ആപ്പിളിന്റെ ഇലക്ട്രിക്ക് കാർ അതിശയിപ്പിക്കും, കാറിന്റെ സവിശേഷതകൾ ഇവയാണ്

|

ടെക് ഭീമനായ ആപ്പിൾ സ്വന്തമായി ഇലക്ട്രിക് കാർ നിർമ്മിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്. ടെക് ലോകത്ത് അതിശയങ്ങൾ സൃഷ്ടിച്ച ആപ്പിൾ ഇലക്ട്രിക്ക് വാഹനനിർമ്മാണ രംഗത്ത് എന്തൊക്കെയായിരിക്കും പുതുതായി കൊണ്ടുവരിക എന്നാണ് ആപ്പിൾ ആരാധകർ നോക്കുന്നത്. ഇതിനിടെ ആപ്പിൾ കാറുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ വാനരമ എന്ന എന്ന കാർ ലീസിങ് കമ്പനി റിപ്പോർട്ടായി പുറത്ത് വന്നിട്ടുണ്ട്. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊന്നും കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

ഡിസൈൻ

പുതിയ റെൻഡർ റിപ്പോർട്ട് അനുസരിച്ച് കാറിന്റെ ഡിസൈൻ വിവരങ്ങൾ അതിശയിപ്പിക്കുന്നതായിരിക്കും എന്നാണ് സൂചനകൾ. ആപ്പിന്റെ നിലവിലെ പ്രൊഡക്ടുകളിൽ നമ്മൾ കാണുന്ന ക്ലാസിക്-ആപ്പിൾ ഡിസൈൻ ഭാഷയുമായി സാമ്യമുള്ളതായിരിക്കും ഇവിയുടെയും ഡിസൈൻ എന്നും സൂചനകൾ ഉണ്ട്. പുറത്ത് വന്ന റിപ്പോർട്ടുകളിൽ കാണുന്ന കാർ കൺപസ്റ്റ് ഡിസൈൻ ആപ്പിളിന്റെ ഐഫോണുകൾ, മാക്ബുക്കുകൾ, മറ്റ് ആപ്പിൾ പ്രൊഡക്ടുകൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

അയച്ച ഇമെയിലുകൾ തിരിച്ചുവിളിക്കാം; സമയപരിധി കൂട്ടി ജിമെയിൽഅയച്ച ഇമെയിലുകൾ തിരിച്ചുവിളിക്കാം; സമയപരിധി കൂട്ടി ജിമെയിൽ

മിനിമലിസ്റ്റ് ഡിസൈൻ

മിനിമലിസ്റ്റ് ഡിസൈൻ

പുറത്ത് വന്ന കൺസപ്റ്റ് ചിത്രങ്ങളിൽ നിന്ന് ആപ്പിൾ ഇലക്ട്രിക് കാറിൽ മിനിമലിസ്റ്റ് ഡിസൈനാണ് ഉള്ളത് എന്ന സൂചനയാണ് ലഭിക്കുന്നത്. മിനുസമാർന്നതും തടസ്സമില്ലാത്തതുമായ ഫാക്ടറുകൾ എല്ലാ ദിശകളിലേക്കും വ്യാപിക്കുന്ന ഡിസൈനാണ് ഇത്. കാറിന്റെ മുൻഭാഗത്തും പിന്നിലും വളയുകയും തുടർന്ന് തുടരുകയും ചെയ്യുന്ന രീതിയിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. ചുരുക്കത്തിൽ, കാറിന്റെ മുഴുവൻ ബോഡിയും വ്യത്യസ്ത പാനലുകൾക്ക് പകരം ഒരൊറ്റ പാനലും ഇതിന്റെ തുടർച്ചയായ യൂണിറ്റുമാണ്.

നാല് ഡോറുകൾ
 

കാറിന് ഓരോ അറ്റത്തും തുറക്കുന്ന തരത്തിൽ സ്ഥാപിച്ചിരിക്കുന്ന നാല് ഡോറുകളാണ് നൽകുന്നത് എന്നാണ് പുറത്ത് വന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. മുൻവശത്തെ ഡോർ മുന്നോട്ട് തുറക്കാവുന്നതും പിന്നിലെ ഡോർ പിന്നിലേക്ക് തുറക്കാവുന്നതുമായ രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. വലിയ ടയറുകളാണ് ഈ ഇലക്ട്രിക്ക് കാറിൽ ഉണ്ടാവുക. ഡോർ ഹാൻഡിലുകൾ, ഡോർ പില്ലറുകൾ എന്നിവ ഇല്ല. അതുകൊണ്ട് തന്നെ ഡോർ ഡിസൈൻ വ്യത്യസ്തമാണ്.

