Home
News

എപ്പോഴും കുറ്റം പറച്ചിൽ, തരം കിട്ടുമ്പോൾ കോപ്പിയടി; ഐഫോൺ 15നെ കോപ്പിയടിച്ച് എസ് 24 അൾട്രയുടെ നിർമ്മാണം

സ്മാർട്ട് ഫോൺ വിപണിയിലെ പ്രധാന ശത്രുക്കളാണ് ആപ്പിളും സാംസങ്ങും. രണ്ട് കമ്പനികളും മികച്ച മത്സരമാണ് കുറച്ചു നാളുകളായി കാഴ്ച വെയ്ക്കുന്നത്. സാംസങ്ങിന്റെ എസ് 23 അൾട്ര ഇറങ്ങിയത് മുതലാണ് ഇരു കമ്പനികളും തമ്മിലുള്ള മത്സരം ശക്തമായത്. ഇന്ത്യൻ മാർക്കറ്റിൽ മാത്രമല്ല ആ​ഗോള മാർക്കറ്റിലും ഈ മത്സരം ശക്തമാണ്.

ഐഫോൺ 14 സീരീസ് ഫോണുകളെ എല്ലാം വെല്ലുവിളിച്ചുകൊണ്ട് ആയിരുന്നു സാംസങ് ​ഗാലക്സി എസ് 23 അൾട്ര ഇറങ്ങിയത്. അതുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച സ്മാർട്ട് ഫോൺ ക്യാമറ അനുഭവം ആയിരുന്നു എസ് 23 അൾട്ര ഉപഭോക്താക്കൾക്ക് നൽകിയത്. ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു സാംസങ് ഈ ഫോൺ അവതരിപ്പിച്ചത്. എന്നാൽ പിന്നീട് ഈ വർഷം സെപ്റ്റംബറിൽ നിരവധി ഫീച്ചറുകളുമായി ആപ്പിൾ ഐഫോൺ 15 സീരീസ് അവതരിപ്പിച്ചു.

ഐഫോൺ 15നെ കോപ്പിയടിച്ച് എസ് 24 അൾട്രയുടെ നിർമ്മാണം

മറ്റ് ഫോണുകൾക്ക് അവകാശപ്പെടാൻ സാധിക്കാത്ത നിരവധി ഫീച്ചറുകൾ ഐഫോൺ 15 മാക്സ് പ്രോയിൽ ഇടം പിടിച്ചിട്ടുണ്ട്. ഈ ഫോൺ പുറത്തിറങ്ങിയതോടെ വിപണിയിൽ വീണ്ടും മത്സരം ശക്തമായി. ഇപ്പോഴിതാ സാംസങ്ങിന്റെ എസ് 24 അൾട്ര എന്ന് വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് സാംസങ് ആരാധകർ. ഫോൺ അടുത്ത വർഷം ആദ്യം തന്നെ പുറത്തിറങ്ങും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോണിന്റെ സ്ഥിരീകരിക്കാത്ത ചില സവിശേഷതകളും പുറത്ത് വന്നിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം സാംസങ് ​ഗാലക്സി എസ് 24 അൾട്രയ്ക്ക് ഐഫോൺ 15 പ്രോ മോഡലുകൾക്ക് സമാനമായ ടൈറ്റാനിയം ഫ്രെയിം ഉണ്ടായിരിക്കും എന്നാണ് സൂചന. ഐഫോണിൽ ടൈറ്റാനിയം ഫ്രെയിം ഇടം പിടിച്ചത് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സാംസങ്ങും ആപ്പിളിന്റെ വഴി പിന്തുടരാൻ ശ്രമിക്കുന്നത്. അതേ സമയം എസ് 23 അൾട്രയേക്കാൾ മെലിഞ്ഞ ഡിസൈൻ ആയിരിക്കും എസ് 24 അൾട്രയ്ക്ക് ഉണ്ടാകുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

