുന്നു, അവയൊന്നും iOS ഡിവൈസുകളല്ല. ഡാർക്ക് മോഡ് iOS- ൽ എത്താൻ കുറച്ച് സമയമെടുക്കുമെന്നാണ് ഇത് കാണിക്കുന്നത്.

ജെയ്ൻ മഞ്ചുൻ വോംഗ്

ഓഗസ്റ്റിൽ ആപ്ലിക്കേഷൻ ഗവേഷകനായ ജെയ്ൻ മഞ്ചുൻ വോംഗ് ആദ്യമായി ആൻഡ്രോയിഡ് ഡിവൈസുകളിൽ ഫേസ്ബുക്ക് ഡാർക്ക് മോഡ് ആപ്ലിക്കേഷൻ ഉടൻ വരാൻ പോവുകയാണെന്ന് കണ്ടെത്തി. അദ്ദേഹം അന്ന് ഒരു ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ഇൻസ്റ്റാഗ്രാമിന് ഇതിനകം ഡാർക്ക് മോഡ് ലഭിച്ചതിനാൽ ഫേസ്ബുക്ക് അപ്ലിക്കേഷനിലും ഇത് വൈകാതെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻസ്റ്റാഗ്രാമിന്റെ "ക്ലോസ് ഫ്രണ്ട്സ്" സവിശേഷതയ്ക്ക് സമാനമായ ഫേവറേറ്റ്സ് എന്ന സവിശേഷതയും ഫേസ്ബുക്ക് കൊണ്ടുവരാൻ പോകുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

കൂടുതൽ വായിക്കുക: റിവഞ്ച് പോൺ ഇല്ലാതാക്കാൻ ഫേസ്ബുക്കിൽ എ.ഐ സംവിധാനം

Most Read Articles
Best Mobiles in India

Read more about:
English summary
Facebook's been working on a Dark Mode for its core Android app for a while now and even though Instagram has a pretty neat looking Dark Mode of its own, its only now that we're beginning the feature show up for certain people.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X