ഡിസംബറിൽ നിരവധി ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്ന് ഗൂഗിൾ; നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണോ?
വലിയ അളവിൽ ജിമെയിൽ അക്കൗണ്ടുകൾ ഇല്ലാതാക്കാൻ തയ്യാറെടുത്ത് ഗൂഗിൾ. ഈ വർഷം ഡിസംബർ മാസത്തോടെ ദശലക്ഷക്കണക്കിന് ജിമെയിൽ അക്കൗണ്ടുകൾ ഇല്ലാതാക്കും എന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. അടുത്തിടെയാണ് ഗൂഗിൾ ഈ വാർത്ത പുറത്ത് വിട്ടത്. അടുത്ത മാസം മുതൽ തന്നെ ഇതിന്റെ നടപടികൾ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
പതിവായി ഉപയോഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ ഇല്ലാതെയാക്കാനാണ് ഗൂഗിൾ ശ്രമിക്കുന്നത്. പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം രണ്ട് വർഷത്തോളം നിഷ്ക്രിയമായി തുടരുന്ന അക്കൗണ്ടുകൾ എല്ലാം ഇല്ലാതെയാക്കും എന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയതിന് ശേഷമായിരിക്കും നടപടികൾ ആരംഭിക്കു എന്നും ഗൂഗിൾ പറയുന്നു. സജീവമായി പ്രവർത്തിക്കുന്ന അക്കൗണ്ടുകൾക്ക് ഒന്നും സംഭവിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇത്തരത്തിൽ നിഷ്ക്രിയമായി കിടക്കുന്ന അക്കൗണ്ടുകൾ വലിയ രീതിയിൽ സൈബർ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഈ അക്കൗണ്ടുകൾ ഇല്ലാതെയാക്കാൻ ഗൂഗിൾ ശ്രമിക്കുന്നത്. പുതിയ നടപടി ഉപഭോക്താക്കളുടെ സുരക്ഷ വർധിപ്പിക്കാൻ സഹായിക്കും എന്നും ഗൂഗിൾ പറയുന്നു. ജിമെയിൽ അക്കൗണ്ട് പ്രവർത്തിപ്പിച്ചില്ലെങ്കിലും ഗൂഗിൾ ഡോക്സ്, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ മീറ്റ്, ഗൂഗിൾ ഫോട്ടോസ് എന്നിവ ഉപയോഗിക്കുന്നവരുടെ അക്കൗണ്ട് സുരക്ഷിതമായിരിക്കും എന്നും കമ്പനി അറിയിച്ചു.
ഒരു അക്കൗണ്ട് ഇല്ലാതാക്കും മുമ്പ് ഈ അക്കൗണ്ടിന്റെ ഉടമസ്ഥനെ ഒന്നിൽ കൂടുതൽ തവണ അറിയിച്ചതിന് ശേഷമായിരിക്കും ഈ അക്കൗണ്ടിന് എതിരെ നടപടി സ്വീകരിക്കു. നിങ്ങൾക്ക് അക്കൗണ്ട് ആവിശ്യമാണെങ്കിൽ ഇടയ്ക്കിടയ്ക്ക് അക്കൗണ്ടിൽ ലോഗ് ഇൻ ചെയ്യണമെന്നും ഈ അക്കൗണ്ട് ഉപയോഗിച്ച് എന്തെങ്കിലും പ്രവർത്തികൾ ചെയ്യണമെന്നും ഗൂഗിൾ നിർദേശിക്കുന്നു. അക്കൗണ്ടിൽ നിന്ന് സന്ദേശം അയച്ചാൽ മാത്രമല്ല ഈ അക്കൗണ്ട് അക്ടീവ് ആകു ഇതിന് വേറെയും ധാരാളം വഴികൾ ഉണ്ട്.