ഐഫോൺ 15നെ കോപ്പിയടിച്ച് എസ് 24 അൾട്രയുടെ നിർമ്മാണം

MOST READ: 200 രൂപയിൽ താഴെ ചെലവിൽ റീച്ചാർജ് ചെയ്യാം; എയർടെൽ വരിക്കാർ പരിചയപ്പെട്ടിരിക്കേണ്ട മൂന്ന് പ്ലാനുകൾ

അടുത്ത വർഷം ആദ്യം തന്നെ ഈ ഫോൺ സാംസങ് പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എസ് 24 അൾട്രയുടെ ക്യാമറ സവിശേഷതകൾ എന്തെല്ലാമായിരിക്കും എന്ന് അറിയാനായിരിക്കും ഉപഭോക്താക്കൾക്ക് കൂടുതൽ താൽപര്യം. ക്യാമറയെക്കുറുചിച്ചുള്ള ചില റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഇത് പ്രകാരം ഐസോസെൽ (ISOCELL) എന്ന സൂമിങ് സാങ്കേതികവിദ്യ എസ് 24 അൾട്രയിൽ സാംസങ് ഉപയോ​ഗിച്ചേക്കും എന്നാണ് സൂചന. ക്ലാരിറ്റി നഷ്ടപ്പെടാതെ ക്യാമറ സൂം ചെയ്യാൻ ഈ സാങ്കേതികവിദ്യ സഹായിക്കും.

ഗുണനിലവാരം നഷ്ടപ്പെടാതെ തന്നെ 2x, 4x സൂമിങ് ഇവ വാ​ഗ്ദാനം ചെയ്യും. ചലിക്കുന്ന വസ്തുക്കളെ ഓട്ടോമാറ്റിക്ക് ആയി തന്നെ ട്രാക്ക് ചെയ്യാനുള്ള സവിശേഷതയും ഈ ക്യാമറകൾക്ക് ഉണ്ടായിരിക്കുന്നതാണ്. ദൃശ്യങ്ങൾ പകർത്തിക്കൊണ്ട് ഇരിക്കുമ്പോൾ ക്യാമറയ്ക്ക് ഉണ്ടാകുന്ന ചലനം ഫോട്ടോയേയും വീഡിയോയേയും ബാധിക്കില്ല എന്നും ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. അടുത്ത വർഷം ജനുവരിൽ തന്നെ സാംസങ് ഈ ഫോൺ പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ ​ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നിങ്ങനെ മൂന്ന് ഫോണുകൾ എസ് 24 സീരീസിൽ സാംസങ് അവതരിപ്പിക്കും എന്നും ചില റിപ്പോർട്ടുകളിൽ പറയുന്നു. സീരീസിലെ ടോപ് എൻഡ് ആയിരിക്കും എസ് 24 അൾ‌ട്ര. ഐഫോൺ 15 സീരീസ് ഫോണുകൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്ന എന്ന ഉദ്ദേശത്തോടെ തന്നെയായിരിക്കും ഈ ഫോണുകളെ സാംസങ് മാർക്കറ്റിൽ എത്തിക്കുക.

അതേ സമയം മുകളിൽ നൽകിയിരിക്കുന്ന വിവരങ്ങളെല്ലാം ചില ചോർച്ചാ റിപ്പോർട്ടുകളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയിരിക്കുന്നവയാണ്. സാംസങ് ഔദ്യോ​ഗികമായി ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല എന്ന് ഉപഭോക്താക്കൾ മനസിലാക്കേണ്ടതുണ്ട്. എന്നിരുന്നാലും ഉപഭോക്താക്കളെ നിരാശപ്പെടുത്താത്ത ഫോൺ ആയിരിക്കും സാംസങ് എസ് 24 അൾട്ര എന്നാണ് പ്രതീക്ഷ. ഫോണിനെക്കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റുകൾക്കായി ​ഗിസ്ബോട്ട് മലയാളം പിന്തുടരുക.

More from GizBot

Best Mobiles in India

English summary
According to reports, the Samsung Galaxy S24 Ultra will have a titanium frame similar to the iPhone 15 Pro models. The titanium frame on the iPhone caught a lot of attention. After this, Samsung is also trying to follow the path of Apple. At the same time, the S24 Ultra will have a slimmer design than the S23 Ultra.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X