വിഐ, എയർടെൽ, ജിയോ എന്നിവയുടെ 500 രൂപയിൽ താഴെ വിലയുള്ള 56 ദിവസത്തേക്കുള്ള പ്ലാനുകൾവിഐ, എയർടെൽ, ജിയോ എന്നിവയുടെ 500 രൂപയിൽ താഴെ വിലയുള്ള 56 ദിവസത്തേക്കുള്ള പ്ലാനുകൾ

കാറിനുള്ളിൽ എന്തൊക്കെ ഉണ്ടാകും

കാറിനുള്ളിൽ എന്തൊക്കെ ഉണ്ടാകും

ആപ്പിളിന്റെ കാർ ആയതിനാൽ ഡിസൈനപ്പുറം അകത്ത് എന്തൊക്കെ സവിശേഷതകൾ ആയിരിക്കും ആപ്പിൾ നൽകുക എന്ന സംശയം പലർക്കും ഉണ്ടായേക്കും. പുറത്ത് വന്ന ഡിസൈൻ ഇമേജുകൾ അനുസരിച്ച് ഒരു എഫ്1 കാറിന്റെ പോലെ രൂപകൽപ്പന ചെയ്ത സ്റ്റിയറിംഗ് വീൽ ഉൾപ്പെടെയുള്ള മനോഹരമായ ഇന്റീരിയറാണ് കാറിൽ ഉണ്ടായിക്കുക. കാറിന് പൂർണ്ണമായ ഓട്ടോണമി നൽകാനായി ആപ്പിൾ സ്റ്റിയറിംഗ് വീൽ പൂർണ്ണമായും നീക്കം ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇത് യാഥാർത്ഥ്യമാകാൻ ഇടയില്ല. 2025-ൽ ഇലക്ട്രിക് കാർ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഡിസ്‌പ്ലേ

കാറിൽ പെഡലുകളും സെന്റർ കൺസോളിൽ സ്‌മാർട്ട് ഗിയറും ഡാഷ്‌ബോർഡിലുടനീളമുള്ള വലിയ ഡിസ്‌പ്ലേയും ഉണ്ടായിരിക്കും. സിരി സപ്പോർട്ടോടെയായിരിക്കും ഈ ഡിസ്പ്ലെ വരുന്നത് എന്നാണ് സൂചനകൾ. കൺസെപ്റ്റ് ഡിസൈനിൽ ആപ്പിളിന്റെ ഓട്ടോണമി സാങ്കേതികവിദ്യയെ കുറിച്ച് സൂചന നൽകുന്നത് കാറിന്റെ സീറ്റുകളുടെ കാര്യത്തിലാണ്. ലിവിംഗ് റൂം സജ്ജീകരണത്തിലെന്നപോലെ പരസ്പരം അഭിമുഖീകരിക്കാൻ കഴിയുന്ന നാല് കറങ്ങുന്ന സീറ്റുകളാണ് കാറിനുള്ളിൽ ഉണ്ടായിരിക്കുക എന്നാണ് കൺസപ്റ്റ് ഡിസൈൻ കാണിക്കുന്നത്. കാർ സ്വയം ഡ്രൈവ് ചെയ്യുന്നണ്ടെങ്കിൽ മാത്രമേ ഈ നാല് സീറ്റുകളും മുഖാമുഖം തിരിഞ്ഞിട്ട് കാര്യമുള്ളു.

2021ൽ ആളുകൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത സാംസങ് സ്മാർട്ട്ഫോണുകൾ ഇവയാണ്2021ൽ ആളുകൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത സാംസങ് സ്മാർട്ട്ഫോണുകൾ ഇവയാണ്

കൺസപ്റ്റ് ഡിസൈൻ

ഡിസൈനിലേക്കുള്ള മറ്റെല്ലാ ഇൻപുട്ടുകൾക്കും വർഷങ്ങളായി ആപ്പിൾ ഫയൽ ചെയ്ത പേറ്റന്റുകൾ അനുസരിച്ചാണ് എന്ന് കൺസെപ്റ്റ് ഡിസൈൻ പുറത്ത് വിട്ട വാനരമ ഉറപ്പാക്കിയിട്ടുണ്ട്. ഈ കൺസപ്റ്റ് ഇമേജുമായി ആപ്പിൾ കാറിന് യഥാർത്ഥത്തിൽ ബന്ധമമൊന്നും ഇല്ലെങ്കിലും ഇങ്ങനെ ആയിരിക്കാം എന്ന സൂചന നൽകുന്നതാണ് ചിത്രങ്ങൾ. വൈകാതെ തന്നെ ആപ്പിൾ തങ്ങളുടെ ഇലക്ട്രിക്ക് കാറുമായി ബന്ധപ്പെട്ട ഔദ്യോഗികമായ സ്ഥിരീകരണം പുറത്ത് വിടുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും ഇലക്ട്രിക്ക് കാർ വിപണിയെയും ടെക്നോളജി രംഗത്തെയും അതിശയിപ്പിക്കാൻ ആപ്പിളിന് സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്.

ഇമേജ് സോഴ്സ്: vanarama.com

Best Mobiles in India

English summary
Tech giant Apple is focusing on building its own electric car. The tech and automobile industry is looking at what innovations Apple will bring to the electric vehicle industry.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X