നേരത്തെ സൂചിപ്പിച്ചത് പോലെ നിങ്ങളുടെ ജിമെയിൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗൂഗിൾ ഡ്രൈവുകൾ, ഡോക്സ്, ഗൂഗിൾ ഫോട്ടോസ് എന്നിവ ഇടയ്ക്കിടെ ഉപയോഗിക്കുക. ഈ അക്കൗണ്ടിൽ നിന്ന് ലോഗ് ഇൻ ചെയ്ത് യൂട്യൂബ് വീഡിയോകൾ കാണുക. ഇത്തരം വീഡിയോകൾക്ക് ഇതേ അക്കൗണ്ടിൽ നിന്ന് ലൈക്ക് ചെയ്യുക, കമന്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചെയ്താലും അക്കൗണ്ട് ആക്ടീവ് ആണെന്ന നിർദേശം ആയിരിക്കും ഗൂഗിളിന് ലഭിക്കുക.
ആയതിനാൽ ഇക്കാര്യങ്ങൾ ചെയ്താൽ നിങ്ങളുടെ അക്കൗണ്ട് നഷ്ടപ്പെടാതെ ഇരിക്കുന്നതായിരിക്കും. ഇനി വളരെ കാലമായി നിങ്ങൾ ഉപയോഗിക്കാത്ത അക്കൗണ്ട് ആണെന്നിരിക്കട്ടെ മേൽപ്പറഞ്ഞ കാര്യങ്ങൾ ഇതേ അക്കൗണ്ടിലൂടെ ചെയ്താലും ഈ അക്കൗണ്ട് ആക്ടീവ് ആകുന്നതായിരിക്കും. നിങ്ങൾ പാസ്വേർഡ് മറന്നുകൊണ്ട് ഉപയോഗിക്കാതെ ഇരിക്കുന്ന അക്കൗണ്ടുകൾക്ക് വളരെ എളുപ്പത്തിൽ തന്നെ പുതിയ പാസ്വേർഡ് നൽകി വീണ്ടും ഉപയോഗിക്കാവുന്നതാണ്.
അതേ സമയം വളരെക്കാലമായി ഉപയോഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ സ്കാമർമാരും സൈബർ കുറ്റവാളികളും വലിയ രീതിയൽ ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പല തരത്തിലുള്ള തട്ടിപ്പുകൾ ഇത്തരം അക്കൗണ്ടുകൾ വഴി ഇവർ ആസുത്രണം ചെയ്യാറുണ്ട്. ഇത്തരം തട്ടിപ്പുകൾ പരമാവധി കുറയ്ക്കാനായി ഈ നടപടി ഉപകരിക്കും എന്നാണ് ഗൂഗിൾ പ്രതീക്ഷിക്കുന്നത്. മാത്രമല്ല നിങ്ങളുടെ ജിമെയിൽ അക്കൗണ്ടുകൾ ശക്തമായ പാസ്വേർഡുകൾ നൽകി സുരക്ഷിതമാക്കണമെന്നും ഗൂഗിൾ നിർദേശിക്കുന്നു.
കഴിവതും എല്ലാ ജിമെയിൽ അക്കൗണ്ടുകളും 2 ഘട്ട വേരിഫിക്കേഷൻ നടത്തി ശക്തമാക്കണമെന്നാണ് ഗൂഗിൾ നിർദേശിക്കുന്നത്. ഇങ്ങനെ ചെയ്താൽ ഓൺലൈൻ തട്ടിപ്പുകാരിൽ നിന്ന് ഒരു പരുധിവരെ രക്ഷപെടാൻ സാധിക്കുന്നതാണ്. മാത്രമല്ല അജ്ഞാതമായി വരുന്ന മെയിലുകൾ എസ്എംഎസുകൾ സോഷ്യൽ മീഡിയാ സന്ദേശങ്ങൾ എന്നിവയോട് പ്രതികരിക്കരുതെന്നും ഈ സന്ദേശങ്ങളിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും വിദഗ്ദർ നിർദേശിക്കുന്നു. മാൽവെയർ പോലുള്ള ക്ഷുദ്ര വൈറസുകളുള്ള വെബ്സൈറ്റുകളിലേക്കായിരിക്കും ഈ ലിങ്കുകൾ നിങ്ങളെ കൊണ്ടുപോകുക.


Click it and Unblock the Notifications








