ആപ്പിൾ ഐപാഡ് എയർ 2020, ആപ്പിൾ വാച്ച് സീരീസ് 6, വാച്ച് എസ്ഇ എന്നിവ പുറത്തിറങ്ങി

|

ആപ്പിളിന്റെ ഈ വർഷത്തെ പ്രധാനപ്പെട്ടൊരു ലോഞ്ച് ഇവന്റാണ് കഴിഞ്ഞ ദിവസം നടന്ന ടൈം ഫ്ലൈസ്. പതിവിൽ നിന്ന് വ്യത്യസ്തമായി സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യാത്ത സെപ്റ്റംബറിലെ ലോഞ്ച് ഇവന്റാണ് ഇത്തവണ നടന്നത്. ആപ്പിൾ ഐപാർഡ് എയർ 2020, വാച്ച് സീരീസ് 6, വാച്ച് എസ്ഇ എന്നിവയുൾപ്പെടെയുള്ള ഡിവൈസുകളാണ് ഈ ഇവന്റിൽ വച്ച് പുറത്തിറക്കിയത്. 10.9 ഇഞ്ച് വലിയ ഡിസ്‌പ്ലേ പാനലുമായിട്ടാണ് പുതിയ ടാബ്‌ലെറ്റ് അവതരിപ്പിച്ചത്. വാച്ച് സീരിസ് 6 പ്രീമിയം സ്മാർട്ട് വാച്ചുകളുടെ നിരയിലേക്ക് അവതരിപ്പിച്ചപ്പോൾ വാച്ച് എസ്ഇ ഇതിനെക്കാൾ വില കുറഞ്ഞ മോഡലായാണ് അവതരിപ്പിച്ചത്.

ആപ്പിൾ ഐപാഡ് എയർ 2020: സവിശേഷതകൾ
 

ആപ്പിൾ ഐപാഡ് എയർ 2020: സവിശേഷതകൾ

ആപ്പിൾ ഐപാഡ് എയർ 2020 10.9 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്പ്ലേ പാനലുമായിട്ടാണ് വരുന്നത്. ഈ ലാമിനേറ്റഡ് ഡിസ്പ്ലെയിൽ 3.8 മില്ല്യൺ പിക്‌സൽസ്, ട്രൂ ടോൺ, ആന്റി-റിഫ്ലക്ടീവ് കോട്ടിംഗ്, പി 3 വൈഡ് കളർ ഗാമറ്റ് സപ്പോർട്ട് എന്നിവയും ഉണ്ട്. ആപ്പിൾ ഐപാഡ് എയർ എ 14 ബയോണിക് പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 5nm ആർക്കിടെക്ചർ, ahas16-core ന്യൂറൽ എഞ്ചിൻ എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രോസസർ. മുമ്പത്തെ തലമുറ എ-സീരീസ് പ്രോസസറുകളേക്കാൾ മികച്ച സിപിയു, ജിപിയു പെർഫോമൻസുള്ള പ്രോസസറാണ് ഇത്.

ഒഎസ് 14

എട്ടാം തലമുറ ആപ്പിൾ ഐപാഡ് എയർ 2020 ഐപാഡ് ഒഎസ് 14ലാണ് പ്രവർത്തിക്കുന്നത്. സ്മാർട്ട് സെലക്ഷൻ, ഷേപ്പ് റെക്കഗ്നിഷൻ, ഡാറ്റ ഡിറ്റക്ടറുകൾ എന്നിവയുൾപ്പെടെയുള്ള സവിശേഷതൾ ഈ ഒഎസ് നൽകുന്നു. ഡിവൈസിന് ആപ്പിൾ പെൻസിൽ സപ്പോർട്ടും ഉണ്ട്. ഈ ആപ്പിൾ പെൻസിൽ ഡിവൈസിന്റെ കൂടെ ലഭിക്കില്ല, പ്രത്യേകം വാങ്ങേണ്ടി വരും. ഇൻ‌കമിംഗ് ഫേസ്‌ടൈം, ഫോൺ കോളുകൾ, സിരി ഇന്ററാക്ഷൻസ്, സെർച്ച് എന്നിവയ്‌ക്കായി പുതിയ ഡിസൈനുകളും ഐപാഡ് ഒഎസ് 14ൽ ഉണ്ട്.

ക്യാമറ

വിഡ്ജറ്റുകൾ റീ ഡിസൈൻ ചെയ്യുകയും ഫോട്ടോകൾ‌, ഫയലുകൾ‌ എന്നിവയുൾപ്പെടെ നിരവധി അപ്ലിക്കേഷനുകൾ‌ക്കായി പുതിയ സൈഡ്‌ബാറുകൾ‌ ചേർ‌ക്കുകയും ചെയ്തിട്ടുണ്ട്. ഡിവൈസിൽ 4കെ വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടുള്ള 12 എംപി പ്രൈമറി റിയർ ക്യാമറയാണ് ഉള്ളത്. സെൽഫികൾക്കായി 7 എംപി ഫ്രണ്ട് ക്യാമറും നൽകിയിട്ടുണ്ട്. മാജിക് കീബോർഡ് കോപാറ്റബിലിറ്റി, ഇൻബിൾഡ് ട്രാക്ക്പാഡ്, ടച്ച് ഐഡി എന്നീ സവിശേഷതകളും ആപ്പിൾ ഈ ടാബ്‌ലെറ്റിൽ നൽകിയിട്ടുണ്ട്.

