ആപ്പിൾ എയർപോഡിന് 50 ശതമാനം ഡിസ്കൗണ്ട്; എന്നാൽ വാങ്ങുന്നതിന് മുമ്പ് ഇക്കാര്യം അറിഞ്ഞിരിക്കണം
ദീപാവലി പ്രമാണിച്ച് പുത്തൻ ഓഫർ പ്രഖ്യാപിച്ച് പ്രമുഖ ഗാഡ്ജറ്റ് നിർമ്മാതാക്കളായ ആപ്പിൾ. തങ്ങളുടെ തേർഡ് ജനറേഷൻ എയർപോഡിന് 50 ശതമാനം വിലക്കിഴിവാണ് ആപ്പിൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 20,000 രൂപ വില വരുന്ന ഈ എയർപോഡ് ഇപ്പോൾ 10,000 രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാനാകുന്നതാണ്. എന്നാൽ ഈ ഓഫറിന് ചില നിബന്ധനകളും കമ്പനി മുന്നോട്ട് വെച്ചിട്ടുണ്ട്.
ഇവ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ഈ എയർപോഡ് മാത്രമായി നിങ്ങൾക്ക് വാങ്ങാൻ സാധിക്കില്ല എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഐഫോൺ 14, അല്ലെങ്കിൽ ഐഫോൺ 14 പ്രോ ഫോണുകൾ വാങ്ങുമ്പോൾ മാത്രം ആയിരിക്കും ഈ എയർപോഡ് 50 ശതമാനം ഡിസ്കൗണ്ടിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ സാധ്യമാകു. നിലവിൽ ഡൽഹിയിലേയും മുംബൈയിലേയും ആപ്പിൾ സ്റ്റോറുകളിൽ ഈ ഓഫർ ലഭിക്കുന്നുണ്ടെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

2021ൽ ആയിരുന്നു ആപ്പിൾ തേർഡ് ജനറേഷൻ എയർപോഡ് പുറത്തിറക്കിയത്. മികച്ച അഭിപ്രായമാണ് ഉപഭോക്താക്കളിൽ നിന്ന് ഈ എയർപോഡിന് ലഭിക്കുന്നത്. നിങ്ങൾ ഈ ദീപാവലിക്ക് പുതിയ ഐഫോൺ 14 വാങ്ങാൻ താൽപര്യപ്പെടുന്നുണ്ടെങ്കിൽ 50 ശതമാനം കിഴിവിൽ ഈ ആപ്പിൾ എയർപോഡ് ലഭിക്കും എന്ന കാര്യം മറക്കേണ്ട. ദീപാവലി കഴിയുന്നതോടെ ഈ ഓഫറും ആപ്പിൾ പിൻവലിക്കുന്നത് ആയിരിക്കും. ഇത്തരം ഉത്സവ കാലങ്ങളിലാണ് ഇതുപോലുള്ള പ്രത്യേക ഓഫറുകൾ കമ്പനികൾ പ്രഖ്യാപിക്കു.
അതേ സമയം ഐഫോൺ 14 ന്റെ അടിസ്ഥാന വേരിയന്റിന്റെ വില 69,900 രൂപ മുതലാണ് ആരംഭിക്കുന്നത്. 128ജിബി വേരിയന്റിനാണ് ഈ വില നൽകേണ്ടി വരുന്നത്. 14 പ്രോയ്ക്ക് ആകട്ടെ 79,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഈ വേരിയന്റിന് പുറമെ 256ജിബി, 512ജിബി എന്നീ രണ്ട് വേരിയന്റുകളും ആപ്പിൾ പുറത്തിറക്കിയിട്ടുണ്ട്. പുതിയ ഫോൺ വാങ്ങുമ്പോൾ ആദ്യ ആറ് മാസത്തേക്ക് ആപ്പിൾ മ്യൂസ്ക്ക് സൗജന്യമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

അതേ സമയം ചില ഫോണുകൾക്കും ദീപാവലിയുടെ ഭാഗമായി ആപ്പിൾ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പിൾ പുതിയതായി പുറത്തിറക്കിയ ഐഫോൺ 15 സീരീസ് ഫോണുകൾക്കാണ് ഏറ്റവും കൂടുതൽ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോൺ 15 പ്രോ മോഡലുകൾക്ക് ദീപാവലിയുടെ ഭാഗമായി 6000 രൂപയോളം ക്യാഷ്ബാക്ക് ആയി ലഭിക്കുന്നതാണ്. ഇതേ ഫോണിന്റെ സ്റ്റാന്റേർഡ്, പ്ലസ് പതിപ്പുകൾക്ക് ലഭിക്കുന്ന ക്യാഷ്ബാക്ക് തുക 5000 രൂപയോളം ആയിരിക്കും.
എന്നാൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് മാത്രം ആയിരിക്കും ഈ ഓഫർ ലഭിക്കുക എന്ന കാര്യം ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്. ഐഫോൺ 15 സീരീസ് ഫോണുകൾക്ക് പുറമെ ഐഫോൺ 13 ഫോണുകൾക്കും ഇത്തരത്തിൽ ക്യാഷ് ബാക്ക് ലഭിക്കുന്നതായിരിക്കും. 3000 രൂപ ആയിരിക്കും ഈ മോഡൽ ഫോണിന് കിഴിവ് ലഭിക്കുക. ഐഫോൺ എസ്ഇയ്ക്ക് 2000 രൂപയുടെ ഓഫർ ലഭിക്കുമെന്നും ആപ്പിൾ അറിയിച്ചിട്ടുണ്ട്.
ഇതിന് പുറമെ 67,800 രൂപ വരെ വിലയുള്ള സ്മാർട്ട്‌ഫോണുകൾക്ക് ട്രേഡ്- ഇൻ മൂല്യവും ദീപാവലി ഓഫറിന്റെ ഭാഗമായി ആപ്പിൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ആപ്പിൾ മാത്രമല്ല സാംസങ്, വൺപ്ലസ്, ഷവോമി, ഓപ്പോ, വിവോ, റിയൽമീ തുടങ്ങി ഇന്ത്യൻ മാർക്കറ്റിലെ മറ്റ് ഗാഡ്ജറ്റ് നിർമ്മാതാക്കളും ദീപാവലിയുടെ ഭാഗമായി മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്സവ വേളയിൽ വിപണി ഉയർത്താനാണ് എല്ലാ കമ്പനികളും ശ്രമിക്കുന്നത്.
വിപണിയിൽ ആപ്പിളിന്റെ പ്രധാന ശത്രുവായ സാംസങ് തിരഞ്ഞെടുത്ത ഫോണുകൾക്ക് 25 ശതമാനം ആണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഗാലക്സി എസ് 23, എസ് 23 എഫ്ഇ, ഗാലക്സി എഫ് 23, ഗാലക്സി എം 23, ഗാലക്സി എം 04 എന്നീ സ്മാർട്ട് ഫോണുകൾക്കാണ് സാംസങ് ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈതോടെ ദീപാവലിക്കാലത്തെ സ്മാർട്ട് ഫോൺ വിപണി ശക്തി പ്രാപിക്കും എന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