ആപ്പിൾ ഐപാഡ് 2020: വില
 

ആപ്പിൾ ഐപാഡ് 2020: വില

ആപ്പിൾ ഐപാഡിന്റെ വില 599 ഡോളർ മുതൽ ആരംഭിക്കുന്നു. വൈഫൈ മോഡലിന് ഇന്ത്യയിൽ 44,083 രൂപയാണ് വില. വൈഫൈ + സെല്ലുലാർ വേരിയൻറിന് 729 ഡോളർ മുതലാണ് വില ആരംഭിക്കുന്നത്. ഇത് ഇന്ത്യൻ കറൻസി ഏകദേശം 53,650 രൂപയോളം വരും. 64 ജിബി / 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാകുന്ന ഈ ഡിവൈസ് ഗ്രീൻ, ഗോൾഡ്, സിൽവർ, റോസ്, സ്കൈ ബ്ലൂ, സ്പേസ് ഗ്രേ എന്നീ അഞ്ച് ഷേഡുകളിലും ലഭ്യമാകും.

ആപ്പിൾ വാച്ച് സീരീസ് 6, വാച്ച് എസ്ഇ: സവിശേഷതകൾ

ആപ്പിൾ വാച്ച് സീരീസ് 6, വാച്ച് എസ്ഇ: സവിശേഷതകൾ

ആപ്പിൾ വാച്ച് സീരീസ് 6 പുതിയ സവിശേഷതകളും ഡിസൈനുമായിട്ടാണ് വിപണിയിലെത്തിയത്. ഈ സ്മാർട്ട് വാച്ചിൽ ഒരു സോളോ ലൂപ്പ് ഡിസൈനാണ് ഉള്ളത്. ഇത് വലിച്ചുനീട്ടാവുന്ന ബാൻഡ് ഫോം ഫാക്ടറാണ്. ആപ്പിൾ വാച്ച് സീരീസ് 6 ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഹൃദയവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ്. ഉപയോക്താവിന്റെ കൈത്തണ്ടയിൽ നിന്ന് രക്തത്തിലെ ഓക്സിജന്റെ അളവ് നേരിട്ട് അളക്കുന്ന ഒരു പുതിയ സെൻസർ സ്മാർട്ട് വാച്ചിൽ നൽകിയിട്ടുണ്ട്. രക്തത്തിലെ ഓക്സിജന്റെ അളവ് 15 സെക്കൻഡ് കൊണ്ട് അളക്കാൻ വാച്ചിന് കഴിയും.

ഒഎസ് 7

ആപ്പിൾ വാച്ച് സീരീസ് 6 വാച്ച് ഒഎസ് 7ലാണ് പ്രവർത്തിക്കുന്നത്. ഇസിഗാൻഡ് എസ്‌പി 2 മോണിറ്ററുകളും ഈ വാച്ചിൽ നൽകിയിട്ടുണ്ട്. സ്ലീപ്പ് പാറ്റേണുകൾ പോലുള്ള ഉപയോഗപ്രദമായ ചില ഡാറ്റ റെക്കോർഡുചെയ്യുന്ന ഒരു ഹെൽത്ത് അപ്ലിക്കേഷനുപയോഗിക്കുന്നവർക്ക് വാച്ച് അനുയോജ്യമാണ്. വെയിലിൽ നിൽക്കുമ്പോൾ പോലും വ്യക്തമായി കാണാൻ സാധിക്കുന്ന വിധത്തിലുള്ള ഡിസ്പ്ലെയാണ് ഇതിൽ നൽകിയിട്ടുള്ളത്.

എസ്ഇ

ആപ്പിൾ വാച്ച് എസ്ഇയുടെ സവിശേഷതകൾ പരിശോധിച്ചാൽ, ഇത് ആപ്പിളിന്റെ താങ്ങാനാവുന്ന വിലയിലുള്ള സ്മാർട്ട് വാച്ചാണ്. ഈ വാച്ചിൽ വാച്ച് ഒഎസ് 7 യൂസർ ഇന്റർഫേസാണ് കമ്പനി നൽകിയിട്ടുള്ളത്. ഒപ്പം ഇൻ-ഹൌസ് എസ് 3 ചിപ്പും ഇതിൽ നൽകിയിട്ടുണ്ട്. ആപ്പിൾ വാച്ച് സീരീസ് 6ന് സമാനമായി സോളോ ലൂപ്പ് ഡിസൈനിലാണ് ആപ്പിൾ വാച്ച് എസ്ഇയും പുറത്തിറക്കിയിരിക്കുന്നത്.

ആപ്പിൾ വാച്ച് സീരീസ് 6, വാച്ച് എസ്ഇ: വില

ആപ്പിൾ വാച്ച് സീരീസ് 6, വാച്ച് എസ്ഇ: വില

ആപ്പിൾ വാച്ച് സീരീസ് 6 റെഡ് ഉൾപ്പെടെ ഒന്നിലധികം കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഈ സ്മാർട്ട് വാച്ചിന്റെ വില 399 ഡോളറാണ്. ഇത് ഏകദേശം 29,367 രൂപയോളം വരും. ഒക്ടോബറിൽ ഈ സ്മാർട്ട് വാച്ച് ആമേരിക്ക ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ വിൽപ്പനയ്ക്ക് എത്തും. ഇന്ത്യൻ വിപണിയിൽ ഇത് എപ്പോൾ ലഭ്യമാകും എന്ന കാര്യം വ്യക്തമല്ല. വാച്ച് എസ്ഇയ്ക്ക് 279 ഡോളർ മുതലാണ് വില ആരംഭിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
Last day's Time Flies was one of Apple's most important launch events of the year. Devices including the Apple iPard Air 2020, Watch Series 6 and Watch SE were unveiled at the event.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X